Change Language

Select your language

വരൂ നമുക്കും വിക്കീമീഡിയയെ സ്നേഹിക്കാം!!

വഴിയാത്രകളിൽ താങ്കൾക്ക് ഫോട്ടോ എടുക്കുന്ന സ്വഭാവം ഉണ്ടോ?
അവയ്‌ക്ക് എന്തെങ്കിലും തരത്തിലുള്ള വൈജ്ഞാനികമൂല്യം ഉള്ളതായി തോന്നിയിട്ടുണ്ടോ?
അവ സ്വതന്ത്യമായ ലൈസൻസിൽ ഷെയർചെയ്യുന്നതിൽ താങ്കൾക്ക് സന്തോഷമുണ്ടോ?
എങ്കിൽ വരൂ… താങ്കൾ എടുത്ത ആ വിലമതിക്കാനാവാത്ത ചിത്രങ്ങൾ വിക്കിമീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യൂ…

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന ഒരു വിക്കിപദ്ധതിയാണു് മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നത്. 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പ് വിജയകരമായി പൂർത്തിയായിരുന്നു.
ഈ പദ്ധതി കുറച്ച് സ്ഥലത്തേക്ക് ഒതുങ്ങാതെ വിശാലമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ മലയാളം വിക്കിമീഡിയരേയും (മലയാളം വിക്കിയിൽ ഇപ്പോഴില്ലെങ്കിലും ഇതിന്റെ പ്രവർത്തനത്തിൽ താല്പര്യമുള്ള മറ്റുള്ളവരേയും), അവർ എവിടെ താമസിക്കുന്നവരായാലും, ഇതിന്റെ ഭാഗമാകത്തക്കവിധമാണു് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

  • പരിപാടി: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു
  • തീയ്യതി: 15 ഫെബ്രുവരി 2012 മുതൽ 15 ഏപ്രിൽ 2012 വരെ.
  • ആർക്കൊക്കെ പങ്കെടുക്കാം: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
  • ലക്ഷ്യം: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ വിക്കിപീഡിയയിൽ എത്തിക്കുക
  • അപ്‌ലോഡ് എവിടെ: വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ മലയാളം വിക്കിപീഡിയ 

കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ പേജിൽ…

    0 0 votes
    Article Rating
    Subscribe
    Notify of
    guest

    0 Comments
    Oldest
    Newest Most Voted
    Inline Feedbacks
    View all comments