കവിതയ്ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നൽകി കവ്യാസ്വാദകരെ ഒന്നടങ്കം നടുക്കിയുണർത്തിയ ശ്രീ. കടമ്മനിട്ട രാമകൃഷ്ണന്റെ കുറത്തിയെന്ന കവിത.

മലഞ്ചൂരല്‍ മടയില്‍നിന്നും കുറത്തിയെത്തുന്നു
വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു
കരീലാഞ്ചിക്കാട്ടില്‍നിന്നും കുറത്തിയെത്തുന്നു
കരീലാഞ്ചി വള്ളിപോലെ കുറത്തിയെത്തുന്നു
ചേറ്റുപാടക്കരയിലീറപ്പൊളിയില്‍നിന്നും കുറത്തിയെത്തുന്നു Continue reading
