ഒക്റ്റോബർ 1.
ഇന്ന് ലോക വൃദ്ധ ദിനം. വൃദ്ധസദനങ്ങൾ തേടിയലയുന്ന മക്കൾ മാതാപിതാക്കൾക്കായി ഒരു ദിനം കരുതിവെയ്ക്കുന്നു – വൃദ്ധദിനം!! നമുക്കോരോരുത്തർക്കും ഇതോരോർമ്മപ്പെടുത്തലാണ്, നിസ്സഹായ വാര്‍ദ്ധക്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന നമ്മളോരോരുത്തരും സ്വയം മനസ്സിലെങ്കിലും പറഞ്ഞുറപ്പിക്കേണ്ടിയിരിക്കുന്നു, നാളെ നമ്മുടെ ശരീരത്തെയും മനസ്സിനെയും വാര്‍ദ്ധക്യം ബാധിക്കുമെന്ന സത്യം.
1950 ൽ ലോകത്ത് 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നു. 2000-ൽ ഇത് മൂന്നു മടങ്ങായി വർദ്ധിച്ച് 60 കോടിയായി. 2025 ൽ 60 കഴിഞ്ഞവരുടെ എണ്ണം 100 കോടിയിലേറെ വരും എന്നാണ് അനുമാനിക്കുന്നത്.
1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. 1990 ഡിസംബർ പതിനാലിനാണ് ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിക്കുന്നത്.
സമൂഹത്തിലെ കർമ്മശേഷിയുള്ള പൗരൻമാരായി എങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. ഈ ലക്ഷ്യത്തിലേക്ക് രാജ്യത്തെ വിവിധ സർക്കാരുകൾ എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താൻ ഉള്ള അവസരമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധ ദിനം – The International Day of Older Persons!!.
ethinte coppy kittumo
നൗഷാദ്,
അയച്ചിട്ടുണ്ട്. മെയിൽ നോക്കുക.