Skip to main content

രക്തസാക്ഷി!

രക്തസാക്ഷികൾ അമരന്മാർ

കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/rakthasakshi.mp3″ width=”280″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി…
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി…
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു രക്തതാരകം രക്തസാക്ഷി…
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു രക്തതാരകം രക്തസാക്ഷി…
മെഴുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി…
മെഴുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി…

പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും…
പ്രണയവും പൂക്കളും ശബളമോഹങ്ങളും നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും…
നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശവേരിന്നു വെള്ളവും വളവുമായൂറിയോന്‍….
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍ രക്തസാക്ഷി…

ശലഭവര്‍ണ്ണക്കനവ്‌ നിറയുന്ന യൗവനം ബലിനല്‍കി പുലരുവോന്‍ രക്തസാക്ഷി…
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി…
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി…

അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍ നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍…
അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍ നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍…
പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല സത്യത്തിനൂര്‍ജ്ജമായ് ഊറ്റിയോന്‍ രക്തസാക്ഷി..
എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി പോലെ എരിയുവോന്‍ രക്തസാക്ഷി…
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി…
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി…
രക്തസാക്ഷി…!!

രക്തം നനച്ചു മഹാകല്പവൃക്ഷമായ് സത്യസമത്ത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍;
രക്തം നനച്ചു മഹാകല്പവൃക്ഷമായ് സത്യസമത്ത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍!

അവഗണന അടിമത്തം അപകര്‍ഷ ജീവിതം അധികാരധിക്കാരമധിനിവേശം!
അവഗണന അടിമത്തം അപകര്‍ഷ ജീവിതം അധികാരധിക്കാരമധിനിവേശം…!

എവിടെയീ പ്രതിമാനുഷധൂമമുയരുന്നതവിടെ കൊടുങ്കാറ്റു രക്തസാക്ഷി…
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി…
രക്തസാക്ഷി…!

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍ രക്തസാക്ഷി…

ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍ ഒരിടത്തവന്നു ഭഗത്സിംങ് പേര്‍!
ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍ ഒരിടത്തവന്നു ഭഗത്സിംങ് പേര്‍ …
ഒരിടത്തവന്‍ യേശു ദേവനെന്നാണ് വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍ …
ആയിരം പേരാണവന്നു ചരിത്രത്തിലായിരം നാവവനെക്കാലവും…
ആയിരം പേരാണവന്നു ചരിത്രത്തിലായിരം നാവവനെക്കാലവും…!

രക്തസാക്ഷീ നീ മഹാ പര്‍വ്വതം..!
രക്തസാക്ഷീ നീ മഹാ പര്‍വ്വതം കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ…
രക്തസാക്ഷീ നീ മഹാ പര്‍വ്വതം കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ…
രക്തസാക്ഷീ നീ മഹാ സാഗരം എന്റെ ഹൃദ്ച്ചക്രവാളം നിറഞ്ഞേ കിടപ്പു നീ…
രക്തസാക്ഷീ നീ മഹാ സാഗരം എന്റെ ഹൃദ്ച്ചക്രവാളം നിറഞ്ഞേ കിടപ്പു നീ…
രക്തസാക്ഷീ നീ മഹാ സാഗരം എന്റെ ഹൃദ്ച്ചക്രവാളം നിറഞ്ഞേ കിടപ്പു നീ…
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി കുലം വിട്ടു പോയവന്‍ രക്തസാക്ഷി…!!

മുരുകൻ കാട്ടാക്കടയുടെ കവിത: രക്തസാക്ഷി
0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights