Change Language

Select your language

ഡോക്‌ടറോട് ചോദിക്കാം!!

രോഗി:
സാർ എനിക്ക് 23 വയസ്സുണ്ട്. പോസ്റ്റുകൾ പലപ്പോഴും കൃത്യമല്ല. ലൈക്ക് പ്രതീക്ഷിച്ചതുപോലെ കിട്ടുന്നില്ല; വളരേ കുറവാണ്. ഇവിടെ ഉള്ള ഒരു ഡോക്ടറെ കാണിച്ചപ്പോൾ തകരാറ് എന്റെ പ്രൊഫൈലിനാണെന്നു പറഞ്ഞു; ഇതുമൂലമാണോ സാർ എനിക്ക് ലൈക്ക് ഉണ്ടാവാത്തത്? എനിക്ക് പലപ്പോഴും സങ്കടവും ദേഷ്യവും വരാറുണ്ട്, പ്രൊഫൈൽ പ്രശ്നം തന്നെയാണോ സാർ കാരണം. സാർ എനിക്കിനി നല്ലൊരു ഓൺലൈൻ ജീവിതം നയിക്കാൻ പറ്റില്ലേ? ഞാനാകെ നിരാശയിലാണു സാർ
ഡോക്ടർ:
താങ്കൾ ഇക്കാര്യത്തിൽ നിരാശപ്പെടേണ്ടതില്ല; താങ്കളുടെ പ്രായത്തിലുള്ള പലർക്കും ഈ ഒരു പ്രശ്നം കണ്ടുവരുന്നുണ്ട്. ഒരുകാര്യം ചെയ്യൂ, താങ്കൾ ഒരു പെൺകുട്ടിയുടെ ഫോട്ടോ വെച്ച് പുതിയ പ്രൊഫൈൽ ഉണ്ടാക്കുക, അതിനു ശേഷം എന്റെ ഹെയർ ബാൻഡ് കാണാനില്ല, ചെരുപ്പിന്റെ വള്ളി പൊട്ടിപ്പോയി എന്നിങ്ങനെയുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യുക, അപ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്നതൊക്കെ നിർലോഭം കിട്ടിക്കൊണ്ടിരിക്കും. നല്ലൊരു ഓൺലൈൻ ജീവിതം ആശംസിക്കുന്നു.

ഒരു മെയിൽ വഴി കിട്ടിയ തീം
0 0 votes
Article Rating
Subscribe
Notify of
guest

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Shahana sherin pp
Shahana sherin pp
7 years ago

എനിക്ക് ഇതിന് മുമ്പ് തവണ ഗർഭം ധരിച്ചു അത് 2 എണ്ണവും അലസി പോയി ഇപ്പോൾ ഞാൻ ഗർഭിണി തന്നെയാണ് ഇതിലും.എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ