കണ്ണുകെട്ടിയ പ്രതിയമയും
അന്ധതയ്‌ക്കിന്നു പേരു ന്യായാസനം,
നാണയം തിന്നു ചീർത്ത കുടിലത
ഇന്നു നീയെന്റെ ദേശിയ സങ്കടം!!
—————————————–
പണം ബ്രഹ്‌മോ പണം വിഷ്‌ണു,
പണം ദേവോ മഹേശ്വര:
പണം സാക്ഷാല്‍ പരബ്രഹ്‌മം,
തസ്‌മൈ ശ്രീ പണമേ നമ:
ഇ-കൊമേഴ്‌സിന്റെ വളര്‍ച്ചയിലൂടെ പലതരത്തിലുള്ള പണമിടപാടുകളും ഇന്റെറ്‌നെറ്റിലേക്കു ചേക്കേറുകയുണ്ടായി. നമുക്കുവേണ്ട സാധനങ്ങള്‍ ഒരു ഷോപ്പിലെന്ന പോലെ ഭംഗിയായി നിരത്തിവെച്ച് വില്‍പ്പനയ്‌ക്കുവെച്ചിരിക്കുന്ന ebay പോലുള്ള നിരവധി ഓണ്‍ലൈന്‍ സംരംഭങ്ങള്‍ വന്നു. റെയില്‍വേ ടിക്കറ്റ് റിസര്‍വേഷനും ഹോട്ടല്‍ റൂം ബുക്കിംങും ഒക്കെ ഇന്റെര്‍നെറ്റുവഴി തന്നെ നടത്താന്‍ തുടങ്ങി. ക്രെഡിറ്റ്‌കാര്‍ഡുകളുടേയും ഡെബിറ്റ്‌കാര്‍ഡുകളുടേയും ഉപയോഗം വ്യാപകമായി. ബാങ്കുകളായ ബാങ്കുകളൊക്കേയും അവരവരുടെ നെറ്റ്‌ബാങ്കിംങ് സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കി. ആവശ്യങ്ങളൊക്കെയും നമ്മുടെ വിരല്‍ത്തുമ്പിലൊരു മൗസ്‌ക്ലിക്കിലുതുങ്ങിയപ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി വന്നു. (more…)
താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.
രാജേഷ് ഒടയഞ്ചാൽ