സഞ്ചിത സുകൃതം മലയാളം
മലരായി കതിരായ് പനിനീർകണമായി
കുളിരണിയും ശ്രുതിതൻ മലയാളം
ഒരുകൂട്ടം ബുജികൾ പണ്ഡിതനെ വിളിച്ച് വരുത്തി അപമാനിക്കുന്ന ഈ ആഭാസത്തിന്റെ അത്ര വരില്ല പണ്ഡിതൻ ചെയ്തു എന്നു പറയുന്ന കുറ്റം. അദ്ദേഹത്തിന്റെ സിനിമയെ വിമർശിക്കാം, കുറ്റങ്ങൾ അല്പം ആക്ഷേപഹാസ്യത്തോടെ വിളിച്ചു പറയുന്നതിലും തെറ്റില്ല; അതേറെ പണ്ഡിതൻ കേട്ടുകഴിഞ്ഞിട്ടുണ്ട്. പക്ഷേ, സദസിൽ വിളിച്ചു വരുത്തി ഒരു വ്യക്തിയെ ഇങ്ങനെ പീഡിപ്പിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല. മുഖ്യധാര സിനിമാ സമ്പ്രദായങ്ങളെ കുറിച്ച് അറിവില്ലാത്ത ഒരാൾ തനിക്കാവുന്ന വിധം ഒരു സാഹസത്തിനു മുതിർന്നു എന്നത് ഒരിക്കലും ഒരു കുറ്റമായി കാണാൻ കഴിയില്ല.
ഇവിടെ സിനിമാ പ്രവർത്തകർ തന്നെ ഒത്തുകൂടി സന്തോഷ് പണ്ഡിറ്റിനെതിരെ വാളെടുക്കുമ്പോൾ കാണികൾക്ക് തോന്നുന്നത് കടുത്ത പുച്ഛമാണ്. എന്തധികാരമാണിവർക്ക് പണ്ഡിതനെ വിമർശിക്കാനുള്ളത്…
ഇവിടെ മനോരോഗം പണ്ഡിതനു മാത്രമാണോ!!
വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തൃക്കൈപ്പറ്റ പുഴിമുക്ക് പുല്‍പ്പറമ്പില്‍ വര്‍ഗ്ഗീസ്(രാജു-48) ആണ് കൃഷിനാശമുണ്ടായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഭൂമിപാട്ടത്തിനെടുത്ത് കൃഷി നടത്തിവരുകയായിരുന്നു. കുടകില്‍ ഇഞ്ചികൃഷിയും നാട്ടില്‍ വാഴകൃഷിയുമാണ് ചെയ്തിരുന്നത്. മൂന്നുലക്ഷത്തോളം രൂപയുടെ കടബാധ്യത വര്‍ഗീസിനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെ വിഷം അകത്തുചെന്ന് അവശനിലയിലായ വര്‍ഗ്ഗീസിനെ കല്‍പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു.
യു.ഡി.എഫിന്റെ കാലം കർഷകർക്ക് കലികാലമോ!
പിഴവുകൾ പറ്റുന്നത് എവിടെയാവും?
ലോൺ, ബാങ്ക്, ഗവൺമെന്റ് ഇവയിൽ വരുന്ന മാറ്റങ്ങളിലെ പ്രതിഫലനം പഠിക്കേണ്ടിയിരിക്കുന്നു…
മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ് ഉണ്ടോ?
കേട്ടുകേൾവി പോലും ഇല്ലാത്ത രോഗങ്ങൾ ജയരാജനുണ്ടാവുമോ?
കണ്ടറിയാം; വരും നാളുകളിൽ!!
കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ആറ് മാസം കഠിന തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ആന്‍ഡ്രോയിഡും ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും രാജാക്കന്‍മാരായി വാഴുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോം രംഗത്തേക്ക് അടുത്തയിടെയാണ് മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 മത്സരത്തിനെത്തിയത്. ഈ ഗണത്തിലേക്ക് പുതിയൊരു മത്സരാര്‍ഥി കൂടി എത്തുകയാണ് – പ്രശസ്ത ലിനക്‌സ് ഡിസ്ട്രിബ്യൂഷനായ ഉബുണ്ടു. അടുത്തയിടെ ഉബുണ്ടു ഡെവലപ്പര്‍മാരുടെ സമ്മേളനത്തില്‍ കനോനിക്കല്‍ കമ്പനി ഉടമ മാര്‍ക്ക് ഷട്ടില്‍വര്‍ത്താണ്, ഉബണ്ടുവിന്റെ മൊബൈല്‍ പതിപ്പ് എത്തുന്നതായി പ്രഖ്യാപിച്ചത്.