അതാരെന്നു ചോദിച്ചു വാ നീ
ചോറ് പിന്നെയാം അലമേലു…
വാതില്ക്കലാരോ കിണ്ണം താഴെവച്ച്
അതാരെന്നു ചോദിച്ചു വാ നീ,
ചോറ് പിന്നെയാം അലമേലു…
ആരിതു സാക്ഷാല്‍ കല്ലൂക്കാരനോ
കൊള്ളാം നീകണ്ടോരുവാന്‍ വയ്യാത്തപോല്‍
വെളുത്തു തടിച്ചല്ലോ
കോളേജും കഴിഞ്ഞു നീ ലണ്ടനില്‍
പഠിക്കാന്‍ പോന്നാള്‍
ഏറെത്തിടുക്കത്തില്‍ വന്നു കണ്ടതാണെന്നെ
സന്തോഷം!!
പഠിച്ചുനീ എഞ്ചിനീയറായ് അല്ലേ
എന്തോവാം പെന്‍ഷന്‍ പറ്റിഞാനേവം കിടപ്പിലായ്
പണ്ടെപ്പോല്‍ നില്‍ക്കെണ്ടാ നീ ഇരിക്കൂ വയ്യാ
വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍
ഇപ്പോള്‍ നീ കാണുംവിധം…
എന്മകള്‍ അലമെലുവാണ് ചോര്‍കുഴച്ചെന്നെ
അമ്മപോലൂട്ടുന്നത് ശൈശവം രണ്ടാമതും
ഉണ്ടിവള്‍ ആണ്മക്കളോ ബോംബെയില്‍ മദ്രാസിലും
പണ്ടും ഈ പട്ടന്മാര്‍ക്ക്
പരദേശമേ ദേശം…
മെല്ലെ നീയൂട്ടൂ മെല്ലെ മകളെ
ഇടക്ക് ഞാന്‍ ചൊല്ലട്ടെ വിശേഷങ്ങള്‍
ഇവന്‍ എന്‍ പ്രിയശിഷ്യന്‍
ഇവന്‍ എന്‍ പ്രിയശിഷ്യന്‍…
മാസ്റ്റര്‍ ഇങ്ങനെ ഓര്‍ത്തും പറഞ്ഞും ക്ഷീണിക്കേണ്ട
മാറ്റം എത്രമേല്‍ വന്നു കണ്ടരിഞ്ഞീലാ ഞാനും
ഇന്നുമാരംഗം ഞാനോര്‍ക്കുന്നു!
ആനപോല്‍ അങ്ങ് നടക്കവേ
ചൂരലെന്തിനു കയ്യില്‍ ചൂളിയില്ലയോ
പുലിവീരരാം വിദ്യാര്‍ത്ഥികള്‍ പോലും
ആ ഘനം കാണ്‍കെ!!
പലനാള്‍ അടുത്താലും അങ്ങയെ
ഒരു താക്കോല്‍ പഴുതിലൂടെന്നപോലെ മാത്രമേ കണ്ടൂ ഞങ്ങള്‍
സ്വര്യമാം തെളിവാക്കില്‍ ജ്ഞാനത്തിന്‍ അഗാധത
ഗൌരവപ്പുരികത്തിന്‍ കീഴില്‍ ആ സ്നേഹാര്‍ദ്രത…
പോയകാലത്തിന്‍ മേനി പറഞ്ഞിട്ടെന്തുണ്ട്
എനിക്കായപോല്‍ പഠിപ്പിച്ചു വിരമിച്ചു…
നിങ്ങളെ സമ്പാദിച്ചു,
കാലം എന്‍കയ്യും കാലും ചങ്ങലക്കിട്ടാലെന്ത്!!
നിങ്ങളില്‍ ഞാന്‍ ജീവിപ്പൂ…
മകളെ അലമേലു പോരും ഇ കല്ലൂക്കാരന്‍
ചോറൂട്ടട്ടെ ഹാ ക്രിസ്ത്യനെന്നൊഴിയ്വലാ!!
ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍
ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍
അറിവുരുളയുരുട്ടി ഞാന്‍ നിന്നേയൂട്ടീലെ മുന്നം
പകരമെനിക്ക് ചോര്‍കുഴച്ചു തരൂ
കേമന്‍ മകനാല്‍ ഊട്ടപ്പെട്ട്
എന്‍ മാനസം കുളിരട്ടെ!!
പകരമെനിക്ക് ചോര്‍കുഴച്ചു തരൂ
കേമന്‍ മകനാല്‍ ഊട്ടപ്പെട്ട്
എന്‍ മാനസം കുളിരട്ടെ…!!