Skip to main content

ഒരു തുള്ളി രക്തം

രക്തസാക്ഷികൾ അമരന്മാർ

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/oruThulliRaktham.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]

അന്ന് ഞാനൊരു കുട്ടിയാണ്, ചോരയുടെ നിറം കണ്ട് ഞാന്‍ ഞെട്ടിപ്പോയി, ജീവിതത്തിലെ ആദ്യത്തെ ഞെട്ടല്‍!

ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…
ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…
ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
അമ്മിഞ്ഞ പാല്‍പ്പത പറ്റാതെ ചുണ്ടുകള്‍ അമ്പേ വരണ്ടതു മൂലം
നാവാല്‍ നുണഞ്ഞു വിതുമ്പി ഞാന്‍ എന്‍ കവിള്‍ പൂവുകള്‍ വാടിക്കരിഞ്ഞു
എന്‍ കവിള്‍ പൂവുകള്‍ വാടിക്കരിഞ്ഞു…

മുറ്റത്തരളിതന്‍ ചോരമലരുകള്‍ തെറ്റിയുലയുന്നു കാറ്റില്‍
മുറ്റത്തരളിതന്‍ ചോരമലരുകള്‍ തെറ്റിയുലയുന്നു കാറ്റില്‍
ചെന്നവ ഓരോന്നിറുത്തെടുത്തങ്ങിനെ നിന്നു രസിയ്ക്കുവാന്‍ മോഹം
ചെന്നവ ഓരോന്നിറുത്തെടുത്തങ്ങിനെ നിന്നു രസിയ്ക്കുവാന്‍ മോഹം
എത്രയ്ക്കകലെയാണെങ്ങനെ നീന്തി ഞാന്‍ അത്രമേല്‍ ദൂരത്ത് ചെല്ലും
എത്രയ്ക്കകലെയാണെങ്ങനെ നീന്തി ഞാന്‍ അത്രമേല്‍ ദൂരത്ത് ചെല്ലും

അമ്മയെങ്ങോ പോയിരിയ്ക്കയാണെന്റെയീ വിമ്മിഷ്ടമാരുണ്ടറിയാന്‍…
അമ്മയെങ്ങോ പോയിരിയ്ക്കയാണെന്റെയീ വിമ്മിഷ്ടമാരുണ്ടറിയാന്‍…
കണ്ണു നിറഞ്ഞുപോയ്..

കണ്ണു നിറഞ്ഞു പോയ് അപ്പോഴും ചിന്തകള്‍ കുന്നു പിടിയ്ക്കുന്നു മുറ്റും
കണ്ണു നിറഞ്ഞു പോയ് അപ്പോഴും ചിന്തകള്‍ കുന്നു പിടിയ്ക്കുന്നു മുറ്റും
ഒട്ടകലത്തേയ്ക്ക് തെറ്റിത്തെറിച്ചു പോയ് ദൃഷ്ടികള്‍ രംഗങ്ങള്‍ മാറി
ഒട്ടകലത്തേയ്ക്ക് തെറ്റിത്തെറിച്ചു പോയ് ദൃഷ്ടികള്‍ രംഗങ്ങള്‍ മാറി
കായലിനയ്ക്കരെ പച്ച ഉടുപ്പിട്ട കാടുകള്‍ക്കെയും ദൂരെ…

കായലിനയ്ക്കരെ പച്ച ഉടുപ്പിട്ട കാടുകള്‍ക്കെയും ദൂരെ…
ചോരക്കടലല ചാര്‍ത്തുകള്‍ എന്‍ തല നൂറുവട്ടം നിന്നു ചുറ്റി
ചങ്കീനൊരാണി തറഞ്ഞു കരളൊരു പന്തമായ് കത്തി പടര്‍ന്നു
ചങ്കീനൊരാണി തറഞ്ഞു കരളൊരു പന്തമായ് കത്തി പടര്‍ന്നു
ഞെട്ടിമറിഞ്ഞു ഞാന്‍ ഞെട്ടിമറിഞ്ഞു ഞാന്‍ അമ്മയെടുത്തെന്നെ
കൊട്ടിയുറക്കി കിടത്തി

അപ്പോഴും പേടിച്ചു ഞെട്ടിയിരുന്നു ഞാന്‍ ഇപ്പോഴും അമ്മ ചിരിയ്ക്കും
അപ്പോഴും പേടിച്ചു ഞെട്ടിയിരുന്നു ഞാന്‍ ഇപ്പോഴും അമ്മ ചിരിയ്ക്കും
അന്തിചുകപ്പു കണ്ടിങ്ങനെ പേടിച്ചു വെമ്പുന്ന ഭീരുക്കളുണ്ടോ
അന്തിചുകപ്പു കണ്ടിങ്ങനെ പേടിച്ചു വെമ്പുന്ന ഭീരുക്കളുണ്ടോ

ഞാന്‍ കുറേകൂടി വളര്‍ന്നു. രക്തം എന്റെ അനുകമ്പയെ പിടിച്ചുലച്ചു, ഞാന്‍ കരഞ്ഞു…
ചന്തയില്‍ കൂടി നടക്കവെ പിന്നീടൊരന്തിയില്‍ ചോര ഞാന്‍ കണ്ടു
ചന്തയില്‍ കൂടി നടക്കവെ പിന്നീടൊരന്തിയില്‍ ചോരഞാന്‍ കണ്ടു
തെല്ലകലെത്തായ് കശാപ്പുകടയുടെ ഉള്ളില്‍
ഒഴിഞ്ഞൊരു കോണില്‍
കാച്ചി മിനുക്കിയ കത്തിയുമായ് ഒരു രാക്ഷസന്‍ ചീറിയണഞ്ഞു
കാച്ചി മിനുക്കിയ കത്തിയുമായ് ഒരു രാക്ഷസന്‍ ചീറിയണഞ്ഞു
കാലുകള്‍ കെട്ടിവരിഞ്ഞൊരു പൊന്നു പൂവലിപശുവുണ്ടവിടെ
കാലുകള്‍ കെട്ടിവരിഞ്ഞൊരു പൊന്നു പൂവലിപശുവുണ്ടവിടെ
കണ്ണീരൊലിപ്പിച്ചുറക്കെ കരഞ്ഞത് മണ്ണില്‍ കിടന്നു പിടയ്ക്കെ
ദീനയായ് പ്രാണന്നു കെഞ്ചുമാ ജന്തുവിന്‍ താണ കഴുത്തുയാള്‍ വെട്ടി
ഉച്ചത്തിലുഗ്രമായ് ഒന്നലറിപ്പിടഞ്ഞുൾക്കട വേദനയാലെ
ആ മധുരോദാര ശാന്ത മനോഹരമായ ശിരസ്സ് തെറിച്ചു

ചീറ്റി കുഴലില്‍നിന്നെപോല്‍ ചോര ചീറ്റി കുഴലില്‍നിന്നെപോല്‍ ചോര
ആ നാറ്റമെന്‍ മൂക്കിലിണ്ടിപ്പോള്‍ ഞെട്ടുകയല്ല ഞാന്‍ ചെയ്തതന്ന്
ഞെട്ടുകയല്ല ഞാന്‍ ചെയ്തതന്നെന്‍ കരള്‍ പൊട്ടിയിരിയ്ക്കണം താനെ

എന്റെ ഹൃദയത്തിലേയ്ക്ക് ഹൃദയത്തിന്റെ രക്തം തെറിച്ചുവീണു. ഞരമ്പുകളെ പിടിച്ചുലച്ചുകൊണ്ട് ചിന്തകള്‍ തീപിടിപ്പിച്ചുകൊണ്ട് ആ ഒരു തുള്ളിരക്തം എന്നില്‍ ജീവിയ്ക്കുന്നു..

എന്നിലുള്‍ചേര്‍ത്തുതുണര്‍വുമാവേശവും പിന്നെയും ചോരഞാന്‍ കണ്ടു
എന്നിലുള്‍ചേര്‍ത്തുതുണര്‍വുമാവേശവും പിന്നെയും ചോരഞാന്‍ കണ്ടു

കോണിലൊഴിഞ്ഞൊരു കോണില്‍ ഞാനെന്‍ വീട്ടിലാണന്നൊരുച്ചയായ് നേരം
അട്ടഹസിയ്ക്കുന്നു തോക്കുകള്‍ ചുറ്റിലും ചുട്ട തീയുണ്ടകള്‍ തുപ്പി
ഗര്‍ജ്ജിയ്ക്കടുക്കുന്നു മര്‍ത്യന്റെ ജീവിത ദിഗ്ജയ വിപ്ലവ വീര്യം
ഗര്‍ജ്ജിയ്ക്കടുക്കുന്നു മര്‍ത്യന്റെ ജീവിത ദിഗ്ജയ വിപ്ലവ വീര്യം

തീക്കനല്‍ തുപ്പി കുരുച്ചു നാണംകെടും തോക്കിന്റെ മുമ്പിലേക്കോടി
ചീറ്റിവരും വെടിയുണ്ടകള്‍ മാര്‍ത്തട്ടീലേറ്റു ചിരിച്ചു മനുഷ്യന്‍
തീക്കനല്‍ തുപ്പി കുരുച്ചു നാണംകെടും തോക്കിന്റെ മുമ്പിലേക്കോടി
ചീറ്റിവരും വെടിയുണ്ടകള്‍ മാര്‍ത്തട്ടീലേറ്റു ചിരിച്ചു മനുഷ്യന്‍

വാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങി ഞാന്‍ കാതിലലച്ചിതാ ശബ്ദം
വിപ്ലവം ജീവിത വിപ്ലവം എന്നന്ത്യ വിപ്ലവാശംസ സഖാവേ
വിപ്ലവം ജീവിത വിപ്ലവം എന്നന്ത്യ വിപ്ലവാശംസ സഖാവേ…

ഒന്നു തിരിഞ്ഞു ഞാന്‍ എന്‍ മുന്നിലോടി ഒന്നു പിടച്ചിതാ ധീരന്‍
ഒന്നു തിരിഞ്ഞു ഞാന്‍ എന്‍ മുന്നിലോടി ഒന്നു പിടച്ചിതാ ധീരന്‍
ആ യുവാവിന്റെ കരളില്‍ നിന്നൂറുന്നിതാവി പറക്കുന്ന രക്തം
ആ യുവാവിന്റെ കരളില്‍ നിന്നൂറുന്നിതാവി പറക്കുന്ന രക്തം

കൈകളില്‍ മാറിലെ ചോരവടിച്ചയാള്‍ കണ്ണുതുറിച്ചെന്നെ നോക്കി
ഞെട്ടിയില്ലന്നു വിറച്ചതില്ലന്നു ഞാന്‍ കട്ടപിടിയ്ക്കുന്നു രക്തം!!
ഞെട്ടിയില്ലന്നു വിറച്ചതില്ലന്നു ഞാന്‍ കട്ടപിടിയ്ക്കുന്നു രക്തം!!
എന്‍ നെഞ്ചിലേയ്ക്ക് ഒരുതുള്ളിതെറിച്ച് വീണൊന്നു മിനുങ്ങിക്കുറുകി
എന്‍ നെഞ്ചിലേയ്ക്ക്… ഒരുതുള്ളിതെറിച്ച് വീണ്…
ഒന്നു മിനുങ്ങി കുറുകി
ഇന്നുമതിന്റെ ചൂടെന്നിലുണ്ട് ഉണ്ടാകുമെന്നും ഒരു തുള്ളി രക്തം
ഇന്നുമതിന്റെ ചൂടെന്നിലുണ്ട് ഉണ്ടാകുമെന്നും ഒരു തുള്ളി രക്തം…

കവിത കേൾക്കുക
[ca_audio url=”https://chayilyam.com/stories/poem/oruThulliRaktham.mp3″ width=”100%” height=”27″ css_class=”codeart-google-mp3-player” autoplay=”false”]
വയലാറിന്റെ കവിത: ഒരുതുള്ളി രക്തം
ജീവിതാനുഭവങ്ങളും യാഥാര്‍ഥ്യങ്ങളും കൂടിക്കലർന്ന ഭാവനയുടെ മൂർത്തരൂപം അക്ഷരസഞ്ചയങ്ങളിലൂടെ വിരിയുന്ന നല്ലൊരു കാവ്യരൂപമാണു സാഹിത്യത്തിന്റെ നട്ടെല്ല്. അത്തരം കൃതികളിലൂടെ വായനയിലൂടെയോ കവിതകളെങ്കിൽ കേൾവിയിലൂടെയോ പോവുകയാണെങ്കിൽ അനുവാചകരുടെ മനസ്സിൽ വികാരസമുദ്രം അലതല്ലുന്നുവെങ്കിൽ ആ കവിതയുടെ പോലെതന്നെ അതുണ്ടാക്കിയ കവിത്വത്തിന്റെ മൂല്യം കൂടുന്നു. വയലാർ അങ്ങനെയുള്ളവരിൽ ഒരാളാണ്. ഹൃദ്യമായ അനേകം കവിതകളിൽ മനോഹരമായ മറ്റൊരു കവിതയാണ് ഒരുതുള്ളി രക്തം.

വ്യത്യസ്ഥമായ ജീവിതഭാവങ്ങളിലൂടെ പോരുമ്പോൾ കണ്ട രക്തവർണ്ണങ്ങൾ മനസ്സുലുണ്ടാക്കുന്ന പരിവർത്തനങ്ങളാണ് “ഒരുതുള്ളി രക്തം” എന്ന കവിതയിൽ കാണുന്നത്. കുഞ്ഞായിരുന്നപ്പോൾ കായലിനയ്ക്കരെ ദൂരെയായി ചോരക്കടലല കണ്ട ആകാശം ഭയാരുണിമ പടർത്തിയ പിഞ്ചുമനസ്സിൽ തുടങ്ങി പിന്നീട്, കാച്ചി മിനുക്കിയ കത്തിയുമായ് ഒരു രാക്ഷസന്‍ ചീറിയണഞ്ഞുകൊണ്ട് #ഗോമാതാവിനെ കൊത്തിയരിഞ്ഞു വീഴുത്തുമ്പോൾ കണ്ട രക്തത്തുള്ളികളിലേക്ക് കവിത വികസിക്കുന്നു. തുടന്നങ്ങോട്ടുള്ള ജീവിതയാത്രയിൽ ദിഗ്ജയ വിപ്ലവ വീര്യം തലയ്ക്കു പിടിച്ച് അട്ടഹസിയ്ക്കുന്നു തോക്കുകള്‍ ചുറ്റിലും ചുട്ട തീയുണ്ടകള്‍ തുപ്പി കൊണ്ടു ഗര്‍ജ്ജിയ്ക്കടുക്കുന്ന മര്‍ത്യന്റെ ശൂരതയിലേക്ക് മനസ്സു വളരുന്നു. വിപ്ലവം ജീവിത വിപ്ലവം എന്നന്ത്യ വിപ്ലവാശംസ സഖാവേ എന്നു വിളിച്ചു പറഞ്ഞുകൊണ്ടു നടക്കുന്ന സാഹചര്യങ്ങളിലേക്കുള്ള വളർച്ച നമ്മുടെ മനസ്സിനെ എങ്ങനെയാവാം അലട്ടിക്കൊണ്ടിരിക്കുക എന്നത് ചിന്തിക്കേണ്ടതാണ്. കവിതയുടെ വിജയം അവിടെയാവുന്നു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights