Skip to main content

ബാംഗ്ലൂർ കോട്ട

Kempegowda Iകർണാടകയിലെ ഇന്നത്തെ ബാംഗ്ലൂരിൽ, 1537-ൽ മണ്ണുകൊണ്ട് നിർമ്മിച്ച ഒരു കോട്ടയായിരുന്നു ബാംഗ്ലൂർ കോട്ട. വിജയനഗര സാമ്രാജ്യത്തിന്റെ ഉപദേഷ്ടാക്കളിൽ ഒരാളും ബാംഗ്ലൂർ നഗരത്തിന്റെ സ്ഥാപകനുമായ കെമ്പെ ഗൗഡ ഒന്നാമനായിരുന്നു ഈ കോട്ടയുടേയും നിർമ്മാതാവ്. കെമ്പെ ഗൗഡ, ബാംഗളൂരു കെമ്പ ഗൗഡ എന്നൊക്കെ അറിയപ്പെടുന്ന ഹിരിയ കെമ്പെ ഗൗഡ (c 1513-1569, c 1510-1570 AD) തന്നെയാണ് ഇദ്ദേഹം. ഒൻപത് കവാടങ്ങളോടെ ഒരു മൈൽ ചുറ്റളവിൽ ആയിരുന്നു അന്ന് കോട്ട പണിതിരുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായുള്ള രാജാവു നയിച്ച സമരത്തിന്റെ മുദ്ര കോട്ടയിൽ പതിപ്പിച്ചിട്ടുണ്ട്. 1761 ൽ ഹൈദർ അലി കല്ലുകൊണ്ട് ശക്തമായ കോട്ടത്തളം നിർമ്മിച്ച് കോട്ടയെ മാറ്റിയെടുത്തു. 2005 മുതൽ ഈ കോട്ട പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. കോട്ടയുടെ 5% ഭാഗം മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ. 26 കൊട്ടാരങ്ങളിൽ ഡൽഹി ഗേറ്റ് എന്ന പേരിൽ ഈ ഒരെണ്ണം മാത്രമേ ഇന്നു നിലകൊള്ളുന്നുള്ളൂ, ബാക്കി എല്ലാ കോട്ടകളും ക്രമേണ തകർന്നു പോയി.

1791 മാർച്ച് 21ന് ലോർഡ് കോൺവാലിസ്സിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം മൂന്നാം മൈസൂർ യുദ്ധത്തിൽ (1790-1792) ബാംഗ്ലൂരിലെ ഈ കോട്ട പിടിച്ചടക്കി. ഈ സമയത്ത് ടിപ്പു സുൽത്താന്റെ നേതൃത്വത്തിൽ കോട്ട ശക്തമായിരുന്നു. ഇന്ന് കോട്ടയുടെ ദില്ലി ഗേറ്റ് കൃഷ്ണരാജേന്ദ്ര റോഡിലും (കെ. ആർ. മാർക്കറ്റിനു സമീപം), രണ്ട് കൊത്തളങ്ങളും കോട്ടയുടെ പ്രാഥമിക അവശിഷ്ടങ്ങളായി ശേഷിക്കുന്നു. കോട്ടയ്ക്കകത്ത് ചെറിയൊരു കോവിലിൽ പൂജാദികാര്യങ്ങളും നടന്നുവരുന്നുണ്ട്. പഴയകാലത്ത് ഈ കോട്ട പ്രദേശം ടിപ്പു സുൽത്താന്റെ സമ്മർ പാലസ്സായും, അദ്ദേഹത്തിന്റെ ആയുധപ്പുരയായും ഉപയോഗിച്ചു വന്നിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights