Skip to main content

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളില്‍ പ്രവര്‍ത്തിക്കുന്ന വിക്കിപ്രവര്‍ത്തകരുടെ സംഗമം 2010 ഏപ്രില്‍ 17 ശനിയാഴ്ച ഉച്ച കഴിഞ്ഞു് 2 മണി മുതല്‍ 5 മണി വരെ എറണാകുളം ജില്ലയില്‍ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ വെച്ചു് സംഘടിപ്പിക്കുന്നു. സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, ഐടി@സ്കൂള്‍, മലയാളം വിക്കിപദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ തല്പരരായ വിവിധ സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. സജീവമലയാളം വിക്കിപ്രവര്‍ത്തകര്‍ക്കു പുറമേ പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം മലയാളികള്‍ക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവര്‍ത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളില്‍ പ്രവര്‍ത്തിക്കുന്ന മലയാളം വിക്കിപ്രവര്‍ത്തകര്‍ തമ്മില്‍ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങള്‍ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.

മലയാളം വിക്കി പ്രവര്‍ത്തകര്‍ പൊതു ജനങ്ങളുമായി നേരിട്ടു് ഇടപഴുകുന്ന വിവിധ പരിപാടികള്‍ ഉച്ച കഴിഞ്ഞ് 2:00 മണി മുതലാണു്. പ്രസ്തുത പരിപാടിയുടെ വിശദാംശങ്ങള്‍ താഴെ.

പരിപാടി: മലയാളം വിക്കിപ്രവര്‍ത്തക സംഗമം

സമയം: ഉച്ച കഴിഞ്ഞു് 2.00 മണി മുതല്‍ 5:30 വരെ

ആര്‍ക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളില്‍ താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം.

എന്തൊക്കെയാണു് കാര്യപരിപാടികള്‍: മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങല്‍ ഉള്‍ക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം, മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തല്‍, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, മലയാളം വിക്കികളില്‍ എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം, തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങള്‍ക്ക് താല്പര്യമുള്ള അനുബന്ധ വിഷയങ്ങളുടെ അവതരണം, മലയാളത്തിലുള്ള വിവര സംഭരണ സംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാര്‍, പത്രസമ്മേളനം.

സ്ഥലം: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, കളമശ്ശേരി

എത്തിച്ചേരാനുള്ള വഴി: എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി എന്‍.എച്ച്-47 ല്‍ എച്ച്.എം.ടി ജംങ്ഷന്‍ കഴിഞ്ഞതിനു ശേഷം ഇടതുവശത്തായിട്ടാണ് രാജഗിരി കോളേജ്.
ട്രൈനു വരുന്നവര്‍‌ നോര്‍‌ത്ത്‌ റെയില്‍‌വേ സ്റ്റേഷനില്‍‌ ഇറങ്ങിയാല്‍‌ മതിയാവും‌; അവിടെ നിന്നും‌ പാലാരിവട്ടം‌ ഇടപ്പള്ളി വഴി ആലുവയ്‌ക്കു പോകുന്ന ബസ്സില്‍‌ കയറി കളമശ്ശേരിയില്‍‌ ഇറങ്ങാവുന്നതാണ്. റെയില്‍‌വേ സ്റ്റേഷനില്‍‌ നിന്നും‌ ഏകദേശം‌ അരക്കിലോമീറ്റര്‍‌ ദൂരെ ഉള്ള കല്ലൂര്‍‌ ബസ്സ്‌ സ്റ്റാന്‍‌ഡില്‍‌ (സ്റ്റാന്‍‌ഡിനകത്തു പോകേണ്ടതില്ല) നിന്നും‌ കളമശ്ശേരിക്കുള്ള ബസ്സു ലഭിക്കും‌.

രജിസ്റ്ററേഷന്‍: പരിപാടിക്ക് രജിസ്റ്റര്‍ ചെയ്യാന്‍ mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു് ഇമെയില്‍ അയക്കുകയോ താഴെ കാണുന്ന മൊബൈല്‍ നമ്പറുകളില്‍ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.

രജിസ്ട്രേഷനു വേണ്ടി ബന്ധപ്പെടുക
ഇമെയില്‍ വിലാസം: mlwikimeetup@gmail.com
Register Now!
മൊബൈല്‍ നമ്പറുകള്‍:
സുഗീഷ് സുബ്രഹ്മണ്യം: 9544447074
രാജേഷ് ഒടയഞ്ചാല്‍: 9947810020
അനൂപ് പി.: (0) 9986028410
രമേശ് എന്‍.ജി.: (0) 9986509050

മലയാളഭാഷയെ സ്നേഹിക്കുകയും വിജ്ഞാനത്തിന്റെ വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരുടേയും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

മലയാളം വിക്കിപ്രവര്‍ത്തകര്‍
2010 ഏപ്രില്‍ 07

0 0 votes
Article Rating
Subscribe
Notify of
guest

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
കാലിക്കോസെന്‍ട്രിക്
കാലിക്കോസെന്‍ട്രിക്
14 years ago

അതിലൊരു സി പി എം വിക്കിപീഡിയ പിറക്കുമോ?

admin
14 years ago

വിക്കിപീഡിയയ്‌ക്ക്‌ അങ്ങനെ രാഷ്‌ട്രീയമൊന്നുമില്ല. ആര്‍‌ക്കും‌ എഡിറ്റുചെയ്യാവുന്ന സ്വതന്ത്രവിജ്ഞാനകോശമാണത്‌. ഇനി ഞാന്‍‌ ഒരു സി.പി.എം‌ കാരനാണെന്നു തോന്നിയതുകൊണ്ടാണോ അങ്ങനെ എഴുതിയത്? 🙂 അങ്ങനെയാണെങ്കില്‍‌ വിക്കിപീഡിയയെ എന്റെ (എന്നേപ്പോലുള്ളവരുടെ) കയ്യില്‍‌ നിന്നും‌ രക്ഷിച്ചെടുക്കാന്‍‌ നിങ്ങളെപ്പോലുള്ളവര്‍‌ അതിലേക്കു വരിക എന്നതു മാത്രമാണൊരു രക്ഷ.


2
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights