ഓണവും കെ. എസ്. ആർ. ടി. സി. സർവ്വീസും തമ്മിൽ പ്രത്യേകിച്ച് ചേർച്ചയൊന്നുമില്ലെങ്കിലും ഇന്നലെ ഓണദിനത്തിൽ നടന്ന സംഭവങ്ങൾ ഒത്തു വെച്ചപ്പോൾ അങ്ങനെ എഴുതാമെന്നായി! ഓണക്കാലത്ത് വീട്ടിലെത്തിയ നവാഥിതിയാണ് ആത്മിക – മഞ്ജുവിന്റേയും എന്റേയും മകൾ! Continue reading
കാസർഗോഡ്
ഇതിന്റെ പേരാണോ ആശ്രദ്ധ!!
സ്ഥലനാമങ്ങളാണെങ്കിൽ പോലും അവ എഴുതുന്നതിൽ ഈ പത്രമാധ്യമങ്ങൾ എന്നാണൊരു ഏകത വരുത്തുക, ഇവിടെ മലയാള മനോരമയിലെ ഒരു വാർത്ത ശ്രദ്ധിക്കുക, കാസർഗോഡ് എന്ന വാക്ക് കാസർക്കോട്ട്, കാസർഗോഡ്, കാസർക്കോട് എന്നിങ്ങനെ മൂന്നു വ്യത്യസ്ത രീതിയിലാണ് ആ വാർത്തയിൽ വരുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? കേവലമൊരു അശ്രദ്ധയ്ക്കപ്പുറം ഗൗരവപൂർവ്വം സമീപിക്കേണ്ട കാര്യം തന്നെയാണിത്…
വാർത്താ ലിങ്ക്: http://goo.gl/H9JTv
NB: കോട്ടയത്തെ കൊടയം, കൊട്ടയം, കോഡയം എന്നൊക്കെ എഴുതിയാൽ മനോരമയും പനച്ചിയുമൊക്കെ സമ്മതിക്കുമോ ആവോ!!
കാസർഗോഡിനെന്ത്?
മാണിച്ചന്റെ കേരള ബജറ്റ് 2012 നു സമ്മിശ്രപ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആരാലും ഓർക്കപ്പെടാതെ പോകുന്ന ഒരു ജില്ലയുണ്ട് കേരളത്തിൽ, കാസർഗോഡ്! രാഷ്ട്രീയക്കാർ ആരുവന്നാലും അതുപോലെ ഉദ്യോഗസ്ഥരാലും എല്ലായ്‌പ്പോഴും പിന്തള്ളപ്പെട്ട് സിനിമകളിലും കോമഡിഷോകളിലും അപമാനിക്കപ്പെടാൻ മാത്രമായി കേരളത്തിന്റെ വടക്കേയറ്റത്ത് ഒരു ജില്ല! പാവപ്പെട്ട കുറേ കർഷകത്തൊഴിലാളികൾ ജീവിക്കുന്ന അവഗണനയുടെ ജില്ല…!
പല പല പദ്ധതികൾക്കായി കേരളത്തിലെ വിവിധജില്ലകൾക്ക് നിരവധി കോടികൾ വകയിരുത്തിയപ്പോൾ കാാർഗോഡിനെ മാണിച്ചൻ പാടേ മറന്നു… പ്രതികരണ ശക്തി നഷ്ടപ്പെട്ട ഒരു വിഭാഗമാണോ കാസർഗോഡുകാർ!! പ്രതികരിക്കണം ഇതിനെതിരെ.. വളരെ ശക്തമായി തന്നെ!!!
