അലാമികളിയും കര്‍ബലയുദ്ധവും
ഹുസൈന്‍(റ) – യുടെ നേതൃത്വത്തില്‍ ഏകാധിപതിയായ യസീദിന്റെ ദുര്‍ഭരണത്തിനെതിരേ ധര്‍മ്മയുദ്ധം നടക്കുകയുണ്ടായി. യുദ്ധത്തില്‍ ശത്രുസൈന്യങ്ങള്‍ കരിവേഷമണിഞ്ഞ് ഹുസൈന്‍(റ)-യുടെ കുട്ടികളേയും മറ്റും ഭയപ്പെടുത്തുന്നു. ഇതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതാണ് അലാമിവേഷങ്ങള്‍. അതികഠിനമായ യുദ്ധത്തിനിടയില്‍ തളര്‍ന്നുപോയ ഹുസൈന്‍(റ)-യുടെ ആള്‍ക്കാര്‍ ദാഹജലത്തിനായി ഉഴറി നടന്നപ്പോള്‍ യസീദിന്റെ സൈന്യം കിണറിനു ചുറ്റും അഗ്നികുണ്ഡങ്ങള്‍ നിരത്തി അവര്‍ക്കു ദാഹജലം നിഷേധിക്കുന്നു. യുദ്ധരംഗത്തെ ഈ സംഭവവികാസങ്ങള്‍ അലാമികളിയില്‍ അനുസ്‌മരിക്കുന്നുണ്ട്. അലാമികളിയുടെ സമാപന ചടങ്ങുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് അഗ്നികുണ്ഡമൊരുക്കലും തീക്കനലില്‍ കിടന്നുരുളലുമൊക്കെ. അന്നു യുദ്ധരംഗത്തു മൃതിയടഞ്ഞ സേനാനികളെ ബഹുമാനിക്കാന്‍ കൂടിയാണിതു ചെയ്യുന്നത്. യുദ്ധത്തിനൊടുവില്‍ ഹുസൈന്‍(റ) ക്രൂരമായി വധിക്കപ്പെട്ടു, ശരീരഭാഗങ്ങള്‍ ഛേദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കാന്‍ ശ്രമിച്ച യസീദിന്റെ ആള്‍ക്കാള്‍ ഹുസൈന്റെ കൈകള്‍ മണ്ണില്‍ മൂടാനാവതെ വലയുന്നു. എത്ര ശ്രമിച്ചിട്ടും ആ കരങ്ങള്‍ മണ്ണില്‍ താഴാതെ തന്നെ നിന്നപ്പോള്‍ ശത്രുക്കള്‍ പകുതിമാത്രം അടക്കം ചെയ്തു രക്ഷപ്പെടുകയായിരുന്നു. അലാമികളിയുടെ പ്രധാന ഇനങ്ങളില്‍ ഒന്നായ വെള്ളിക്കരം ഇതിന്റെ അനുസ്മരണമാണ്.
ചരിത്രം
കാസര്‍ഗോഡു ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെ ആയിരുന്നു. കാസര്‍ഗോഡു ജില്ലയില്‍ തന്നെ അലാമിപ്പള്ളി കൂടാതെ ചിത്താരി, കോട്ടികുളം, കാസര്‍ഗോഡ് എന്നിങ്ങനെ മുസ്ലീങ്ങള്‍ അധിമായി താമസിച്ചു വരുന്ന വിവിധ സ്ഥലങ്ങളില്‍ അലാമിക്കളി അരങ്ങേറിയിട്ടുണ്ട്. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം. അലാമികള്‍ക്കിവിടെ ആരാധനയ്‌ക്കായി പള്ളിയൊന്നുമില്ല; പകരം അഗ്നികുണ്ഡത്തിന്റെ ആകൃതിയില്‍ ഒരു കല്‍ത്തറ മാത്രമാണുള്ളത്. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തില്‍പെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചതും അതു സംഘടിപ്പിച്ചു വന്നതും.തുര്‍ക്കന്‍മാരെന്നും സാഹിബന്‍മാരെന്നും ഇവര്‍ അറിയപ്പെടുന്നു. അലാമിപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നും ഇവര്‍ ജീവിച്ചുപോരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്തായിരുന്നു തുര്‍ക്കന്‍മാരുടെ വരവ്. ഇവര്‍ പുതിയോട്ട (പുതിയ+കോട്ട = കാഞ്ഞങ്ങാടിന്റെ ഭാഗമായ മറ്റൊരു സ്ഥലനാമം)യുടെ പരിസര പ്രദേശങ്ങളിലും കോട്ടയ്‌ക്കകത്തും അന്ന് താമസമുറപ്പിച്ചു. തുര്‍ക്കന്‍മാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാല്‍ ആദരസൂചകമായിട്ടാണിവരെ സാഹിബന്‍മാര്‍ എന്നു വിളിച്ചു പോന്നത്. ടിപ്പുവില്‍ നിന്നും കോട്ട കമ്പനിപ്പട്ടാളം കൈവശപ്പെടുത്തിയപ്പോള്‍ പരിസരപ്രദേശത്ത് താമസമുറപ്പിച്ച തുര്‍ക്കന്‍മാര്‍ക്ക് ആ സ്ഥലങ്ങളൊക്കെ ദര്‍ക്കാസായി പതിച്ചു കിട്ടി. പിന്നീട് ഉപജീവനത്തിനു വഴിയില്ലാതെ വളരെയേറെ കഷ്ടപ്പെടേണ്ടി വന്ന തുര്‍ക്കന്‍മാരില്‍ പലരും തിരിച്ചു പോവുകയോ മറ്റു പണികളില്‍ ഏര്‍പ്പെടുകയോ ചെയ്തു. അതിലൊരു കുടുംബം അന്നു നാടുവാഴി ഭൂപ്രഭുക്കളായിരുന്നു ഏച്ചിക്കാനക്കാരുടെ കാട്ടുകാവല്‍ക്കാരായി. ഫക്കീര്‍ സാഹിബിന്റെ ആ കുടുംബപരമ്പരയിലെ പ്രതാപശാലിയായിരുന്ന റസൂല്‍ സാഹിബാണ് അലാമിക്കളി അവസാനമായി സംഘടിപ്പിച്ചത്.
ചടങ്ങ് വിശ്വാസങ്ങളും
മുഹറം ഒന്നിന് ഫക്കീര്‍ സാഹിബിന്റെ വീട്ടില്‍ നിന്നും കൈരൂപം പ്രത്യേക പ്രാര്‍ത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പസ്ഥാനത്ത് എത്തിക്കുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. രോഗശമനത്തിനും ആത്മസാക്ഷാത്‌കാരത്തിനുമായി നേര്‍ച്ച നേര്‍ന്നവര്‍ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയില്‍ എത്തുന്നു. അലാമിപ്പള്ളിയിലെ കൈരൂപം ദര്‍ശിച്ച് അവര്‍ ഒന്നരപ്പണം വീതം കാണിക്ക വെച്ചിരുന്നു. തീര്‍ത്ഥമായി ഫക്കീറില്‍ നിന്നും ‘നാട’യാണു വാങ്ങിച്ചിരുന്നത്. അലാമികള്‍ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട. നാട വാങ്ങുന്നതോടു കൂടിയാണ് അലാമികള്‍ രൂപം കൊള്ളുന്നത്.
മുഹറം പത്തിനാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. പത്താം നിലാവെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അലാമികളും വ്രതമനുഷ്‌ഠിച്ചിരിക്കുന്ന സ്ത്രീകളും അന്നേ ദിവസം അലാമിത്തറയില്‍ എത്തുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ അഗ്നികുണ്ഡം അവിടെ എരിങ്ങുകൊണ്ടിരിക്കും. മുമ്പെത്തെ വര്‍ഷത്തെ അഗ്നികുണ്ഡത്തിന്റെ ചാരം ഒരിക്കലും അവിടേനിന്നും നീക്കം ചെയ്യാറില്ല. അഗ്നികുണ്ഡത്തില്‍ നിന്നും തീക്കനല്‍ വാരിയെടുത്ത് ഒരു ചെപ്പിനകത്താക്കി ആ ചാരത്തില്‍ നിക്ഷേപിക്കും. അടുത്ത വര്‍ഷം അഗ്നികുണ്ഡമൊരുക്കാനുള്ള തീ ഈ ചെപ്പിനുള്ളില്‍ നിന്നുമാണത്രേ എടുക്കാറുള്ളത്. ഫക്കീര്‍ കുടുംബത്തിലെ അവകാശി അഗ്നികുണ്ഡത്തില്‍ നിന്നും കൈനിറയെ കനലുകള്‍ വാരി ഉയര്‍ത്തി പിടിച്ച് ഏറെ നേരം ‘ദുആ’ ഉരയ്‌ക്കും (പ്രാര്‍ത്ഥന നടത്തും). ശേഷം കനല്‍കട്ടകള്‍ അവിടെ തന്നെ നിക്ഷേപിക്കുന്നു. അലാമികളും സഹായികളും കൂടി ഈ പ്രാര്‍ത്ഥനയ്‌ക്കു ശേഷം നിക്ഷേപിച്ച കനല്‍കട്ടകളെ അഗ്നികുണ്ഡത്തിലെ കനല്‍കട്ടകളുമായ് ചേര്‍ത്ത് ഏറെ നേരം ഇളക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നും കനലുകളെടുത്ത് വാരിവിതറി അതില്‍ കിടന്നുരുണ്ട് പ്രദക്ഷനം വെക്കുന്നു.
വ്രതമെടുത്ത സ്ത്രീകള്‍ തലയില്‍ നിറകുടവും ധരിച്ച് അഗ്നികുണ്ഡത്തിനരികെ ഇരിക്കുന്നുണ്ടാവും. ഫക്കീര്‍ ഇവരുടെ തലയില്‍ തീ കോരിയിടും. പിന്നീട് മയില്‍പ്പീലി കൊണ്ട് തീക്കട്ടകള്‍ ഉഴിഞ്ഞുമാറ്റും. ചടങ്ങുമായി ബന്ധപ്പെട്ട് ആര്‍ക്കും തന്നെ പൊള്ളലേറ്റ ചരിത്രം ഉണ്ടായിട്ടില്ല. നേരം പുലരും വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കും. പുലര്‍ച്ചയ്‌ക്കു ശേഷം ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുകയായി. ഇതിന്റെ ഭാഗമായി വെള്ളിക്കരങ്ങള്‍ എഴുന്നെള്ളിച്ചുകൊണ്ട് അടുത്തുള്ള അരയിപ്പുഴയില്‍ പോയി കുളിച്ച് ദേഹശുദ്ധി വരുത്തുന്നു. അവിടെ നിന്നും വള്ളിക്കരം ഫക്കീര്‍പുരയില്‍ കൊണ്ടുവന്നശേഷം എല്ലാവരും പിരിയുന്നു.
വേഷവിധാനവും നാടോടിപ്പാട്ടും
അലാമി വേഷം കെട്ടുന്നത് ഹിന്ദുമതത്തില്‍ പെട്ടവര്‍ മാത്രമാണ്. ദേഹം മുഴുവന്‍ കരിയും അതില്‍ വെളുത്ത പുള്ളികളിമാണ് അലാമികളുടെ വേഷം. കഴുത്തില്‍ പഴങ്ങളും ഇലകളും കൊണ്ടുള്ള മാലയും ഉണ്ടാവും. മുണ്ടനാരുകൊണ്ട് താടിമീശയും വെച്ചിട്ടുണ്ടാവും. കൂടാതെ മുട്ടുമറയാത്ത വഴക്ക്‌മുണ്ടും തലയില്‍ കൂര്‍മ്പന്‍ പാളത്തൊപ്പിയും അതില്‍ ചുവന്ന തെച്ചിപ്പൂവും വെച്ചിട്ടുണ്ടാവും. നാട്ടിന്‍ പുറങ്ങളിലേക്ക് അലാമികള്‍ കൂട്ടം ചേര്‍ന്നാണു പോവുക. കോലടിച്ച്, മണികിലുക്കി ആഘോഷമായാണു യാത്ര. തോളിലൊരു മാറാപ്പും കൈയിലൊരു മുരുഡയും(അകം കുഴിഞ്ഞ ചെറിയൊരു പാത്രം) ഉണ്ടായിരിക്കും. അലാമികള്‍ ചെരിപ്പു ധരിക്കാറില്ല. അഞ്ചോ അഞ്ചിലധികമോ ഉള്ള സംഘങ്ങളായാണ് അലാമികള്‍ സഞ്ചരിക്കുന്നത്. ഓരോ വീട്ടിലും അലാമികള്‍ ഭിക്ഷയ്‌ക്കെത്തുന്നു. തോളിലെ മാറപ്പിറക്കിവെച്ച് മുറ്റത്ത് താളനിബദ്ധമല്ലാതെ ഇവര്‍ നൃത്തം ചവിട്ടുന്നു. ഇവര്‍ പാടുന്ന നാടന്‍ പാട്ടുകള്‍ക്ക് പ്രത്യേകം ശീലുകളും രീതികളും ഉണ്ട്. “ലസ്സോലായ്‌മ… ലസ്സോ ലായ്‌മ ലായ്‌മ ലായ്‌മലോ… എന്നായിരിക്കും എല്ലാപാട്ടിന്റേയും തുടക്കവും ഒടുക്കവും. പാട്ടിനു പുറമേ വായില്‍ തോന്നുന്നതൊക്കെയും പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നു. പരസ്പരമുള്ള സംഭാഷണങ്ങള്‍ പോലും ഇങ്ങനെ പാട്ടുരൂപത്തിലാവും.
വിശ്വാസങ്ങള്‍
വീട്ടുമുറ്റത്ത് ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും തന്നെ വെറുംകൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികള്‍ക്കവര്‍ ഭിക്ഷ നല്‍കുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും അലാമികള്‍ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികള്‍ക്ക് നാളികേരമിടാം, ചക്കപറിക്കാം… അലാമികള്‍ തൊട്ട കായ്‌ഫലങ്ങള്‍ വരുംവര്‍ഷങ്ങളില്‍ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കില്‍ ചെമ്പകമരങ്ങളും പാലമരക്കൊമ്പുകളും അലാമികള്‍ കൊത്തിമുറിച്ചിടും. വരുന്ന വഴി ഈ മരക്കൊമ്പുകള്‍ തലയിലേറ്റിയാണ് അലാമികള്‍ അലാമിപ്പള്ളിയില്‍ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്. കത്തുവാന്‍ പ്രയാസമുള്ള പച്ചവിടകുകള്‍ ആളിപ്പടര്‍ന്നു കത്തുന്നത് അലാമികളുടെ ശക്തിവിശേഷമായി കാണികള്‍ വിശ്വസിച്ചു പോന്നിരുന്നു.
വെള്ളിക്കരം
ഹുസൈന്‍(റ)യുടെ കരത്തെ അനുസ്മരിപ്പിക്കുന്ന വെള്ളിക്കരത്തിന് ഹിന്ദുക്കളുടെ ഇടയില്‍ മറ്റൊരു വിശ്വാസവും നിലവിലുണ്ട്. ഒരിക്കല്‍ കടല്‍ വളരെ പ്രക്ഷുബ്‌ധമായി കാണപ്പെട്ടു. കാറ്റും കോളും വെള്ളിടിയുമുള്ള ആ മൂവന്തിനേരത്ത് നാട്ടുകാരെല്ലാം കടപ്പുറത്ത് സന്നിഹിതരായി. അപ്പോള്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സമുദ്രാഗാധതയില്‍ നിന്നും മഹാവിഷ്‌ണുവിന്റെ രൂപം പൊങ്ങിവന്നുവത്രേ. അവസാനമായി അവിടേക്കെത്തിയ സാഹിബുമാര്‍ക്ക് സമുദ്രത്തിലേക്കു താഴ്‌ന്നു പോകുന്ന മഹാവിഷ്‌ണുവിന്റെ കരം മാത്രമേ കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഉടനേ അവര്‍ നീന്തിച്ചെന്ന് ആ കരപ്പത്തിയില്‍ പിടിച്ചു. വെള്ളിയില്‍ തീര്‍ത്ത അതി വിശിഷ്ടമായ കരം അങ്ങനെ അവര്‍ക്കു കിട്ടി. ഈ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീങ്ങള്‍ വെള്ളിക്കരത്തിന് അവകാശികളായി തീര്‍ന്നതും പൂജ നടത്തുന്ന കര്‍മ്മികളായി തീര്‍ന്നതും. മുസ്ലീങ്ങള്‍ അലാമിവേഷം കെട്ടാറില്ല, മറിച്ച് അതിന്റെ കാര്‍മ്മികത്വത്തിലാണ് അവരുടെ പങ്കാളിത്തം.
ഇന്നത്തെ അവസ്ഥ
കേവലം ഉത്സവമെന്ന നില വിട്ട് മതമൈത്രിയുടെ സമ്മേളനമായിരുന്നു അലാമികളി. മതപരമായ ഒട്ടനവധി ആചാരങ്ങള്‍ കാലാന്തരത്തില്‍ ഈ ആചാരവുമായി കൂട്ടിചേര്‍ക്കപ്പെട്ടു. വിഗ്രഹാരാധന, അഗ്നിപ്രദക്ഷിണം, എഴുന്നെള്ളിപ്പ് തുടങ്ങിയവ അതിന്റെ ഭാഗമായി മാറി. തുടര്‍ന്ന് മുസ്ലീം സമൂഹത്തില്‍ നിന്നും അതിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു. ഇത്തരം അനുഷ്‌ഠാനങ്ങള്‍ തീര്‍ത്തും അനിസ്ലാമികമാണെന്നും അന്നദാനം, മൗലീദ് എന്നിവ മാത്രമേ അനുവദിനീയമായിട്ടുള്ളൂ എന്നും മുസ്ലീം പണ്ഡിതന്‍മാര്‍ ഫത്‌വ നല്‍കി. തുടര്‍ന്ന് ആഘോഷ നടത്തിപ്പില്‍ നിന്നും ഫക്കീര്‍കുടുംബം പിന്‍വാങ്ങി. പത്രപരസ്യത്തിലൂടെ അവരത് ജനങ്ങളെ അറിയിക്കുകയും ചെയ്തു. അങ്ങനെ 1963 – ല്‍ ഈ ആചാരത്തിന് എന്നെന്നേക്കുമായി തിരശ്ശീല വീണു. ഇന്നു ചില ക്ലബുകളും മറ്റും അലാമിക്കളിയെന്ന പേരില്‍ അലാമിവേഷധാരികളെ ഉപയോഗിച്ച് നാടോടിഗാനങ്ങളും മറ്റും നടത്തി വരുന്നുണ്ട്.
Flame Ceremony
Under the leadership of Hazrat Imam Hussain Muslims fought against autocratic ruler Yazid. In that war the enemy’s army wore black clothing to scare the Hussain army. The alami dress memorializes this. At that time Hussain’s army become faint and wandered for water. Yazid’s army set a fire around a nearby well. These events were memorialized in Alamikkali. In the final ceremony of Alamikkali it is important to burn the flame and roll in it. This is done to show the respect towards the soldiers who lost their lives on the battlefield.
At the end of the war, Hussain was brutally killed and his body cut into pieces. At the funeral, it was very difficult to bury Hussain’s hands. However they tried, it was impossible to cover the hands. At last the enemies covered half and escaped. The main item of Alamikkali, Vellikkaram, arise is in memory of this.
History
The main venue of Alamikkali is at Alamippalli In Kasargod. Other than Alamipalli, celebrations are also conducted in Chithari, Kottikulam and Kasargod, where Muslims families are predominant. The main centre is Alamipally, which has no mosque. They have a rock lined floor in the shape of a flame. The Muslims of Hanefi[disambiguation needed] sect, who speak hindustani languages organise and lead the ceremony. They are known as Sahibs or Tuluker. Turks went there at the time of Tippu’s campaign. They stayed around Puthiyakota (new fort, another place in Kanhangad) and inside fort. The martial arts of Turkey led them to be called sahibs out of respect. When the army occupied these forts, they gave those areas to the Turks who remained. Later the Turks struggled for their livelihood and many of them returned to Turkey. A member from one of the family was the forest guard of the governor landlord in Echikkanam. It is from this family that a series of fakir sahibs, including Rasool Sahib who organized and conducted the last Alamikkali, come from.
Culture
The Alami role is done by those of the Hindu faith, who apply charcoal with white spots all over their bodies. They wear chains with flowers and leaves around their necks and adorn moustaches and beards with fibres of munda (a plant with thorns and leaves used for making mats). They wear dhotis on their knees and a cap of spathe on the head that contain ixora coccinea (main flower used for pooja in Kerala). In villages, alamis used to go in groups and each group contained five or six members.
They move with inflated celebration by making loud sounds using bells and sticks. A wallet is carried along with a deep-bottomed vessel. Alamis never wear shoes. They visit every home asking for alms. After keeping the wallet down they dance in front of every home without giving priority to rhythm. The songs of Alamikkali have a unique tone and verse; “lassolayma… lasso… layma… layma… laymalo…” are the first and last line of every song. Conversations are also structured in the form of songs.