നില്‍ക്കുക രാജകുമാരാ
നില്‍ക്കുക നില്‍ക്കുക രാജകുമാരാ
നില്‍ക്കുക രാജകുമാരാ
നില്‍ക്കുക നില്‍ക്കുക രാജകുമാരാ
നിബിഢ വനോദ്ധര നിര്‍ജ്ജന വീഥിയില്‍
നീശീഥ നിശബ്ദതയില്‍
ശരം വലിച്ച് തൊടുത്തതുപോലാ ശബ്ദം മൂളി കാറ്റില്‍ Continue reading
Vayalar
കായലിനക്കരെ പോകാൻ
കായലിനക്കരെ പോകാനെനിയ്ക്കൊരു
കളിവള്ളമുണ്ടായിരുന്നു
പണ്ടൊരു കളിവള്ളമുണ്ടായിരുന്നു
ഒത്തിരി ദൂരം തുഴഞ്ഞു തരുവാനൊരു
മുത്തശ്ശിയുണ്ടായിരുന്നു
നല്ലൊരു മുത്തശ്ശിയുണ്ടായിരുന്നു
അന്തിയ്ക്ക് ഞങ്ങളാ കായലിനക്കരെ Continue reading
ഒരു തുള്ളി രക്തം
അന്ന് ഞാനൊരു കുട്ടിയാണ്, ചോരയുടെ നിറം കണ്ട് ഞാന്‍ ഞെട്ടിപ്പോയി, ജീവിതത്തിലെ ആദ്യത്തെ ഞെട്ടല്‍!
ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…
ഉമ്മറവാതുക്കല്‍ നീന്തിയണഞ്ഞു ഞാന്‍, അമ്മയെ കാണാഞ്ഞൊരുന്നാള്‍…
ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
ശോകവും കോപവും വാശിയും കൊണ്ടെന്റെ മൂകത മുന്നിവീര്‍പ്പിയ്ക്കേ
അമ്മിഞ്ഞ പാല്‍പ്പത പറ്റാതെ ചുണ്ടുകള്‍ അമ്പേ വരണ്ടതു മൂലം Continue reading
താടക എന്ന ദ്രവിഡരാജകുമരി
താടക – രാക്ഷസകുലത്തില്‍ പിറന്നവള്‍ , നിശാചരി, രാമരാവണയുദ്ധത്തിനു കാരണക്കാരിയായവള്‍, രാമായണത്തിൽ തടകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്… എന്നാൽ വയലാറിന്റെ താടക രാജകുമാരിയാണ്! – ദ്രാവിഡരാജകുമാരി, ദ്രാവിഡപുത്രി!! ഏതൊരുപെണ്ണിനേയും പോലെ മോഹങ്ങൾ മനസ്സിലൊതുക്കി നടന്ന സുന്ദരി; ശ്രീരാമന്റെ അദ്യ പ്രണയിനിയായി!! അവൾ ആര്യാധിനിവേശത്തിന്റെ ആദ്യ രക്തസാക്ഷിയാണിവിടെ! ദ്രാവിഡക്കൂട്ടങ്ങൾക്കുമേൽ പെയ്തിറഞ്ഞിയ ആര്യസമൂഹം തീർത്ത ആദ്യ രക്തസാക്ഷി! കാടിന്റെ വന്യതയിൽ അലിഞ്ഞു ചേരേണ്ടി വന്ന ആ കാനന പുത്രിയുടെ കഥയാണിത്:
[ca_audio url=”https://chayilyam.com/stories/poem/thadaka.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരി ഞാൻ താടക
Continue reading
കവിത: അശ്വമേധം
ആരൊരാളെൻ കുതിരയെ കെട്ടുവാൻ- ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമയൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചോലകൾ പാടിയപാട്ടുക- ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
ഇന്നലത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ നൃത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട- കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ, യുഗങ്ങളിൽ കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,
അക്കുളമ്പടിയേറ്ററ്റുവീണുപോയ്; അത്രയേറെ ഭരണകൂടങ്ങളും!
കുഞ്ചിരോമങ്ങൾതുള്ളിച്ചു തുള്ളിച്ചു സഞ്ചരിച്ചൊരിച്ചെമ്പൻകുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!
എന്റെ പൂർവികരശ്വഹൃദയജ്ഞ; രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു- ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ – പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ നാടുണർന്നോരുനാളിക്കുതിരയെ!
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ!!
വയലാർ രാമവർമ്മ
thadaka | താടക
താടക – രാക്ഷസകുലത്തില്‍ പിറന്നവള്‍ , നിശാചരി, രാമരാവണയുദ്ധത്തിനു കാരണക്കാരിയായവള്‍, രാമായണത്തിൽ തടകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്… എന്നാൽ വയലാറിന്റെ താടക രാജകുമാരിയാണ്! – ദ്രാവിഡരാജകുമാരി, ദ്രാവിഡപുത്രി!! ഏതൊരുപെണ്ണിനേയും പോലെ മോഹങ്ങൾ മനസ്സിലൊതുക്കി നടന്ന സുന്ദരി; ശ്രീരാമന്റെ അദ്യ പ്രണയിനിയായി!!
അവൾ ആര്യാധിനിവേശത്തിന്റെ ആദ്യ രക്തസാക്ഷിയാണിവിടെ! ദ്രാവിഡക്കൂട്ടങ്ങൾക്കുമേൽ പെയ്തിറഞ്ഞിയ ആര്യസമൂഹം തീർത്ത ആദ്യ രക്തസാക്ഷി! കാടിന്റെ വന്യതയിൽ അലിഞ്ഞു ചേരേണ്ടി വന്ന ആ കാനന പുത്രിയുടെ കഥയാണിത്:
[ca_audio url=”https://chayilyam.com/stories/poem/thadaka.mp3″ width=”300″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
വിന്ധ്യശൈലത്തിന്റെ താഴ്‌വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക
ആത്മികയുടെ ജന്മദിനം

കഴിഞ്ഞിട്ട് 6 ദിവസങ്ങൾ ആയി!