google+
ഗൂഗിളിൽ അർത്ഥം തെരയാൻ!!
എന്തിനുമേതിനും നമ്മൾ ആശ്രയിക്കുന്ന സേർച്ച് എഞ്ചിനാണല്ലോ ഗൂഗിൾ സേർച്ച് എഞ്ചിൻ. ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ കാര്യമാത്രപ്രസക്തമായ വിവരങ്ങൾ തന്നെ കിട്ടാൻ വേണ്ടി ഗൂഗിൾ ചില സൂത്രങ്ങളൊക്കെ പറഞ്ഞുതരുന്നുണ്ട്. അതിലൊന്നാണിത്.
രു വാക്കിന്റെ അർത്ഥം അറിയാനായി ഒരുവൻ ഗൂഗിചെയ്യുന്നത് ഇന്നു യാദൃശ്ചികമായി കണാനിടയായി!! babysitting എന്ന വാക്കിന്റെ അർത്ഥമറിയാനായിരുന്നു ഈ പരാക്രമമത്രയും… കുറച്ചുസമയം നോക്കിനിന്ന ഞാൻ അവനീ സൂത്രം പറഞ്ഞുകൊടുക്കുകയുണ്ടായി. നെറ്റിൽ കളിക്കുന്ന പലർക്കും ഇതറിയും; എന്നാലും അറിയാത്തവരും കാണും എന്ന ധാരണയിലാണിതിവിടെ ഷെയർ ചെയ്യുന്നത്.
ബേബിസിറ്റിങിന്റെ അർത്ഥമറിയാൻ ആ സുഹൃത്ത് ആദ്യം babysitting എന്നു മാത്രം ഗൂഗിൾ ചെയ്തു നോക്കി
പിന്നെ babysitting , meaning എന്നു നോക്കി, അതുകഴിഞ്ഞ് meaning of babysitting എന്നു നോക്കി…
അപ്പോഴൊക്കെ കിട്ടിക്കൊണ്ടിരുന്നത് വിക്കീപീഡിയ, ഡിക്ഷണറീസ് പോലുള്ള മറ്റുപല സൈറ്റുകളുടേയും ലിങ്കുകളാണ്.
ഗൂഗിളിൽ ഒരു വാക്കിന്റെ അർത്ഥം കണ്ടുപിടിക്കാനുള്ള എളുപ്പവഴി അർത്ഥം കണ്ടുപിടിക്കേണ്ട വാക്കിനെ define: ചേർത്തെഴുതി സേർച്ച് ചെയ്യുന്നതാണ്.
ഇവിടെ നമ്മുടെ കാര്യത്തിൽ define:babysitting എന്നു ഗൂഗിളിൽ സേർച്ച് ചെയ്താൽ മതിയാവും!
ഏതൊരു വാക്കിനേയും ഇങ്ങനെ സേർച്ച് ചെയ്താൽ അതിന്റെ ശരിയായ പ്രൊനൗൺസിയേഷൻ അടക്കം കിട്ടും.
ഉദാഹരണങ്ങൾ നോക്കുക:
1) define:babysitting
2) define:ombudsman
3) define:collage
do a barrel roll
ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ പേസ്റ്റിയാൽ മതി…
Google Buzz is Going Away!!
ഞാനുമെന്റെ ഫെയ്‌ക്കും!!
അവൾ (എന്റെ ഫെയ്ക്ക് ഐഡി) | ഞാൻ (first 1000) | ||
മൊത്തം ബസ് പോസ്റ്റ് | 398 | മൊത്തം ബസ് പോസ്റ്റ് | 2500+ |
മൊത്തം ലൈക്ക് | 5412 | മൊത്തം ലൈക്ക് | 1422 |
ലൈക്കിയ ആളുകൾ | 736 | ലൈക്കിയ ആളുകൾ | 144 |
മൊത്തം റീഷെയർ | 85 | മൊത്തം റീഷെയർ | 179 |

My Google Buzz Information
- Total Public Posts: 1000 (just last 1000 posts processed.)
- Posts Per Week: 29.91
- Likes:
- Total Likes: 1404
- Like Per Post (LPP): 1.40
- Standard Deviation: 2.08
- Liked by 143 different people.
- Reshares: (new!)
- Reshared posts: 180/1000 posts
- 18.0% of all posts are reshares.
- Innovation factor: 0.82
- First Post: ഉറക്കം വരുന്നു
7 months, 3 weeks ago (Feb. 25, 2011, 3:37 p.m.) - Last Post: ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
6 hours, 18 minutes ago (Oct. 18, 2011, 8:06 a.m.) - Most Liked Posts:
- 20 Likes – HR Intervw in America: മാനേജർ : വേർ ആർ യു ഫ്രം? എംപ്ലോയി: ഇന്ത്യ മാനേജർ :വൗ! ഭായ്, ആപ് കഹാ സേ? എം…
- 16 Likes – ചന്തുവിന്റെ ഡയലോഗുകൾ – ഒരു വടക്കൻ വീരഗാഥയിൽ നിന്ന്
- 14 Likes – 🙂 കൊള്ളാം വാര്ധക്യത്തിലെ ഒറ്റപ്പെടലിനെ ലൂയിസ്മാഷ് അതിജീവിച്ചത് ഒരു സീസണ് ടിക്കറ്റിലൂടെ. പത്തുവ…
- 12 Likes – ഒരു പുഷ്പം മാത്രമെന് പൂങ്കുലയില് നിര്ത്താം ഞാൻ
- 12 Likes – നാട്ടുമ്പുറത്തെ ആ കാരണവർ!!
- 12 Likes – ടിന്റുമോന്റെ ഒരു കാര്യം!
- 12 Likes – 2011 ആഗസ്ത് 4 മുതല് 7 വരെ ഇസ്രായേലിലെ ഹൈഫയില് വെച്ച് നടക്കുന്ന വിക്കിമാനിയ 2011 നെ പറ്റി എല്ലാവ…
- 11 Likes – കുഞ്ഞിക്കുഞ്ഞി കുറുക്കാ
- 11 Likes – നാളെ വിദ്യാരംഭം!!
- 11 Likes – കണ്ടോ മൈരേ വില്ലേജ് ഓഫീസ്?
- 10 Likes – വീട്ടിലിങ്ങനെ വെറുതേ ഇരിക്കാൻ എന്തൊരു സുഖം!!
- 9 Likes – ശിവഗംഗയ്ക്കു വീണ്ടും Anoop Narayanan , Shiju Alex , Sreejith K പിന്നെ ഞാനും …………..വലിയൊര…
- 9 Likes – പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ബാർബർ ചന്ദ്രേട്…
- 8 Likes – ഇവിടം സ്വർഗമാണ്
- 8 Likes – ഇനി നമ്മള് പിരിയുവതെങ്ങനെയോ എങ്ങനെയോ
- 8 Likes – റൈറ്റ് സൈഡ് ചാറ്റിങ് | Techies Tricks
- 8 Likes – ഓ!! മറക്കാനാവുന്നില്ല! വല്ലാത്ത നൊസ്റ്റി!!
- 8 Likes – . രജനീകാന്ത് മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത്, ആരോ മൂപ്പരുടെ റഫ്നോട്സ് അടിച്ചുമാറ്റി!! . . . ഇപ…
- 7 Likes – ലാൽ സലാം!! 30 വർഷങ്ങൾ 300 സിനിമകൾ
- 7 Likes – ഇങ്ക്സ്കേപ്പ് എന്ന സോഫ്റ്റ്വെയറിനെ പരിചയപ്പെടാം
- 7 Likes – ഇതു ബുക്ക്മാർക്ക് ചെയ്തില്ലെങ്കിൽ നഷ്ടമായിപ്പോകും!!
- 7 Likes – Reshared post from Renuka Arun എന്റെ ഫ്രന്റ് അവരുടെ കുട്ടിയുടെ സ്കൂളില് പീ ടീ ഏ മീറ്റിങ്ങിനു …
- 7 Likes – ബുഹ ഹ ഹ ഹ!! Boyfri(END)… Girlfri(END)… BESTFRI(END)… Everything Has An END Except Fam(ILY) …
- 7 Likes – പൊരുത്തങ്ങളോട് പൊരുതുന്നവർ കല്യാണത്തിനു മുമ്പ് ജാതകം നോക്കണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ടുള്ള ക…
- 7 Likes – ഫെയ്ബുക്കിൽ നിന്നും ചൂണ്ടിയത് അമ്മാവന് ഔട്ട് ഓഫ് റേഞ്ച്. ഹലോ..ഹലോ അമ്മാവാ.. എന്താ മോനെ വിശേഷം …
- Most Commented Posts:
- 141 Comments – എന്റൊരു പോസ്റ്റ് വേസ്റ്റായിന്നു തോന്നുന്നു 🙁 പോസ്റ്റ്: http://bit.ly/fVKtmq, കാരണം: http://bit.l…
- 132 Comments – Reshared post from സിബു സി ജെ പെണ്ണ് കാണാന് പോകുന്നവര്ക്ക് ഒരു ഗൈട് – മായാലോകം
- 123 Comments – കല്യാണം കഴിക്കാൻ പോവുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാ!! 1) ശരിക്കും അറിയാൻ വേണ്ടി ചോദിക…
- 108 Comments – കണ്ടോ മൈരേ വില്ലേജ് ഓഫീസ്?
- 63 Comments – ഒരു വാക്ക് പറയുമ്പോള് നഷ്ട്ടമാകുന്നത് ഒരു നിമിഷം! ആ വാക്ക് പറയാതെ പോകുമ്പോള് നഷ്ട്ടമാകുന്നത് ഒര…
- 62 Comments – ഓജോബോർഡിന്റെ കഥ; അല്ല കാര്യം!
- 61 Comments – മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിൻ…
- 57 Comments – നീയാണെന്റെ വട്ട് – ഞാനവളോടു പറഞ്ഞു… എന്തായിരിക്കാം അവള് മറുപടി പറഞ്ഞിട്ടുണ്ടാവുക?
- 55 Comments – ഇവൻ കമൻഡ്രി പറഞ്ഞും പെഴച്ചു പൊക്കോളും..
- 54 Comments – ശാരദേന്ദു കണ്ടെടുത്ത പെണ്മണി താരകങ്ങൾ കാത്തുവച്ച പൊൻകണി
- 54 Comments – ആട്രിബൂഷനില്ലാതെ വിക്കി ചിത്രം വീണ്ടും പത്രത്തിൽ വിക്കി ആട്രിബൂഷനില്ലാതെ ഒരു ചിത്രം ഇന്നലെ മാതൃഭൂ…
- 49 Comments – തീയറ്ററിൽ എ പടം കാണാനൊക്കെ ഇപ്പോ എന്താ തെരക്ക്!! പെൺപിള്ളേരുടെ നീണ്ട ക്യൂ ആണ് ബലന്തൂർ സെൻട്രലിൽ ഡ…
- 48 Comments – ഇദ്ദേഹത്തെ ഓര്ക്കുന്നുവോ നിങ്ങള്? വല്ലാത്ത നൊസ്റ്റാള്ജിയ 🙁 http://www.epicbrowser.com/
- 43 Comments – വന്നല്ലോ വനമാല!
- 42 Comments – ഇന്നലെ സാള്ട്ട് ആന്ഡ് പെപ്പര് കണ്ടു…
- 41 Comments – പണ്ട്, എന്റെ ചെറുപ്പത്തിൽ ഒടയഞ്ചാലിൽ ഒരു ബാർബർ ഷോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ – ബാർബർ ചന്ദ്രേട്…
- 40 Comments – പൊരുത്തങ്ങളോട് പൊരുതുന്നവർ കല്യാണത്തിനു മുമ്പ് ജാതകം നോക്കണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ടുള്ള ക…
- 39 Comments – മലയാളത്തിന്റെ വഴികൾ ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല, ക്രോം മുതലായ ബ്രൗസറുകളിലും ചാറ്റ് കൺസോളുക…
- 39 Comments – HR Intervw in America: മാനേജർ : വേർ ആർ യു ഫ്രം? എംപ്ലോയി: ഇന്ത്യ മാനേജർ :വൗ! ഭായ്, ആപ് കഹാ സേ? എം…
- 36 Comments – കുഞ്ഞിക്കുഞ്ഞി കുറുക്കാ
- 35 Comments – ഈ ഉപകരണത്തെ പറ്റി ആർക്കെങ്കിലും എന്തെങ്കിലുംഅറിയുമോ? ആവശ്യമുണ്ടായിരുന്നു… http://goo.gl/eAgVI
- 32 Comments – ശ്രദ്ധ തിരിക്കൂ…
- 31 Comments – ആര്ക്കും വേണ്ടാത്ത, ആരോരുമില്ലാത്ത ഒരു കുട്ടിക്ക് നമ്മുടെ സമൂഹം കാത്തുവച്ചിരിക്കുന്നതെന്തൊക്കെയണ…
- 30 Comments – മഹാത്മാഗാന്ധി സ്വവര്ഗ്ഗാനുരാഗിയായിരുന്നു: ജോസഫ് ലെല്വെല്ഡ് മഹാത്മാഗാന്ധി സ്വവര്ഗ്ഗാനുരാഗിയാ…
- 29 Comments – ഒന്നൊന്നര തിരിച്ചറിവ്
- Top Likers:
- 135 Likes – വൈശാഖ് കല്ലൂർ
- 120 Likes – സുനിൽ വി.എസ്.
- 99 Likes – sugeesh | സുഗീഷ് *
- 77 Likes – Jithesh Karichery
- 54 Likes – Subeesh Balan
- 50 Likes – മനോജ് കെ
- 43 Likes – Mspatteri Mekkat
- 41 Likes – vinod kp
- 35 Likes – Ajay Kuyiloor
- 29 Likes – Akhil Krishnan S
- 29 Likes – SHIJU SASIDHARAN
- 27 Likes – faizal A
- 24 Likes – MANOJ KUMAR K
- 23 Likes – Junaid P V
- 22 Likes – Jishin A.V
- 22 Likes – Anil K Sathyan
- 19 Likes – Jayan P
- 18 Likes – മത്താപ്പ് ദിലീപ്
- 18 Likes – Shiju Alex
- 17 Likes – Shaji K
- 17 Likes – Manjusha Nair
- 16 Likes – Ajeesh M S
- 16 Likes – ManojE Pandalam
- 16 Likes – Miqdad Ali
- 15 Likes – Vineetha vini
- 14 Likes – dhANesh k
- 13 Likes – nishath gopal
- 11 Likes – brijesh pv
- 11 Likes – Anoop Narayanan
- 10 Likes – vijayakumar blathur
കണ്ണീരിൽ കുതിർന്ന ഒരു യാത്രാമൊഴി!
ഗൂഗിൾ ബസ്സും ഗൂഗിൽ പ്ലസ്സും പതിയേ ഒന്നാവുകയാണെന്നു തോന്നുന്നു…
ബസ്സിലെ ഫോളോവേഴിന്റേയും ഞാൻ ഫോളോ ചെയ്യുന്നവരുടേയും ലിസ്‌റ്റൊക്കെ ഡിസോർഡറായി കിടക്കുന്നു…
മറ്റു സൈറ്റുകളിലെല്ലാം ബസ്സിലേക്ക് കൊടുത്ത ലിങ്ക് ഇപ്പോൾ പ്ലസ്സിലേക്കായിരിക്കുന്നു!!
ബസ്സ് അപ്ഡേറ്റ്സ് വരാം കൊടുത്ത പലസ്ഥലങ്ങലിലും പ്ലസ് അപ്ഡേറ്റ്സ് വന്നു തുടങ്ങി…
പ്രിയപ്പെട്ട ബസ്സേ, ഒരുവർഷത്തിലധികം എന്നെ സഹിച്ചതിനു നന്ദി!! നിന്നിലെ യാത്ര സുഗമമായിരുന്നു… അനിവാര്യമായി വേർപാടിന്റെ ഒരു ചെറുനൊമ്പരം എവിടെയോ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു…
നിന്റെ മുതലാളിമാർ നിന്നെ ഇല്ലാതാക്കുന്നതിനു മുമ്പ്,
നിനക്കായ് അവർ ചരമഗീതമെഴുതുന്നതിനു മുമ്പ്
ഈ യാത്രക്കാരന്റെ സ്നേഹനിർഭരമായ യാത്രാമൊഴി സ്വീകരിച്ചാലും…

ഇനിയും കാണാം എന്നു പറയുന്നില്ല – കുത്തകമുതലാലിയുടെ കോർപ്പറേറ്റ് ധാർഷ്ട്യത്തിനുമുന്നിൽ നാമമാത്രമായെങ്കിലും നീ ഉണ്ടെങ്കിൽ തീർച്ചയായും ഒരോർമ്മ പുതുക്കലിനായി ഞാൻ വന്നു നോക്കാം…
ഇത്രയും കാലത്തെ സേവനത്തിനിടയിൽ നീരസങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ദിവസങ്ങളേതായാലും, രാത്രിയായാലും പുലർച്ചെയ്‌ക്കായാലും നട്ടുച്ചയ്ക്കായാലും നിന്നിലെ യാത്ര മധുരതരം തന്നെ. എങ്കിലും അവസാനകാലത്ത് മലയാളത്തിൽ കൊടുത്ത *ഒടയഞ്ചാൽ* എന്ന എന്റെ പേര്, എന്നോടുപോലും ചോദിക്കാതെ ഇംഗ്ലീഷിൽ Rajesh Odayanchal* എന്ന് മറ്റു യാത്രക്കാർക്കിടയിൽ വെളിപ്പെടുത്തിയത് തീരെ ശരിയായില്ല; പക്ഷേ, ക്ഷമിക്കുന്നു – ഒരു തെറ്റൊക്കെ ക്ഷമിക്കാതിരിക്കാൻ മാത്രം ക്രൂരനല്ല ഞാനും…
വർഷാവർഷം അടവെച്ച് വിരിയിച്ചെടുക്കാൻ ഗൂഗിളിന്റെ കയ്യിൽ പ്രോഡക്റ്റുകൾ ഇനിയുമേറെ കാണും. ചിലതൊക്കെ കത്തിപടരും – മറ്റു ചിലതാകട്ടെ ഗൂഗിൾ വേവ് (https://wave.google.com/wave/?pli=1) പോലെയോ മറ്റോ ചീറ്റിപ്പോകുകയും ചെയ്യും.
ഒന്നിനുമില്ല ഇവിടെ സ്ഥായിയായി നിലനിൽപ്പ്!

സ്വരം നന്നാവുമ്പോൾ തന്നെ പാട്ടുനിർത്തുക എന്നു കേട്ടിട്ടില്ലേ – അതുപോലെ നല്ലനിലയിൽ നിന്നു തന്നെ വിടചൊല്ലിപ്പോകുന്നതായിരിക്കും എന്നും അഭികാമ്യം! ഓർക്കുടിനെ ഓർക്കുന്നില്ലേ – എന്തൊക്കെയായിരുന്നു… എന്നാൽ ഇപ്പോഴുള്ള അവസ്ഥയോ? ആളനക്കങ്ങളൊന്നുമില്ല, കണ്ടമാനം വയറസുകളേയും പരത്തി പരസ്യകമ്പനികളുടേയും ഓൺലൈൻ ഗ്രീറ്റിംങ് കാർഡൂകാരുടേയും വിഴുപ്പുകളും പേറി എന്തിനെന്നറിയാതെ നടന്നു നീങ്ങുകയാണ്. ഫെയ്‌സ്ബുക്കിനേ പറ്റിയോ, ഓൺലൈൻ നെറ്റ്വർക്കിങിനേ കുറിച്ചോ കേട്ടിട്ടുപോലുമില്ലാത്ത കുറച്ച് ശുദ്ധാത്മാക്കൾ അതിൽ വിഹരിക്കുന്നുണ്ട് എന്നറിയാം… സോഷ്യൽ നെറ്റ്വർക്കിങ് എന്ന ആശയത്തിന്റെ ശക്തി മറ്റു പലർക്കും മുമ്പിൽ ശക്തമായി തെളിയിച്ചുകൊടുക്കുകയും അതിന്റെ പേരിൽ സകലമാന തെറിവിളികളും കേൾക്കേണ്ടിവരികയും ചെയ്തു; എന്നിട്ടോ അതിന്റെ ഗുണഫലങ്ങളേല്ലാം ഫെയ്‌സ്ബുക്ക് കൊണ്ടുപോവുകയും ചെയ്തു… ഓർക്കുട്ടിന്റെ ദയനീയത ഫെയ്‌സ്ബുക്കും ട്വിറ്ററും ഒക്കെ ഇതു കണ്ടു പഠിക്കട്ടെ; അല്ലെങ്കിൽ നാളെ ഫെയ്സ്‌ബുക്കിനും വരാനിരിക്കുന്ന വിധി ഇതുതന്നെയെന്ന് ഒന്നു കരുതിയിരുന്നോട്ടെ…

മാറ്റം എന്ന വാക്കിനപ്പുറം ബാക്കിയെല്ലാം മാറ്റങ്ങൾക്കും വിധേയം തന്നെ… മാറ്റത്തെ കാലാകാലങ്ങളിൽ അംഗീകരിച്ചേ പറ്റൂ. ഇവിടെ മറ്റൊരു വലിയമാറ്റത്തിന്റെ മുന്നൊരുക്കങ്ങളിലാണു ഗൂഗിൾ എന്ന് എല്ലാവരും പറഞ്ഞുകേൾക്കുന്നു… മാറ്റത്തിനെ ഉൾക്കൊണ്ട് കോണ്ട് മാറ്റത്തിനൊപ്പം ഞങ്ങളും മാറുന്നു.. പരിതപിക്കരുത്… അർത്ഥശൂന്യമായി മാറിപ്പോയേക്കാവുന്ന ജീമെയിലിലെ ഇടതുവശത്തിള്ള My Buzzes എന്ന ലേബൽ തന്നെ ചിലപ്പോൾ റിമൂവ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തെന്നു വരും; എങ്കിലും വിഷമിക്കരുത്… ഇത് അനിവാര്യമായ വിധിയാണ് – എന്തിനേയും ഏവരേയും കാത്തിരിക്കുന്ന വിധി…!
ആത്മികയുടെ ജന്മദിനം

കഴിഞ്ഞിട്ട് 6 ദിവസങ്ങൾ ആയി!