
Author: Rajesh Odayanchal
അവൽമിൽക്ക്

പാചകങ്ങൾ ഓരോന്നായി പഠിച്ചുവരുന്നു. പെണ്ണുകെട്ടാൻ പോകുന്നതിന്റെ മുന്നോടിയായ് പാചകം പഠിക്കുകയാണെന്നൊന്നും കരുതിയേക്കരുത്. എന്തായാലും കഴിഞ്ഞ മൂന്നാലു മാസങ്ങളായി ചില പാചക പരീക്ഷണങ്ങൾ ഒക്കെ നടത്തുകയുണ്ടായി. അതിൽ മുഖമടച്ച് ഒരു അടിയെന്ന പോലെ ഒരിക്കൽ ഒരു അനുഭവമുണ്ടായത് ചോളം ഇട്ടിട്ട് ചോറ് വെച്ചതാണ്. ഓഫീസിൽ നിന്നും ഇടയ്ക്കൊക്കെ കിട്ടാറുള്ള ഒരു ഭക്ഷണമായതുകൊണ്ട് പരിചയക്കേടില്ലായിരുന്നു. ചോളമിട്ട് ചോറും വെച്ചു. പക്ഷേ, രണ്ട് ദിവസം ചർദ്ദിയും തൂറ്റലുമായി വീട്ടിൽ തന്നെ ഇരിക്കേണ്ടിവന്നു. സാരമില്ല; ഇതതുപോലെയുള്ളതല്ല. ആർക്കും ധൈര്യപൂർവം ചെയ്യാവുന്നതാണ്; ഞാൻ ഗ്യാരണ്ടി!!!
അവൽമിൽക്ക് കാസർഗോഡ് ജില്ലയിൽ പലഭാഗത്തും കാണാറുള്ള നല്ലൊരു ടേസ്റ്റി വിഭവമാണ്. കേരളത്തിൽ മറ്റെവിടേയും കണ്ടതായി ഓർക്കുന്നില്ല. വഴിയോരങ്ങളിൽ വഴിവാണിഭക്കാർ സൈഡായി കൊണ്ടുപോകുന്ന ഒരു കുഞ്ഞുപരിപാടിയാണിത്. വീടുകളിലൊന്നും സാധാരണ ഇതുണ്ടാക്കാറില്ല. വലിയ കൂൾബാറുകളിലും കിട്ടില്ല. ഇത് ഏകദേശം അവൽപ്രഥമൻ പോലിരിക്കും. ഇതിൽ ചേർക്കേണ്ട അവൽ സാധാരണ കാണുന്ന വെളുത്ത കട്ടികുറഞ്ഞ അവലല്ല. ഇടിച്ചുണ്ടാക്കുന്ന അല്പം കട്ടികൂടിയ അത്ര വെളുപ്പല്ലാത്ത അവലില്ലേ ( അതിന്റെയൊക്കെ പേരെന്താണോ എന്തോ…!!)
ചേരുവകൾ

1) ഒരു ഗ്ലാസ് പാൽ
2) ചെറുപഴം 5, 6 എണ്ണം (നല്ല ഞാലിപ്പൂവനായാൽ ബെസ്റ്റ്)
3) ഒരു 3, 4 ടീസ്‌പൂൺ അവൽ ( അവൽ ഏതു വേണമെന്ന് മുകളിൽ പറഞ്ഞിട്ടുണ്ട്)
4) വെള്ളം (അത്യാവശ്യമല്ല എന്നാലും ആ പാലെടുത്ത ഗ്ലാസ് കൈയിലില്ലേ അതിൽ ഒരു കാൽഗ്ലാസ് മതി)
ഇത്രേം മതി – എന്നാലും ഒരു വഴിക്ക് പോവുകയല്ലേ ഇതും കൂടിയിരിക്കട്ടെ
5) ഒരല്പം ഏലക്ക (4,5 എണ്ണം മതിയാവും) ഒന്ന് ചതച്ചെടുത്തോളൂട്ടോ
6) കുറച്ച് ഉണക്ക മുന്തിരി – അതും വളരെ കുറച്ച് മതി
7) പഞ്ചസാര – എനിക്കിഷ്ടമല്ലാട്ടോ എന്നാലും കുറച്ചിട്ടോളൂ – കുറച്ച് മതി.
ഉണ്ടാക്കേണ്ട വിധം
പഴങ്ങൾ തൊലിയൊക്കെ കളഞ്ഞ് സുന്ദരക്കുട്ടപ്പനാക്കിവെയ്ക്കുക. വേണമെങ്കിൽ ഓരോ പഴവും ഈരണ്ട് കഷ്ണമാക്കി മുറിച്ചിട്ടോളൂ. എന്നിട്ട് ഇത് മിക്സിയിൽ ഇട്ട് പാലും (വെള്ളം വേണമെങ്കിൽ വെള്ളവും) പഞ്ചാസാരയും ചേർത്ത് ഒന്നു കറക്കി എടുക്കുക. അതിലേക്ക് ബാക്കിയുള്ള അവൽ, ഏലക്ക, മുന്തിരി ഒക്കെ ചേർത്ത് ഒന്നുകൂടി ഒന്ന് അടിച്ചെടുക്കുക. അവൽ അധികം പൊടിഞ്ഞ് പോവരുത് കേട്ടോ…!
ഇനിയൊന്നു രുചിച്ചു നോക്ക്യേ!!! എന്താ ടേസ്റ്റ്!! നല്ല ഉച്ചയ്ക്ക് ഇത് രണ്ട് ഗ്ലാസ് തട്ടിയാൽ അന്നെത്തെ കാര്യം കുശാലായി. വഴിയോരങ്ങളിൽ വാണിഭക്കാർ ഇത് മിക്സിയിലിട്ട് അടിച്ചിട്ടൊന്നുമല്ല തരിക, അവർ ഒരു മുരടയിൽ പഴങ്ങൾ ഇട്ടിട്ട് മരം കൊണ്ടുണ്ടാക്കിയ ഗദപോലൊരു സാധനം കൊണ്ട് ഉടച്ചുടച്ചാണിതുണ്ടാക്കുന്നത്. മിക്സിയിലിട്ടാൽ കാര്യം എളുപ്പമായി..
ഭാര്യയും ഭർത്താവും
ഭർത്താവ് : നിനക്ക് വേണമെങ്കിൽ അങ്ങനെ ചെയ്തോളൂ ഡാർലിങ്
ഭാര്യ : ഞാൻ നിങ്ങളോടാണ് അഭിപ്രായം ചോദിച്ചത്…
ഭർത്താവ് : അല്ല, നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ചെയ്തോളൂ…
ഭാര്യ :പക്ഷേ, എനിക്കതല്ല അറീയേണ്ടത് നിങ്ങളുടെ അഭിപ്രായമാണ്..
ഭർത്താവ് : ശരി, അപ്പോ അങ്ങനെയാണെങ്കിൽ കട്ട് ചെയ്തോളൂ…
ഭാര്യ : അപ്പോൾ ചേട്ടൻ പറയുന്നത് കട്ട് ചെയ്താൽ ഞാൻ കൂടുതൽ സുന്ദരിയാവും എന്നാണോ?
ഭർത്താവ് : അതേ..
ഭാര്യ :പക്ഷേ, ഞാൻ കരുതുന്നത് എനിക്ക് നീളമുള്ള മുടീതന്നെയാ ഭംഗിയെന്നാണ്…
ഭർത്താവ് : ങാ.. അങ്ങനെയെങ്കിൽ മുറിക്കേണ്ട..
ഭാര്യ :അപ്പോൾ ചേട്ടൻ തന്നെയല്ലേ കട്ട് ചെയ്യാൻ പറഞ്ഞത്??
ഭർത്താവ് : അത് നീ അഭിപ്രായം ചോദിച്ചതോണ്ടല്ലേ!!
ഭാര്യ : അപ്പോ ചേട്ടനു സ്വന്തമായി അഭിപ്രായം ഒന്നുമില്ലേ?
ഭർത്താവ് : ഹോ!! പണ്ടാരം!! നീ പോയി ആ തലതന്നെ വെട്ടിക്കളയ് – തീരട്ടെ പ്രശ്നം 🙁
ഭാര്യ :അപ്പോ ചേട്ടന് എന്നെ ഇഷ്ടമല്ല അല്ലേ?? എനിക്കറിയാം നിങ്ങൾക്കിപ്പോ എന്നെ ഇഷ്ടമല്ല…
ഞാൻ നന്നായി നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും … ഒന്നും ഇഷ്ടമല്ല… എത്രനാളായി എന്നെ
നല്ലൊരു സിനിമയ്ക്ക് കൊണ്ടുപോയിട്ട്??
ഭർത്താവ് : ദൈവമേ!! പെട്ടുപോയി!! എന്നെ ഒന്നിതിൽ നിന്നും ഊരിത്തരണേ!!!
ഒരു മെയിലായി വന്ന കഥ!
കാസർഗോഡിനെന്ത്?
പല പല പദ്ധതികൾക്കായി കേരളത്തിലെ വിവിധജില്ലകൾക്ക് നിരവധി കോടികൾ വകയിരുത്തിയപ്പോൾ കാാർഗോഡിനെ മാണിച്ചൻ പാടേ മറന്നു… പ്രതികരണ ശക്തി നഷ്ടപ്പെട്ട ഒരു വിഭാഗമാണോ കാസർഗോഡുകാർ!! പ്രതികരിക്കണം ഇതിനെതിരെ.. വളരെ ശക്തമായി തന്നെ!!!

Eco Friendly Wikipedia
വിക്കിസംഗമോത്സവം 2012

മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ വാര്‍ഷിക കൂട്ടായ്മയായ വിക്കിസംഗമോത്സവം
2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം ജില്ലാപഞ്ചായത്ത് ഹാളില്‍ വെച്ച്
നടക്കുകയാണ്.
മലയാളം വിക്കിമീഡിയ സംരഭങ്ങളുടെ ഉപയോക്താക്കള്‍ അഥവാ എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം – 2012. ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ താള്‍ കാണുക.
മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും അവതരണങ്ങള്‍ നടത്താം.
ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്താമെന്നറിയുവാന്‍ ഈ താള്‍ കാണുക. അവശ്യ പ്രബന്ധങ്ങള്‍ എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ.
ഈ താളില്‍ നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക.
സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍
താല്പര്യമുണ്ടെങ്കില്‍ ഈ താളില്‍ പേര് ചേര്‍ക്കുക. മറ്റ് സമിതികളിലും നിങ്ങള്‍ക്ക് അംഗമായി പേര് ചേര്‍ക്കാവുന്നതാണ്.
സംഗമോത്സവത്തിന്റെ രജിസ്ട്രേഷന്‍ ഫീസ് 300 രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും.
രജിസ്ട്രേഷന്‍ താളില്‍ വിശദവിവരങ്ങള്‍ കാണാം.
നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ ഈ താളില്‍ രേഖപ്പെടുത്തുമല്ലോ…
ജീവിക്കാനൊരുമോഹം!!
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ

തന നനന താന താന … പവിഴ മഴ…
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തന നാന നാന താനനാ
ഗന്ധര്‍വ ഗാനമീ മഴ, ആദ്യാനുരാഗരാമഴ…
പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ
പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിണ്ടുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
മെല്ലെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍
ഉള്ളില്‍ ഇളനീര്‍ മഴ (മെല്ലെ മാറോടു..)
പുതു മഴ…..ആ… ആ…
പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
വിരഹങ്ങളേകി ചെന്തീ മഴ
അഭിലാഷമാകേ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടി ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (പ്രേമ സന്ദേശ…)
സ്വരമഴ ആ… ആ…
പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ
ആദ്യാനുരാഗരാമഴ…
………. ……..
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Music: വിദ്യാസാഗർ
Singer: സുജാത മോഹൻ
Raaga: ആഭേരി
Film: അഴകിയ രാവണൻ
വിക്കിമീഡിയ വൈജ്ഞാനികപ്രബന്ധങ്ങൾ ക്ഷണിക്കുന്നു

വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ
വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ.
അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു.
ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഒരു കോൺഫറൻസിന്റെ പ്രധാന ആകർഷണം അതിലെ പരിപാടികളാനെന്നിരിക്കെ, അതിൽ ഭാഗവാക്കാകേണ്ടത് നാമെല്ലാവരുതന്നെയാണ്, അതുകൊണ്ടുതന്നെ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുക എന്നത് വിക്കിപദ്ധതികളുമായി സഹകരിക്കുന്ന നമ്മുടെ കടമയാണ്.
നിങ്ങളിൽ പലരും വ്യത്യസ്ത വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ളവരായിരിക്കുമല്ലോ
ഒരാൾക്ക് ഒന്നിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് തടസ്സമില്ല. പ്രബന്ധത്തിന് അപേക്ഷ സമർപ്പിക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, പ്രബന്ധമെഴുതുവാൻ ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രമേശ് എൻ ജി, നത ഹുസൈൻ, അനൂപ് നാരായണൻ, വിശ്വപ്രഭ, ശിവഹരി എന്നിവരിൽ ആരെങ്കിലുമായി സംവദിക്കുക. എല്ലാവരും ഉത്സാഹിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഏപ്രിലിൽ നടക്കുന്ന ഈ മഹാസംഗമത്തെ വിജയത്തിലേക്ക് നയിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

Useful Google Operators
Google has several operators that can help you find specific information, specific websites or inquire about the indexing of your own site, below you will find the most important ones:
ആത്മികയുടെ ജന്മദിനം

കഴിഞ്ഞിട്ട് 7 ദിവസങ്ങൾ ആയി!