കേരള പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുടെ ഉപയോഗത്തിനായി ഐടി @ സ്കൂൾ പ്രോജക്റ്റ് തയ്യാറാക്കിയിട്ടുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഐടി @ സ്കൂൾ ഗ്നു ലിനക്സ് 12.04. ഉബുണ്ടു 12.04 എന്ന ഗ്നു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിനെ ആധാരമാക്കിയാണിത് തയ്യാറാക്കിയിരിക്കുന്നത്. Continue reading
Tips
ഫോട്ടോഷോപ്പ് ആക്ഷൻസ്
ഞാൻ ഉപയോഗിച്ചത്
1) ഫോട്ടോ റീസൈസ് ചെയ്യാൻ.
ഡിജിറ്റൽ ക്യാമറ/മൊബൈൽ ഫോൺ എന്നിവയിലൂടെ എടുത്ത ചിത്രങ്ങൾ വിവിധ വലിപ്പത്തിലായിരിക്കും ഉണ്ടാവുക. ഇവയൊക്കെ 100px വിഡ്ത്തിലേക്കും 800px വിഡ്ത്തിലേക്കുമായി എനിക്ക് ചുരുക്കേണ്ടി വരാറുണ്ട്. 450 ഓളം ഫോട്ടോസ് ഇങ്ങനെ രണ്ട് വ്യത്യസ്ഥ അളവുകളിലേക്ക് ചുറ്റുക്കാൻ ഞാൻ ആക്ഷനും ബാച്ച് പ്രോസസ്സിങും ഒന്നിച്ചുപയോഗിക്കാറുണ്ട്
2) റസലൂഷൻ മാറ്റാൻ.
ഡിജിറ്റൽ ചിത്രങ്ങളുടെ റസലൂഷൻ പലപ്പോഴും വ്യത്യസ്തങ്ങാളാണ്. വെബിൽ സാധാരണ ഉപയോഗിക്കുന്നത് 72px /ഇഞ്ച് ആണല്ലോ. ഇങ്ങനെ നൂറുകണക്കിന് ചിത്രങ്ങൾ സെക്കന്റുകൾ കൊണ്ട് മറ്റിയെടുക്കാനും ഞാനിതുപയോഗിക്കുന്നു.
3) മറ്റുചില കലാപരിപാടികൾ. ബോർഡർ കൊടുക്കുക, സിഗ്നേച്ചർ കൂട്ടിച്ചേർക്കുക മുതലായവ.

