ആരാണ് അണ്ണാ ഹസാരേ?
കിഷൻ ബാപ്പത് ബാബുറാവു ഹസാരെ എന്നു മുഴുവൻ പേര്. 1940 -ഇൽ ജനുവരി 15 ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽ ഭിംഗർ ഗ്രാമത്തിൽ ജനനം. ഒരു പാവപ്പെട്ട തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്നു. ഏഴാം ക്ലാസ് വരെ മാത്രമേ ജീവിതസാഹചര്യം അദ്ദേഹത്തെ പഠിക്കാൻ അനുവദിച്ചിട്ടുള്ളൂ. 1962 -ലെ ഇന്ത്യ-ചൈനാ യുദ്ധവേളയിൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. 1965 -ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ ത്യാഗോജ്വലമായ സേവനം അനുഷ്‌ഠിച്ചു. ഗാന്ധിജി, വിവേകാനന്ദസ്വാമി, ആചാര്യ വിനോബാഭാവെ എന്നിവരുടെ എഴുത്തുകളിൽ പ്രചോദിതനായി പ്രവർത്തിക്കുന്ന ഒരു രു സാമുഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ് ഹസാരെ. തികഞ്ഞ ഗാന്ധിയനായി ജീവിതം തന്നെ ജനസേവനമാക്കിമാറ്റിയ ഒരു 71 വയസ്സുകാരൻ.
ശരി, ഇയാൾക്കെന്താണിത്ര പ്രത്യേകത?
1990 -ഇൽ ഭാരതസർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 1992 അദ്ദേഹത്തിനു പത്മഭൂഷൺ ലഭിച്ചു. കൂടാതെ സാമൂഹിക സേവന മികവിനുള്ള രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്കാരമടക്കം നിരവധി അംഗീകരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വെറും ഏഴാംക്ലാസ് വിദ്യാഭാസം മാത്രമുള്ള ഹസാരെയെ ദിണ്ടിഗൽ ഗാന്ധിഗ്രാം കല്പിത സർവകലാശാല ഡോക്ടറേറ്റ് ആദരിച്ചു. ജനഹൃദയങ്ങളിൽ കോടികളുടെ ജ്യേഷ്ഠസഹോദരനായി അണ്ണനെന്ന് അറിയപ്പെടുന്നു.
അതിന്? ഇതൊക്കെ ആർക്കും കിട്ടാവുന്നതല്ലേ? പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്!!
പ്രത്യേകതകൾ ഉണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ റൈൽഗാൻ സിദ്ധി (Ralegaon Siddhi) എന്ന ഗ്രാമത്തെ അദ്ദേഹം ഒരു മാതൃക ഗ്രാമമാക്കി. ഗ്രാമങ്ങൾ സ്വയംപര്യാപ്തരാവണം എന്ന ആശയം അദ്ദേഹം വിജയകരമായി അവിടെ നിറവേറ്റി. അവിടെ നിലനിന്നിരുന്ന ദാരിദ്ര്യവും വരൾച്ചയും അദ്ദേഹം മാറ്റിയെടുത്തു അവർക്കുവേണ്ടിവരുന്ന പച്ചക്കറികൾ, ഇന്ധനം, വൈദ്യുതി, വസ്ത്രങ്ങൾ മുതലായവയൊക്കെ സാധ്യമായ രീതിയിൽ ഗ്രാമത്തിൽ തന്നെ ഉണ്ടാക്കിയെടുത്തു. ആളുകളെ ഒന്നടങ്കം മദ്യപാനത്തിൽ നിന്നും മുക്തമാക്കി ഗ്രാമം മദ്യവിമുക്തമാക്കി. ജനതയെ വേർതിരിച്ചു നിർത്തുന്ന അയിത്തമെന്ന ദുരാചാരത്തെ ജനമനസ്സുകളിൽ നിന്ന് അദ്ദേഹം വേരോടെ പിഴുതെടുത്ത് നീക്കം ചെയ്തു. ആരോഗ്യപരമായ ചുറ്റുപാടുകൾക്കൊപ്പം ആരോഗ്യപരമായ മനസ്സും വാർത്തെടുക്കുന്നതിൽ ഹസാരെ വിജയിച്ചു. വ്യക്തമായ ആസൂത്രണത്തിലൂടെ 1975 -ഇൽ ആ ഗ്രാമം ദാരിദ്ര്യത്തെ നിർമാർജനം ചെയ്ത് മാതൃകാഗ്രാമമായി. ഇന്നു നല്ലൊരു സമ്പന്നഗ്രാമമായി നമുക്കു മുന്നിൽ റൈൽഗാൻ സിദ്ധി തല ഉയർത്തി നിൽക്കുന്നു.
ശരി, ഇപ്പോൾ ഇയാൾക്കെന്താ കുഴപ്പം? എന്തിനാണ് ഈ ബഹളമൊക്കെ?
അഴിമതി, അഴിമതിതന്നെയാണു പ്രശ്നം. പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്നവരിൽ പ്രമുഖനാണു ഹസാരെ. സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ് വിവരാവകാശനിയമം എന്നറിയപ്പെടുന്നത്. മഹാരാഷ്ട്ര സർക്കാരിനെ വിവരാവകാശ നിയമം നിർമ്മിക്കാൻ നിർബന്ധിതമാക്കിയ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് അണ്ണാ ഹസാരെയാണ്. പൊതുജീവിതത്തിലെ അഴിമതി തടയാൻ പറ്റുന്നവിധത്തിൽ ജന ലോക്പാൽ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്നും പറഞ്ഞാണ് ഹസാരെയുടെ ഇപ്പോഴത്തെ സമരം.
ഓഹോ, എന്താണപ്പോൾ ഈ ലോക്പാൽ ബിൽ?
അഴിമതി പരിഹരിക്കുന്നതിന്, സ്വതന്ത്ര അധികാരവ്യവസ്ഥ നടപ്പാക്കുന്നതിനുള്ള ഇന്ത്യൻ കരടു നിയമമാണ് ജന ലോക്പാൽ (The Citizen Ombudsman Bill). തെരഞ്ഞെടപ്പ് കമ്മീഷനെപ്പോലെ സ്വതന്ത്ര അധികാരമുള്ള ഈ വ്യവസ്ഥക്ക്, സർക്കാരിന്റെ അനുമതി കൂടാതെ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യുവാനും ശിക്ഷിക്കുവാനും അധികാരം ഉണ്ടായിരിക്കണം എന്ന് ഈ ബിൽ അനുശാസിക്കുന്നു. കേന്ദ്രത്തിൽ ലോക്പാലും, സംസ്ഥാനങ്ങളിൽ ലോകായുക്തയും ആണ് വിവക്ഷിച്ചിട്ടുള്ളത്. ഈ ബിൽ ഈ അടുത്തൊന്നും ഉണ്ടായ ഒന്നല്ല, മറിച്ച്, 42 വർഷങ്ങൾക്ക് മുൻപുതന്നെ 1972 -ഇൽ അന്നത്തെ നിയമ മന്ത്രിയായിരുന്ന ശാന്തിഭൂഷൻ തയ്യാറാക്കിയതായിരുന്നു ലോക്പാൽ കരടു നിയമം. പക്ഷേ ഇതന്നു പാസ്സാക്കിയെടുക്കുവാൻ രാജ്യസഭക്ക് കഴിഞ്ഞിട്ടില്ല. 1969 ലെ നാലാം ലോകസഭ ലോക്പാൽ നിയമം പാസ്സാക്കിയെങ്കിലും നടപ്പാക്കാനായില്ല; കാരണം രാജ്യസഭ അതു പാസ്സാക്കാൻ കൂട്ടാക്കിയില്ല. പലതവണ ഇതു പാസ്സാക്കിയെടുക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു.
അതായത് അഴിമതിക്കാരെ ശിക്ഷിക്കാൻ ജനങ്ങൾക്ക് അധികാരം കിട്ടുമെന്ന് അല്ലേ? അതു രാഷ്‌ട്രീയ സ്ഥിരതയ്‌ക്ക് യോജിച്ചതാണോ?
അതിന് ഇതിൽ ജനങ്ങൾ മാത്രമല്ല ഉള്ളത് ഗവൺമെന്റിന്റെ പ്രാതിനിധ്യം ഉറപ്പിക്കാൻ രാഷ്ട്രീയക്കാർ ഉൾപ്പെട്ടവർക്ക് 50% വും ബാക്കി 50% പൊതുജനത്തിനും ആണുള്ളത്.
അപ്പോൾ ഈ ബില്ല് പാസാക്കാതെ ഇങ്ങനെ ഉരുട്ടിക്കൊണ്ടുപോവാൻ കാരണമെന്താണ്?
ഓരോ സംസ്ഥാനത്തും ലോകായുക്‌ത എന്ന പേരിൽ സംഭവം സ്ട്രോങ്ങായി വന്നാൽ പിന്നെ അഴിമതിക്കാരെ പിടിച്ച് ശിക്ഷിക്കാൻ മാക്സിമം 2 വർഷമേ എടുക്കുകയുള്ളൂ. 25 ഉം 30 വർഷങ്ങൾ കേസുനടത്തി നീട്ടിക്കൊണ്ടുപോകുന്ന ഒരവസ്ഥ ഇവിടെ ഉണ്ടാവില്ല. ബോഫേഴ്‌സ് കേസും ഭോപ്പാൽ ദുരന്തത്തിന്റെ കേസും എന്തിനേറെ നമ്മുടെ പാമോയിലും ലാവ്‌ലിനും ഒക്കെ നീണ്ട് നീണ്ട് പോകുന്നതു കണ്ടില്ലേ. ഈ ഒരവസ്ഥ ഈ നിയമം മൂലം ഇല്ലാതാവും.
അഴിമതിക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിടാനുള്ള അധികാരം പബ്ലിക്കിനു കിട്ടുന്നു എന്നതു തന്നെ രാഷ്ട്രീയക്കാരന്റേയും അവന്റെ വാലാട്ടി ഉദ്യോസ്ഥന്റേയും ഉറക്കം കെടുത്തുന്നുണ്ട്. കൊടിപിടിച്ച ജഡ്‌ജിയെവരെ പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷിക്കാനും ഈ ബിൽ വഴിയൊരുക്കുന്നു. Chief Justice of India യുടെ അനുമതിയോടെ മാത്രമേ നിലവിൽ ഇതൊക്കെ സാധിക്കൂ. അന്വേഷണ റിപ്പോർട്ടുകളൊന്നും തന്നെ എവിടേയും മൂടിവെയ്ക്കുന്നില്ല, എല്ലാം തുറന്നപുസ്തകമായി ജനങ്ങളുടെ മുന്നിൽ എത്തിക്കും. ഗവൺമെന്റ് മാറിവരുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനമാരെ മാറ്റിയും തങ്ങൾക്കിഷ്ടപ്പെട്ടവരെ അന്വേഷണം ഏൽപ്പിച്ചും ഒക്കെ പലരും തടി തപ്പുന്നത് നമ്മുടെ നാട്ടിൽ സുപരിചിതമാണല്ലോ. ഇവിടെ ലോകായുക്‌തയുടേയോ ലോക്‌പാലിന്റേയോ രാഷ്ട്രിയക്കാർക്ക് നിർദ്ദേശിക്കാനോ നിയമിക്കാനോ സ്ഥലംന്മാറ്റാനോ പറ്റില്ല. അഴിമതികാണിച്ച് പിടിച്ചാൽ തന്നെ ഇപ്പോൾ മാക്സിമം 7 വർഷം ജയിലിൽ കിടന്ന് ഒരു രാഷ്ട്രീയക്കാരനു പുറത്തുവരാം. അവൻ അഴിമതി കാണിച്ചുണ്ടാക്കിയ പണം കണ്ട്കെട്ടാൻ ഇന്നു യാതൊരു നിയമവും ഇല്ല. എന്നാൽ ലോക്‌പാലിൽ മിനിമം ശിക്ഷ 6 വർഷവും മാക്സിമം എന്നത് ജീവപര്യന്തവും ആണ്. മാത്രമല്ല അയാൾ ഗവണ്മെന്റിനു നഷ്ടമാക്കി തുക അയാളിൽ നിന്നും തന്നെ കണ്ടു കെട്ടും.
ഇതൊക്കെ ശക്തമായി നടപ്പാക്കിയാൽ ഇന്നത്തെ ഭൂരിപക്ഷം പേരും അഴി എണ്ണും എന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതൃത്വം ഈ ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു.
അപ്പോൾ എന്താണിപ്പോൾ ഗവണ്മെന്റ് പറയുന്നത്?
കഴിഞ്ഞ ദിവസം ആഗസ്‌ത് 15 – നു ഇന്ത്യൻ ദേശിയപതാകയിൽ കൈവെച്ച് ചെങ്കോട്ടയില്‍ നിന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിളംബരം ചെയ്യുകയുണ്ടായി, നിരാഹാരവും സത്യാഗ്രവും കൊണ്ട് രാജ്യത്തെ അഴിമതി തടയാമെന്നാരും വ്യാമോഹിക്കേണ്ടാ എന്ന്. അദ്ദേഹം ഉദ്ദേശിച്ചത് അണ്ണാഹസാരെയെ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തികഞ്ഞ ഗാന്ധിയനായ അദ്ദേഹത്തിനെതിരെ ഇങ്ങനെയൊരു അഭിപ്രായം പ്രധാനമന്ത്രി നടത്തിയതിൽ നിന്നും നമുക്കു മനസ്സിലാക്കാനാവുന്നത് നിരാഹാരവും സത്യാഗ്രഹമൊക്കെ അങ്ങ് ബ്രിട്ടീഷുകാരോടു മതി, ഞങ്ങളിതുകൊണ്ടൊന്നും നന്നാവാൻ ഉദ്ദേശിച്ചിട്ടില്ല എന്നുതന്നെയാണ്. അഴിമതിക്കാർക്കെതിരെ ശബ്ദമുയർത്തുവാൻ ആരെയും അനുവദിക്കില്ലെന്നാണ് അണ്ണാ ഹസാരെയെ അറസ്റ്റു ചെയ്തതിലൂടെ പിന്നീട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. മാത്രമല്ല, അണ്ണാ ഹസാരെയെ തേജോവധം ചെയ്യാൻ കോൺഗ്രസ് പാർട്ടി കച്ചകെട്ടി ഇറങ്ങിയെന്നതും ഈ സമയത്ത് കൂട്ടിവായിക്കാവുന്നതാണ്.
71 പിന്നിട്ട ഈ വയസൻമൂപ്പർക്കിത് മുന്നോട്ട് കൊണ്ടുപോകുവാൻ പറ്റുമോ?
ഹസാരെ ഒറ്റയ്‌ക്കല്ല ഈ സമരമുഖത്തുള്ളത് കിരൺ ബേഡി, ശാന്തി ഭൂഷൻ, ജസ്റ്റിസ് സന്തോഷ് ഹെഗ്ടെ, അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൻ, മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ ജെ.എം. ലിംഗ്ധോ, “ആഴിമതിക്കെതിരെ ഇന്ത്യ” എന്ന സംഘടന തുടങ്ങിയവർ മുൻനിരയിൽ നിൽക്കുമ്പോൾ ഇന്ത്യാമഹാരാജ്യത്തെ വിദ്യാർത്ഥി സമൂഹം, ഓൺലൈൻ സമൂഹം, വിവിധ സന്നദ്ധസംഘടനകൾ, സമൂഹ്യസംഘടനകൾ, വനിതാ സംഘടനകൾ തുടങ്ങി നിരവധിപേരുടെ സമ്പൂർണ പിന്തുണയും അണ്ണാ ഹസാരെയ്‌ക്കുണ്ട്.
ഓക്കെ, എനിക്കെന്തു ചെയ്യാൻ പറ്റും ഇപ്പോൾ?
ഹസാരെ ലക്ഷ്യമിടുന്ന അഴിമതിരഹിത ഭാരതം തന്നെയാണു നമ്മുടെ ലക്ഷ്യമെങ്കിൽ, അദ്ദേഹം പറയുന്നതിൽ കാര്യമായതെന്തൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടെങ്കിൽ നമുക്കും ഹസാരെയ്ക്ക് ധാർമ്മിക പിന്തുണ നൽകാം. രാജ്യത്തെ ദരിദ്ര്യനാരായണന്മാരുടെ നികുതിപ്പണം പിരിച്ച് സ്വിസ്‌ബാങ്കിലും മറ്റും ഇട്ട് സുഖലോലുപതയുടെ പട്ടുമെത്തയിലിരുന്നു നമ്മളെ ഭരിച്ചു മുടിച്ചവർക്കിനിയും മാപ്പുകൊടുക്കരുത്. രാജമാരും ബാലകൃഷ്‌ണപ്പിള്ളമാരും അല്ല നമുക്കാവശ്യം നാളെയെ സ്വപ്‌നം കാണുന്ന ആർജവമുള്ള രാഷ്ട്രീയക്കാരനെയാണ്. അവന്റെ പൊതുജീവിതം സംശുദ്ധമാവണം. അതിനായി ഹസാരെയെ നമുക്കിപ്പോൾ സപ്പോർട്ട് ചെയ്യാം. അതിനായി സ്വയം പ്രചാരകരാവാം. അഴിമതിക്കെതിരെ തിളച്ചുമറിയട്ടെ ഇന്ത്യൻ യൗവനങ്ങൾ. ഹസാരെയെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ മെസേജുകളും നമുക്കു കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനായി റീഷെയർ ചെയ്യാം… മുന്നിൽ നെടുംതൂണയി നിൽക്കാൻ ഹസാരെയുടെ ആരോഗ്യം അദ്ദേഹത്തെ അനുവദിക്കട്ടെ എന്നു പ്രത്യാശിക്കാം.
ok,,ok Rajesh,
I read the whole thing. Thanks for the update. You spoke about a ‘50% and 50%’. Let me ask u something , who elected the first 50? and who wud elect the second 50? The answer to both Questions are the same THE PEOPLE (WE).
Now what happened and what is happening to the leaders of the first 50%? Are we successful in doing the job of electing them? if not what is the promise that should keep us going for the next (another election)? and if it becomes another failure. Don’t you think things wud get aggravated if this established LOKPAL fails?
The basic solution to this problem should be to remove the root cause. The root cause is that ‘we are HUMANS’. Humans who know not what he needs. He thinks, and falsely, that amassing wealth is all.
See Iam not clebrating a “Qurbana” here. Let me go on with what I wish to. Bribery is no doubt is an element which deserves eradication but the Question is how to do so. If your answer is ‘Anna’ then we are going for an experimentation. If so, do you think 140 cr people are worth tools for experimentation? Don’t you think all will suffer the double if it fails?
Now, by using the term ‘fail’ I am not trying to be a pessimistic. How are we the grassroot level peple going to be a part of this? Anna, no doubt, has reputation of the kind that he can go on.. but how long.? He is 71 already. What about the next Anna? Will he or she be another anna? Did uwe examine the backroung story of Bedi? BY ACCEPTING ANNA, PROTEST OF TODAY WE ARE SAYING THAT WE TRUST THEM WHO WILL BE THE REPRESENTSTIVES OF OURS IN THE BILL.
The chief question is, can we afford to have an “independend” body who can
manage eradication of corruption? What if they manipulate things in the future? A Bill once made is made and needs time for amendment. So dont u think that we need to take time to appoint a group of people in the form of human persons?
Now, Why i scongress afraid? The chief reason could be that the strongly believe that the are going to reign fro another 50 years. BJP knows well that they are not oing to make it for the coming 50 years and that is why they are in favour of the Bill.
If congress is against the bill because of teh point that i mentioned as tehir future concern for the people then i htink they are saints. if not they are misleading.
Anyways, let us hope for the best and I invite every Indian to THINK before jumbing in favour of either of them………JOBY JOSE.
It is nice to here the interpratation of this issu . It will be more effective by publishing these kind of maters in English whish will help to realise the real situation all indians not only malayees.
Best of luck
India need to support the citizen ombudsman bill, and every indians should support Anna Hazare now to make India self sustained.
Well said… വളരെ വിശദമായ ലേഖനം. അന്ന ഹസാരെയെ ശരിക്ക് അറിയാത്ത എല്ലാ യുവാക്കൽക്കും ഇതൊരു പ്രചോദനമാകും. രാകേഷിന്റെ അനുവാദത്തോടെ ഞാനിത് മെയിൽ പോസ്റ്റ് ആക്കാനുപയ്യോഗിക്കുന്നു
ജനാധിപത്യത്തിന് എതിരാണ് ഈ സമരം, പാര്‍ലിമെന്ററി സമ്വിധാനം തകരും, രാഷ്ട്രീയ അസ്ഥിരതവരും, അരാഷ്ട്രീയവാദത്തിനു പുതിയ മാനങ്ങള്‍ കൈവരും എന്നു തുടങ്ങി ഗവണ്മെന്റ് പബ്ലിക്കിനു മുമ്പില്‍ ഇട്ടുകൊടുത്ത കുറേ ചോദ്യങ്ങള്‍ ജനങ്ങളില്‍ നല്ല കണ്ഫ്യൂഷന് ഉണ്ടാക്കിയിട്ടുണ്ട് – അവരുടെ ലക്ഷ്യവും അതായിരുന്നു. ഒരു കൂട്ടം ആളുകൾ, ഭരിക്കുന്ന ഗവൺമെന്റിനെതിരെ സമരം ചെയ്താൽ അത് ജനാധിപത്യവിരുദ്ധമാവുന്നതെങ്ങനെ. സമരം ചെയ്യുക എന്നത് അവകാശം തന്നെയാണ്.
അഴിമതിയെന്ന ദുർഭൂതത്തിന്റെ യഥാർത്ഥമുഖം പുറത്തെടുക്കാനും അതു പൊതുജനങ്ങളിലേക്കെത്തിക്കാനും അണ്ണാ ഹസാരേക്ക് കഴിഞ്ഞിട്ടുണ്ട്.
അഴിമതിയെ ശക്തമായി ചെറുക്കാനും അഴിമതി നടത്തിയവരെ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കാനും അവർമൂലം ഗവന്മെന്റിനു വന്ന സാമ്പത്തിക നഷ്ടം അവരിൽ നിന്നും പലിശ സഹിതം കണ്ടുകെട്ടാനുമുള്ള ഒരു നിയമം ഗവൺമെന്റു തന്നെ മുന്നോട്ടു വെക്കട്ടെ. ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു, ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു എന്നു പറയുന്നു, ജനാധിപത്യത്തിൽ ഇരുന്ന് നാടിനെ കട്ടുമുടിക്കുന്നത് ജനാധിപത്യത്തിനു വെല്ലുവിളിയല്ലേ?
ജനങ്ങൾ തെരഞ്ഞെടുത്ത് അയക്കുന്ന ഒരു പ്രതിനിധി അഴമതി നടത്തിയെന്ന് തെളിഞ്ഞാൽ ആ പ്രതിനിധിയെ തിരിച്ചു വിളിക്കാനും കുറ്റം തെളിയിച്ച് ശിക്ഷവിധിക്കാനും ജനങ്ങൾ തയ്യാറാവുന്നത് ജനാധിപത്യത്തിന്റെ മാറ്റ് കൂട്ടുകയേ ഉള്ളൂ. അണ്ണാഹസാരെയോ അദ്ദേഹത്തിന്റെ പൂർവചരിത്രമോ ഒന്നുമല്ല പ്രശ്നം. പ്രശ്നം ക്യാൻസർപോലെ അള്ളിപ്പിടച്ച അഴിമതിയാണ്. അണ്ണനെ വെറും ഒരു നിമിത്തം മാത്രമായി കണ്ടാൽ മതി, ആ പ്ലാറ്റ്ഫോമിൽ നിന്ന് പടപൊരുതാൻ നമുക്കു കിട്ടിയ അവസരമാണിത്. നമ്മലതു വിനിയോഗിക്കുകയാണു വേണ്ടത്.
Even though the British left India due to circumstances,especially the 2nd world war we had a Gandhi to rally round our leaders to form a Constituent assembly. It took about two years for our leaders all with good intentions to create a constitution, one of the best in the world well balanced.
India could not make a safety pin at the time of Independence. But now we can make anything as good as any one else. There is not much unemployment now. There were opportunity for the youths only to get Stenographers job at rs 100 a month. Now the position is changed. All this is due to our constitution, a well balanced one with checks and Balances so that no one, the Parliament, the Judiciary, and the Govt can do anything as they like independently. Yes the process is slow but no one innocent is punished even many accused may got free.
If one group get the opportunity to what they like,without any balances and checks, thousands of innocents will get punished while the culprits always will get free.
The problem is we are all corrupted and no one is a saint including the Lokpal group we are going to get. We can only elect corrupt MPS, There are no one free of selfishness to take up the post of Lok pal group. It is impractical to think Anna could make an utopia in 15 days. Mahatma failed, Jaya Prakash Narain failed. Anna is no greater saint than those.
The remedy is only that we ( Each one of us) make an oath with anna at the head that we will not give bribe nor take bribe. If you can do that no need for spending Taxpayers money to pay Lokpal.
The present agitation Help BJP and RSS only to make India a fascist country.
Hi
Rajesh…I heard about this bill recently….thank you for enlighting me about Anna Hazare and lok pal bill….really it is great movement by him….I and my friends will support this movement to see a corruption free India…to live a real tax paying citizens of India…Jai Anna Hazare….jai Bharath
i will support ana hazarai bcz my dream is india want self sustained