വൺ ഡേ ട്രിപ്പ്

നാളെ ഒരു വൺ ഡേ ട്രിപ്പുണ്ട്, ഇവിടേക്ക്…   ഒന്നു പോയിനോക്കാം. മുമ്പൊരിക്കൽ ഇവരുടെ മറ്റൊരു റിസോർട്ടിൽ പോയതിന്റെ കാര്യം അൽപം രസാവഹമായിരുന്നു. ഇവിടേയും വല്ലതും തടയുമെന്നു പ്രതീക്ഷിക്കുന്നു.

പ്രണയം കണ്ടുപിടിച്ചതാര്??

ടുണ്ടുമോൾ: പ്രണയം കണ്ടുപിടിച്ചതാരാണ്?
ടിന്റുമോൻ: ചൈനാക്കാർ!!
ടുണ്ടുമോൾ: അതെന്താ?
ടിന്റുമോൻ: യാതൊരു ഗ്യാരണ്ടിയോ ഉറപ്പോ ഗുണമേന്മയോ ഉണ്ടാവില്ലല്ലോ..

ലേലം ഊമ്പീട്ടാ!!

 കോട്ടയം, മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിൽ ഉള്ള ചില വിദ്വാന്മാർ അങ്ങ് ദുഫായിയിൽ ഒരു ലേലത്തിൽ പങ്കെടുക്കാൻ പോയി. ലേലത്തിൽ മൂവർക്കും കാര്യമായി ഒന്നും ചെയ്യാനാവാതെ ഇറങ്ങിപ്പോരേണ്ടി വന്നു. തുടർന്ന്, അവർ വീട്ടിലേക്ക് വിളിക്കുന്ന്താണു സന്ദർഭം:

കോട്ടയംകാരൻ:
അപ്പനാണോ? ഓഹ്!! എന്നാ പറയാനാ, മുടിഞ്ഞ ഒരു ലേലവായിരുന്നു. ഞാൻ പത്തായിരത്തിനു വിളിച്ചപ്പോൾ അവൻ 20000 ത്തിനു വിളിച്ചു, അങ്ങനെ പോയൊപ്പോയി അവസാനം ഞാനങ്ങ് ഇട്ടേച്ചുപോന്നു.
Telephone charge AED:20
                                           
മലപ്പുറംകാരൻ:
ബാപ്പേല്ലേ? യെന്തൊരു ഒടുക്കത്തെ ലേലായിര്ന്ന്. ഓറ് 10000ത്തിനു വിളിച്ചപ്പ ഞമ്മള് 20000 ത്തിനു വിളിച്ച്.. പിന്നേം ആ വെടക്ക് പിടിച്ചോൻ കേറ്റി വിളിച്ച്, മ്മള് ങ്ങട് പോന്ന്
Telephone charge AED:15

തൃശ്ശൂർ കാരൻ:
അപ്പാ ജോസ്സാണ്, ലേലം ഊമ്പീട്ടാ…
 Telephone charge AED:1.50

ഒരു ഫോർവേഡഡ് മെയിൽ..