ഒരൊറ്റ പെങ്കൊച്ച് വേണമല്ലോ!!
കർഷക ആത്മഹത്യകൾ വീണ്ടും…

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തൃക്കൈപ്പറ്റ പുഴിമുക്ക് പുല്‍പ്പറമ്പില്‍ വര്‍ഗ്ഗീസ്(രാജു-48) ആണ് കൃഷിനാശമുണ്ടായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഭൂമിപാട്ടത്തിനെടുത്ത് കൃഷി നടത്തിവരുകയായിരുന്നു. കുടകില്‍ ഇഞ്ചികൃഷിയും നാട്ടില്‍ വാഴകൃഷിയുമാണ് ചെയ്തിരുന്നത്. മൂന്നുലക്ഷത്തോളം രൂപയുടെ കടബാധ്യത വര്‍ഗീസിനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെ വിഷം അകത്തുചെന്ന് അവശനിലയിലായ വര്‍ഗ്ഗീസിനെ കല്‍പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു.
യു.ഡി.എഫിന്റെ കാലം കർഷകർക്ക് കലികാലമോ!
പിഴവുകൾ പറ്റുന്നത് എവിടെയാവും?
ലോൺ, ബാങ്ക്, ഗവൺമെന്റ് ഇവയിൽ വരുന്ന മാറ്റങ്ങളിലെ പ്രതിഫലനം പഠിക്കേണ്ടിയിരിക്കുന്നു…
മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ്???

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ് ഉണ്ടോ?
കേട്ടുകേൾവി പോലും ഇല്ലാത്ത രോഗങ്ങൾ ജയരാജനുണ്ടാവുമോ?
കണ്ടറിയാം; വരും നാളുകളിൽ!!
കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ആറ് മാസം കഠിന തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഉബുണ്ടു വരുന്നു!!!

ആന്‍ഡ്രോയിഡും ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും രാജാക്കന്‍മാരായി വാഴുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോം രംഗത്തേക്ക് അടുത്തയിടെയാണ് മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 മത്സരത്തിനെത്തിയത്. ഈ ഗണത്തിലേക്ക് പുതിയൊരു മത്സരാര്‍ഥി കൂടി എത്തുകയാണ് – പ്രശസ്ത ലിനക്‌സ് ഡിസ്ട്രിബ്യൂഷനായ ഉബുണ്ടു. അടുത്തയിടെ ഉബുണ്ടു ഡെവലപ്പര്‍മാരുടെ സമ്മേളനത്തില്‍ കനോനിക്കല്‍ കമ്പനി ഉടമ മാര്‍ക്ക് ഷട്ടില്‍വര്‍ത്താണ്, ഉബണ്ടുവിന്റെ മൊബൈല്‍ പതിപ്പ് എത്തുന്നതായി പ്രഖ്യാപിച്ചത്.
പിള്ളേച്ചന്റെ രോഗം ഭേദമായീന്ന്!!

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണ പിളള നാളെ ആശുപത്രി വിട്ടേക്കും. വൈകിട്ടു ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും. ആശുപത്രി വിട്ടാലും വിശ്രമത്തിലായിരിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻസ് | Best Android Apps
നിങ്ങൾക്ക് നല്ലതെന്നു തോന്നുന്ന, നിങ്ങൾ ഉപയോഗിച്ച് പരിചയമുള്ള കുറച്ചെണ്ണം ഇവിടെ ഷെയർ ചെയ്യുമെന്നു കരുതട്ടെ. അത്യാവശ്യമാണ്.
എല്ലാ തരത്തിൽ ഉള്ളതും ഇരിക്കട്ടെ, സെക്യൂരിറ്റി, ഗെയിംസ്, സോഷ്യൽ നെറ്റ്‌വർക്കിങ്, പേർസണലൈസേഷൻ, മറ്റ് ഉപയോഗപ്രദമായ ആപ്പുകൾ…
എനിക്കൊരു പിടിപാടും ഇല്ലാത്ത ഒന്നാണിത്. ആൻഡ്രോയ്‌ഡ് ഫോൺ വാങ്ങിച്ച് അന്തംവിട്ട് നിൽക്കുന്ന ഒരു ഫ്രണ്ട് എന്നോട് ചോദിച്ചപ്പോൾ ഞാനും കണ്ണു മിഴിച്ചുപോയി. സഹായിക്കുക സഹകരിക്കുക!!

വീണിതല്ലോ കിടക്കുന്നു ധരണിയിൽ!!
ഫോട്ടോ എടുക്കലും വീഡിയോ പിടിക്കലും ജി.പി.എസ് നോക്കലും…
പറയുകയേ വേണ്ട – അർമ്മാദിച്ചു ആറേഴ് മാസം.
കഴിഞ്ഞ ദിവസം കോൺഫിഡന്റ് അമൂണിലേക്ക് ഒരു വണ്ഡേ ട്രിപ്പിനു പോയതാ… അവിടെ വെച്ച് മൊബൈലിന്റെ ടച്ച് സ്ക്രീൻ പൊടിപൊടിയായി 🙁

സംഭവം ചുരുക്കിപ്പറയാം:
ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ കൂടെ വർക്കുന്ന ടാറ്റാ റാവൂ എന്ന തെലുങ്കൻ ഫോട്ടോ പാക്കറ്ക്കാക വേണ്ടി മൊബൈൽ ചോദിച്ചു. അവൻ ഫോട്ടോ നോക്കി ഹരം കൊണ്ട് എന്തൊക്കെയോ ഹിന്ദിയിൽ ചിലയ്ക്കുന്നുണ്ടായിരുന്നു. ഇതു കണ്ട ഒറീസക്കാരൻ മൊഹന്തി മൊബൈൽ ചോദിക്കുകയുണ്ടായി. ചോദിക്കേണ്ട താമസം ടാറ്റാറാവു, ചെറ്റ എന്റെ ഫോൺ വായുമാർഗം അവന്റെ കയ്യിലേക്ക് ഇട്ടുകൊടുത്തു…
അശ്രദ്ധ…
മറ്റവന്റെ മൊബൈൽ ആണല്ലോ എന്നതിനാൽ ഉള്ള ഗൗരവമില്ലായ്‌മ…
ഫോൺ വീണു…
കല്ലു പാകിയ നിലത്ത് അത് ചിന്നിച്ചിതറി – ബാറ്ററി വേറെ, സിംകാർഡ് വേറെ… എല്ലാം പാർട്ട് പാർട്ടായി…
മൊബൈൽ കുറച്ചപ്പുറത്ത് കമിഴ്‌ന്നു കിടക്കുന്നു..
എടുത്തു നോക്കിയപ്പോൾ ടച്ച് സ്ക്രീനിൽ പല ഡിസൈനിൽ ഭംഗിയായി പൊട്ടലുകൾ വീണിരിക്കുന്നു…
അങ്ങനെ പവനായി ശവമായി!!
ഇത്, മറ്റവരുടെ സാധനങ്ങൾ എടുത്തിട്ട് അശ്രദ്ധയോടെ പെരുമാറുന്ന എല്ലാ ദ്രോഹികൾക്കും സമർപ്പിക്കുന്നു 🙁


