പ്രശ്നോത്തരി 10, മലയാളഭാഷാ വ്യാകരണം , സാഹിത്യം
ശ്രദ്ധിക്കുക, മലയാള ഭാഷയാണ് ഈ സീരീസിൽ പ്രധാനം. സാഹിത്യവും അല്പമാത്രമായുണ്ട്. മുപ്പത് ചോദ്യങ്ങളാണ് ഈ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാം.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാം.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 10, മലയാളഭാഷാ വ്യാകരണം , സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.
Question 1 |
നന്തനാർ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ആരാണ്?
A | പി. സി. ഗോപാലന് |
B | എന്‍. പി. രാജശേഖരന് |
C | എം. കെ. മേനോന് |
D | എം. കെ. ഗോപിനാഥന് നായര്‍ |
Question 1 Explanation:
നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പി. സി. ഗോപാലൻ (1926 - 1974). ആത്മാവിന്റെ നോവുകൾ എന്ന നോവൽ 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 1926-ൽ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ ഫാക്റ്റിൽ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവെ 1974-ൽ നന്തനാർ ആത്മഹത്യ ചെയ്തു.
Question 2 |
'ന്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
A | ഉദ്ദേശികയുടെ |
B | ആധാരികയുടെ |
C | പ്രതിഗ്രാഹികയുടെ |
D | നിർദേശികയുടെ |
Question 2 Explanation:
വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. വിഭക്തി എന്ന പദം വിഭക്തിപ്രത്യയങ്ങൾ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു. കാരകങ്ങളെക്കുറിക്കാൻ പ്രാചീനഗ്രീക്ക്, ലത്തീൻ, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ നാമത്തിന് രൂപാവലികൾ (Declensions) ഉണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയിൽ ഗതികൾ (prepositions) ആണ് സാമാന്യമായി ഈ ധർമ്മം നിർവഹിക്കുന്നത്.
തന്മ നിര്‍ദ്ദേശികാ കര്‍ത്താ പ്രതിഗ്രാഹികാ കര്‍മ്മ എ,
ഓടു സംയോജികായാം ഹേതു,സ്വാമി ഉദ്ദേശികാ ക്ക് ന്,
ആല് പ്രയോജികയാം ഹേതു ,ഉടെ സംബന്ധികാസ്വദാ ,
ആധാരികാധികരണം, ഇല് കല് പ്രത്യേയമായവ
തന്മ നിര്‍ദ്ദേശികാ കര്‍ത്താ പ്രതിഗ്രാഹികാ കര്‍മ്മ എ,
ഓടു സംയോജികായാം ഹേതു,സ്വാമി ഉദ്ദേശികാ ക്ക് ന്,
ആല് പ്രയോജികയാം ഹേതു ,ഉടെ സംബന്ധികാസ്വദാ ,
ആധാരികാധികരണം, ഇല് കല് പ്രത്യേയമായവ
Question 3 |
ലംഘിക്കാനാത്ത അഭിപ്രായം എന്ന് അർത്ഥമുള്ള വാക്കേതാണ്?
A | ഭാരതവാക്യം
|
B | ചക്രശ്വാസം |
C | നളപാകം
|
D | വേദവാക്യം |
Question 4 |
‘He had a heart of rock’ - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജിമ ഏത്?
A | അവൻ പാറയുടെ ഹൃദയമുള്ളവനായിരുന്നു |
B | അവൻ ഹൃദ്രോഗിയായിരുന്നു |
C | അവൻ കഠിനഹൃദയനായിരുന്നു |
D | അവൻ ഹൃദയശക്തിയുള്ളവനായിരുന്നു |
Question 5 |
“താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു" എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം ഏത്?
A | You are appointed to this post |
B | You are selected for this post |
C | You can join this post |
D | You are wait listed for this post |
Question 6 |
പതിനെട്ടരകവികളിലെ ഉള്ള ഏക മലയാളഭാഷാകവി ആരായിരുന്നു?
A | പുനം നമ്പൂതിരി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭാഷാകവിയാണു്. കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മാനവിക്രമൻ രാജാ സാമൂതിരിയുടെ സദസ്സിലെ ഒരു അംഗമായിരുന്നു. പതിനെട്ടരക്കവികളിൽ “അരക്കവി” എന്നു പ്രശസ്തനായി (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം)
കൃഷ്ണഗാഥയുടെ രചയിതാവായ ചെറുശ്ശേരി നമ്പൂതിരി തന്നെയാണു് പുനം നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ടു്. പതിനഞ്ചാം നൂറ്റാണ്ടിൽ മാനവേദരാജാവിന്റെ സദസ്സിലുണ്ടായിരുന്ന ഭാഷാകവിയെന്ന നിലയിലാണു് ഈ രണ്ടു വ്യക്തികളും പ്രശസ്തരായിരിക്കുന്നത് എന്ന സാമ്യമാവണം ഇത്തരമൊരു നിരീക്ഷണത്തിനു കാതലാകുന്നതു്. വെറുമൊരു വാദം മാത്രമാണിത് എന്നോർക്കുക. |
B | പുനം നമ്പൂതിരി |
C | ചെറുശ്ശേരി |
D | സ്വാതി തിരുനാള്‍ |
E | ഉദ്ധണ്ട ശാസ്ത്രികൾ |
Question 7 |
ഭേദകം എന്ന പദത്തിന്റെ അർത്ഥമെന്താണ്?
A | വേർതിരിച്ച് കാണിക്കൽ |
B | ഭിന്നിപ്പിക്കൽ |
C | വിശേഷണം |
D | താരതമ്യം |
Question 7 Explanation:
വ്യാകരണപ്രകാരം ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു. മലയാളവ്യാകരണത്തിൽ വിശേഷണത്തിന് ഭേദകം എന്നും പറയുന്നു. വിശേഷിപ്പിക്കുമ്പോൾ അതിന് അർത്ഥവ്യത്യാസം ഉണ്ടാക്കുന്നതുകൊണ്ട് ഇതിനെ ഭേദകം എന്നും വിളിക്കുന്നത്. കറുത്ത പശു, മിടുക്കനായ കുട്ടി തുടങ്ങിയവ വിശേഷണത്തിന് ചില ഉദാഹരണങ്ങൾ ആണ്.
Question 8 |
‘Where there is life there is hope’ താഴെകൊടുത്തിരിക്കുന്നവയിൽ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമയേതാണ്?
A | പ്രതീക്ഷകൾ ഇല്ലാത്തതാണ് ജീവിതം
|
B | ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട് |
C | ജീവിതത്തിൽ പ്രതീക്ഷകൾ കുറച്ചു മതി |
D | ജീവിതത്തിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ല
|
Question 9 |
താഴെപ്പറയുന്നവയിൽ സ്ത്രീലിംഗപ്രത്യയം അല്ലാത്തത് ഏതാണ്?
A | അൾ |
B | ആൾ |
C | തു |
D | ഇ |
Question 9 Explanation:
ഒരു ഭൂതകാലപ്രത്യയം. ഉദാ: ചെയ്തു. ചിലസാഹചര്യങ്ങളില്‍ ഇരട്ടിച്ചു "ത്തു" ആവുകയോ "ന്നു", "ച്ചു" "ട്ടു", "ങ്ങു", "ന്തു" എന്നിവയില്‍ ഒന്നായി മാറുകയോ ചെയ്യുന്നു. മുകളിൽ കൊടുത്തിരിക്കുന്ന ബാക്കിയെല്ലാം തന്നെ സര്വനാമത്തോടു ചേര്‍ക്കുന്ന സ്ത്രീലിംഗപ്രത്യയം ആണ്. ഉദാ: അവള്, പോയാള്, വന്നാള്.
Question 10 |
'സഞ്ജയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
A | എം. ആർ. നായർ |
B | പി. കുഞ്ഞിരാമൻ നായർ |
C | രമേശൻ നായർ |
D | കുഞ്ഞനന്തൻ നായർ
|
Question 10 Explanation:
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ നാമം മാണിക്കോത്ത് രാമുണ്ണിനായർ (എം. ആർ. നായർ) എന്നാണ്. (ജനനം: 1903 ജൂൺ 13 - മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്ത് 1903 ജൂൺ 13-നു ജനിച്ചു. തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
Question 11 |
താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം ഏതാണ്?
A | You joined the duty |
B | You will join the duty |
C | You resume the duty |
D | You can join the duty |
Question 12 |
താഴെ കൊടുത്തിരിക്കുന്നവയിൽ ആഗമസന്ധി അല്ലാത്തത് ഏതാണ്?
A | കരിമ്പുലി |
B | പൂവമ്പ് |
C | പൂത്തട്ടം |
D | പുളിങ്കുരു |
Question 12 Explanation:
സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.
സ്വരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാൻ പല ഭാഷകളിലും യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു. സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ് യകാരവകാരാദികൾ ആഗമിക്കുന്നത്.
തിരു + അനന്തപുരം = തിരുവനന്തപുരം
പന + ഓല = പനയോല
മറ്റു വർണങ്ങളും സ്വരസംയോഗത്തിൽ ആഗമിക്കാറുണ്ട്.
കാട്ടി + ഏൻ =കാട്ടിനേൻ
Question 13 |
ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത്?
A | വാഴയില |
B | കടൽത്തീരം |
C | തിരുവോണം |
D | കാറ്റുണ്ട് |
Question 13 Explanation:
രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി. ഉദാ: നിൻ + എ = നിന്നെ, പച്ച + കല്ല്= പച്ചക്കല്ല്..
Question 14 |
'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയോഗമേത്?
A | All glitters are not gold |
B | Glitterings all are not gold |
C | Not gold all are glitterings |
D | All glitterings are not gold |
Question 15 |
നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ് ?
A | ഉമ്മാച്ചു |
B | ബാല്യകാലസഖി |
C | പാത്തുമ്മായുടെ ആട് |
D | ആടുജീവിതം |
Question 15 Explanation:
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി. 2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു.
Question 16 |
താഴെ പറയുന്നവയിൽ സകർമ്മകക്രിയ അല്ലാത്തത് ഏതാണ്?
A | കുളിക്കുക |
B | കുടിക്കുക |
C | അടിക്കുക |
D | ഉണ്ണുക |
Question 16 Explanation:
ഒരു വാക്യത്തിൽ അർത്ഥം പൂർണ്ണമാകുവാൻ കർമ്മത്തിന്റെ സഹായം ആവശ്യമുണ്ടെങ്കിൽ അത്തരം ക്രിയകളെ സകർമ്മക ക്രിയ എന്ന് പറയുന്നു. അതായത് ആരെ, അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമുള്ള ക്രിയകളാണ് സകർമ്മകക്രിയ എന്ന് പറയുന്നത്.
ഉദാഹരണം: രാമൻ പശുവിനെ അടിച്ചു. ഈ വാക്യത്തിൽ അടിച്ചു എന്ന ക്രിയ പൂർണ്ണമാകുന്നത് പശുവിനെ എന്ന കർമ്മം ഉള്ളതുകൊണ്ടാണ്. ഇങ്ങനെയുള്ള ക്രിയകളാണ് സകർമ്മക ക്രിയകൾ.
Question 17 |
'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ്?
A | ഉദ്ദേശികയുടെ |
B | പ്രതിഗ്രാഹികയുടെ |
C | നിർദേശികയുടെ |
D | ആധാരികയുടെ |
Question 17 Explanation:
വിഭക്തിയെ പറ്റി ഇതേ പ്രശ്നോത്തരിയിൽ മറ്റൊരു ചോദ്യത്തിന് പറഞ്ഞ ഉത്തരവും ചേർത്ത് വായിക്കുക.
Question 18 |
ശരിയായ പദം ഏത്?
A | വങ്കത്വം |
B | മുതാലാളിത്വം |
C | മഠയത്വം |
D | അടിമത്തം |
Question 18 Explanation:
മടയത്തം • വങ്കത്തം • വായാടിത്തം • വിഡ്ഢിത്തം • മുതലാളിത്തം എന്നിവയൊക്കെ ശരിയാണെങ്കിലും അല്പം മേന്മ കാണിക്കാൻ വേണ്ടി ത്വം എന്നുപയോഗിച്ച് വാക്കുകൾ അവസാനിപ്പിക്കുന്നവരും ഉണ്ട്. ശരിയേതെന്ന് മനസ്സിലാക്കുക.
Question 19 |
ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏതാണ്?
A | ബോംബെ ക്രോണിക്കിള്‍ |
B | യങ് ഇന്ത്യ |
C | ഇന്‍ക്വിലാബ് |
D | സ്റ്റാര്‍ ഓഫ് ഇന്ത്യ |
Question 20 |
'ആലത്തൂർകാക്ക' എന്ന ശൈലിയുടെ അർത്ഥം
A | ആശിച്ചുകാലം കഴിയുന്നവൻ |
B | ശല്യക്കാരൻ |
C | കോമാളി |
D | വിശ്വസിക്കാൻ കൊള്ളാത്തവൻ |
Question 20 Explanation:
എല്ലാ ഭാഷകളിലും വാച്യമായ അക്ഷരാർത്ഥത്തിനു് ഉപരിയായി ലക്ഷ്യമോ വ്യംഗ്യമോ ആയ അർത്ഥം വഹിക്കുന്ന ചില വാചകങ്ങളുണ്ടു്. ഇതുകൾ വാച്യാർത്ഥത്തെ ഗണിക്കാത്തതുപോലെ ചിലെടത്തു വ്യാകരണവിധികളെക്കൂടെ ലംഘിച്ചുകാണും. ഇങ്ങനെയുള്ള വാചകങ്ങളെ അതാതു ഭാഷകളുടെ ശൈലി എന്നു പറയുന്നു. ആ കൂട്ടത്തിൽ മലയാളത്തിനും ചില വിലക്ഷണപ്രയോഗഭംഗികൾ അല്ലെങ്കിൽ ശൈലികൾ ഉണ്ടു്. 1. ചെണ്ട കൊട്ടിക്ക = വഞ്ചിക്ക, 2. ദീപാളി കുളിക്ക = പാപ്പരാകുക, 3. ശതകം ചൊല്ലിക്ക = കഷ്ടപ്പെടുത്തുക, 4. ശ്ലോകത്തിൽ കഴിക്ക = പ്രാധാന്യം കൊടുക്കാതെ ചുരുക്കുക, 5. സ്വർഗ്ഗത്തിൽ കട്ടുറുമ്പു് = ചില്ലറ ശല്യം ചെയ്യുന്നവൻ, 6. കയ്യാലെപ്പുറത്തെത്തേങ്ങ = ഏതു കക്ഷിയിൽ തിരിയുമെന്നു നിശ്ചയിക്കാൻ പാടില്ലാത്ത മദ്ധ്യസ്ഥൻ, 7. കായങ്കുളം വാൾ = രണ്ടു കക്ഷിയിലും ചേരുന്നവൻ, 8. ആലത്തൂർ കാക്ക = ആശിച്ചു കാലം കളയുന്നവൻ എന്നിങ്ങനെയുള്ളവ.
Question 21 |
താഴെ കൊടുത്തവയിൽ തെറ്റായ വാകൃപയോഗമേത്?
A | ഇംഗ്ലീഷിലെ പോലെ മലയാളത്തിലും തെറ്റുകൾ വരാം |
B | ഇംഗ്ലീഷിനെന്ന പോലെ മലയാളത്തിലും തെറ്റുകൾ വരാം |
C | ഇംഗ്ലീഷിലും മലയാളത്തിലും തെറ്റുകൾ വരാം |
D | ഇംഗ്ലീഷിലെ പോലെ മലയാളത്തിനും തെറ്റുകൾ വരാം |
Question 22 |
നവനീതകം എന്ന ഗ്രന്ഥം ഏതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ?
A | വാന നിരീക്ഷണം |
B | ഔഷധം |
C | കൃഷി |
D | ഗണിത ശാസ്ത്രം |
Question 22 Explanation:
ഔഷധചികിത്സാപ്രധാനവും ശാസ്ത്രചികിത്സാപ്രധാനവുമായ അനേകം ഗ്രന്ഥങ്ങള്‍ ആയുര്‍വേദത്തിലുണ്ട്. അതിലൊന്നാണിത്.
Question 23 |
‘ഭീഷ്മപ്രതിജ്ഞ' എന്ന ശൈലിയുടെ അർത്ഥമെന്താണ്?
A | കഠിനശപഥം |
B | ഭീഷ്മരുടെ പ്രതിജ്ഞ |
C | നശിക്കാത്ത പ്രതിജ്ഞ |
D | വലിയ ശപഥം |
Question 24 |
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കന്റെ പ്രസ്താവന ഏതാണ് ?
A | വെടിയുണ്ടയേക്കാള്‍ ശക്തമാണ് ബാലറ്റ്. |
B | തെറ്റ് മാനുഷികമാണ്, ക്ഷമ ദൈവികവും. |
C | സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടും. |
D | മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ, അവന് എപ്പോഴും ചങ്ങലയിലാണ്. |
Question 24 Explanation:
അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റാണ് എബ്രഹാം ലിങ്കൺ.(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം. 1860 ൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്നു ലിങ്കൺ.
Question 25 |
നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. കഴിയാം എന്ന ക്രിയ ഏതു പ്രകാരത്തിൽ പെടുന്നു?
A | വിധായകപ്രകാരം |
B | അനുജ്ഞായക പ്രകാരം |
C | നിർദേശക പ്രകാരം |
D | നിയോജക പ്രകാരം |
Question 25 Explanation:
മലയാള വ്യാകരണത്തിൽ ക്രിയ നടക്കുന്ന വിധത്തെ കുറിക്കുന്നതിനു ധാതുവിൽ ചെയ്യുന്ന രൂപ ഭേദമാണ് പ്രകാരം. പ്രകാരമെന്നാൽ രീതി എന്നാണ് അഭിപ്രായം. ധാതു അതിന്റെ അർത്ഥത്തെ പ്രകാശിപ്പിക്കുന്ന രീതിക്കാണ് മലയാളത്തിൽ പ്രകാരം എന്നു പറയുന്നത്. പറയുന്ന ആളിന്റെ മനോഭാവം പ്രകടമാക്കാൻ പ്രകാരം പ്രയോജനപ്പെടുന്നു. നിർദ്ദേശകപ്രകാരം, നിയോജകപ്രകാരം, വിധായകപ്രകാരം, അനുജ്ഞായകപ്രകാരം എന്നിങ്ങനെ പ്രകാരം നാലുവിധമുണ്ട്. സ്വയം സമ്മതം സൂചിപ്പിക്കുന്ന ക്രിയയ്ക്ക് അനുജ്ഞായക പ്രകാരം എന്ന് പറയുന്നു.
Question 26 |
‘നന്മ' എന്ന പദം എങ്ങനെ പിരിച്ചെഴുതും?
A | നൻ + മ |
B | ന + ന്മ |
C | നൽ + മ |
D | നന് +മ |
Question 27 |
സംബന്ധികാ തൽപുരുഷന് ഉദാഹരണം അല്ലാത്തത് ഏതാണ്?
A | ശരീരകാന്തി |
B | ശരീരസൗന്ദര്യം |
C | ശരീരപ്രകൃതി |
D | ശരീരാധ്വാനം |
Question 27 Explanation:
വിഗ്രഹിക്കുമ്പോൾ ന്റെ, ഉടെ മുതലായ പ്രത്യയങ്ങൾ ചേർന്നാൽ സംബന്ധിക ആയിടും ഉദാ: പിതൃസ്വത്ത് - പിതാവിന്റെ സ്വത്ത്, രാജകിരീടം - രാജാവിന്റെ കിരീടം എന്നിങ്ങനെ.
Question 28 |
'Onam must be celebrated even selling the dwelling place'- എന്ന വാക്യത്തെ മലയാളത്തിലേക്ക് മാറ്റിയാൽ കിട്ടുന്ന രൂപമേത് ?
A | ഓണം കൊണ്ടും കാണം വിൽക്കാം. |
B | ഓണാഘോഷം കുടുംബത്തെ വില്പനയിലെത്തിക്കുന്നു |
C | കാണം വിറ്റും ഓണം ഉണ്ണണം |
D | കാണം വിൽക്കാതെയും ഓണം കൊള്ളാം |
Question 28 Explanation:
പഴയകാല കേരളത്തിൽ നിലവിലിരുന്ന ഉത്പാദന വിനിമയ രീതിയായിരുന്നു കാണപ്പാട്ട സമ്പ്രദായം. ഭൂമിയിൽ സർവ്വ അവകാശങ്ങളും ഉള്ളവനും ഉത്പാദനത്തിന്റെ പ്രധാനഭാഗം കൃഷിയെടുത്തിരുന്ന പാട്ടക്കാരിൽ നിന്നും അനുഭവിക്കാൻ സ്വാതന്ത്ര്യം ഉള്ളവരുമായിരുന്ന ജന്മിമാർ തങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ഏർപ്പെടുത്തിയ പാട്ട സമ്പ്രദായമാണ് കാണപ്പാട്ട സമ്പ്രദായം. പാട്ടത്തിനു വാങ്ങുമ്പോൾ കുടിയാൻ ജന്മിക്കു കൊടുക്കുന്ന തുകയാണ് കാണം അഥവാ കാണപ്പണം. നിശ്ചിതമായ പ്രതിഫലം ഉറപ്പിച്ചു കൃഷിക്കുള്ള അവകാശം മറ്റൊരാളെ ഏല്പിക്കുന്നതി പാട്ടം എന്ന് പറയുന്നു. ഭൂമി പാട്ടക്കാരനു പണയമായി നൽകുന്നതു പോലെയാണ് കാണപ്പാട്ടം വ്യവസ്ഥകൾ.
Question 29 |
താഴെ പറയുന്നതിൽ ശരിയായ രൂപമേത് ?
A | അദ്ദേഹത്തെ ഹാർദ്രമായി സ്വാഗതം ചെയ്തു. |
B | അദ്ദേഹത്തെ സന്തോഷത്തോടെ ഹാർദ്രമായി സ്വാഗതം ചെയ്തു. |
C | അദ്ദേഹത്തെ ഹാർദ്രവമായി സ്വാഗതം ചെയ്തു. |
D | അദ്ദേഹത്തെ ഹാർദ്രവത്തോടെ സ്വാഗതം ചെയ്തു. |
Question 30 |
താഴെ തന്നിരിക്കുന്നവയിൽ മേയനാമത്തിന് ഉദാഹരണമേത്?
A | മണ്ണ് |
B | ഭാര്യ |
C | പശു |
D | പോത്ത് |
Question 30 Explanation:
ദ്രവ്യങ്ങളുടെ (വസ്തുക്കളൂടെ) പേരായ ശബ്ദത്തിന് ദ്രവ്യനാമം എന്നു പറയുന്നു. ഉദാ. മല, കൃഷ്ണൻ, രാജു. അതിൽ പെട്ടതാണ് മേയനാമം. ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കാനാവാത്തതാണ് മേയനാമം എന്നു പറയാം. ഉദാ. വെയിൽ, മഴ, ഇരുട്ട്.
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
കഷ്ടമായിപ്പോയല്ലോ! മലയാളഭാഷയിൽ താങ്കൾ വളരെ പിന്നിലാണല്ലോ. നന്നായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലീഷുമാത്രമല്ല മലയാളവും മുഖ്യം തന്നെ.
ഇത്രയൊന്നും പോരാ, വായനയൊക്കെ കുറവാണല്ലേ! നന്നായി പരിശ്രമിക്കുക. വാട്സാപ്പും ഫെയ്സ്ബുക്കുമൊക്കെ ഫുൾടൈം കാണില്ല. വിജ്ഞാനശേഖരണത്തിന് അല്പം സമയം കണ്ടെത്തൂ.
കുഴപ്പമില്ല, നന്നായിട്ട് ചെയ്യാനൊക്കെ പറ്റും. മടി കളഞ്ഞ് പൊതുവിജ്ഞാനത്തിലും മലയാളഭാഷാ വ്യാകരണത്തിലേക്കും മറ്റും കുറച്ചുകൂടെ ശ്രദ്ധകൊടുക്കുക.
വളരെ നന്നായിട്ടുണ്ട്. ഇത്രയൊക്കെ ഉത്തരങ്ങൾ കൃത്യമായി പറയാൻ കഴിഞ്ഞെങ്കിൽ തീർച്ചയായും നല്ലൊരു നിലയിലെത്താൻ നിങ്ങൾക്കു കഴിയും. അറിവു തന്നെയാകട്ടെ നമ്മുടെ ഏക ആയുധം.
വൗ!! അത്ഭുതം!! ഈ അറിവുകൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കാൻ കൂടി താങ്കൾക്കു കഴിയട്ടെ എന്നാശംസിക്കുന്നു.