Skip to main content

ഉബുണ്ടു വരുന്നു!!!

മൊബൈല്‍ രംഗത്ത് മാറ്റുരയ്ക്കാന്‍ ഉബുണ്ടുവും ഇനി കൂടെയുണ്ടാവും!!

ആന്‍ഡ്രോയിഡും ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും രാജാക്കന്‍മാരായി വാഴുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോം രംഗത്തേക്ക് അടുത്തയിടെയാണ് മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 മത്സരത്തിനെത്തിയത്. ഈ ഗണത്തിലേക്ക് പുതിയൊരു മത്സരാര്‍ഥി കൂടി എത്തുകയാണ് – പ്രശസ്ത ലിനക്‌സ് ഡിസ്ട്രിബ്യൂഷനായ ഉബുണ്ടു. അടുത്തയിടെ ഉബുണ്ടു ഡെവലപ്പര്‍മാരുടെ സമ്മേളനത്തില്‍ കനോനിക്കല്‍ കമ്പനി ഉടമ മാര്‍ക്ക് ഷട്ടില്‍വര്‍ത്താണ്, ഉബണ്ടുവിന്റെ മൊബൈല്‍ പതിപ്പ് എത്തുന്നതായി പ്രഖ്യാപിച്ചത്.

മാതൃഭൂമി വാർത്തയിലേക്ക്…

ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻസ് ‌| Best Android Apps

എനിക്കു കുറച്ച് നല്ല ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻസ് വേണം.
നിങ്ങൾക്ക് നല്ലതെന്നു തോന്നുന്ന, നിങ്ങൾ ഉപയോഗിച്ച് പരിചയമുള്ള കുറച്ചെണ്ണം ഇവിടെ ഷെയർ‌ ചെയ്യുമെന്നു കരുതട്ടെ. അത്യാവശ്യമാണ്.
എല്ലാ തരത്തിൽ ഉള്ളതും ഇരിക്കട്ടെ, സെക്യൂരിറ്റി, ഗെയിംസ്, സോഷ്യൽ നെറ്റ്‌വർക്കിങ്, പേർസണലൈസേഷൻ, മറ്റ് ഉപയോഗപ്രദമായ ആപ്പുകൾ…
എനിക്കൊരു പിടിപാടും ഇല്ലാത്ത ഒന്നാണിത്. ആൻഡ്രോയ്‌ഡ് ഫോൺ വാങ്ങിച്ച് അന്തംവിട്ട് നിൽക്കുന്ന ഒരു ഫ്രണ്ട് എന്നോട് ചോദിച്ചപ്പോൾ ഞാനും കണ്ണു മിഴിച്ചുപോയി. സഹായിക്കുക സഹകരിക്കുക!!

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights