സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ മുമ്പ് തലസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ചിത്രങ്ങൾ മംഗളം പ്രസിദ്ധീകരിച്ചത് ഇന്നു കാണാനിടയായി!. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സമരക്കാര്‍ നടത്തിയ കല്ലേറില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി ജോളി ചെറിയാനടക്കം കുറേ പൊലീസുകാർക്കും പരിക്കു പറ്റിയിരുന്നു. എന്തായാലും സഖാക്കൾ കൊള്ളാം, കൈയൂക്കിനു കുറവൊന്നും വന്നിട്ടില്ല…
തലസ്ഥാനത്ത് എസ്.എഫ്.ഐ പ്രവർത്തകർ അഴിഞ്ഞാടി അഴിയാതെ ആടി എന്നൊക്കെ മൂരാച്ചിപത്രങ്ങൾ എഴുതിക്കണ്ടപ്പോൾ ഇങ്ങനെ അച്ഛന്റെ പ്രായമുള്ള പൊലീസിന്റെ കഴുതുപിടിച്ചും കരണത്തടിച്ചും ഒക്കെയായിരുന്നു വീര്യം കാട്ടിയിരുന്നത് എന്നറിഞ്ഞില്ല…