Skip to main content

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പോളോ നിന്നെയെനിക്കിഷ്ടമായി ഇഷ്ടമായി

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പോളോ നിന്നെയെനിക്കിഷ്ടമായി ഇഷ്ടമായി
എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി
എല്ലാം സ്വന്തമാക്കീ നീ സ്വന്തമാക്കി

ഇലകള്‍ കൊഴിയുമാ ശിശിരസന്ധ്യകളും
ഇന്നെന്റെ സ്വപ്നങ്ങളില്‍ വസന്തമായി
ഇതു വരെയില്ലാത്തൊരഭിനിവേശം ഇന്നെന്റെ
ചിന്തകളില്‍ നീയുണര്‍ത്തി
നീയെന്റെ പ്രിയസഖീ പോകരുതേ
ഒരു നാളും എന്നില്‍ നിന്നകലരുതേ

മിഴികളില്‍ ഈറനായ് നിറയുമെന്‍ മൗനവും
വാചാലമായിന്നു മാറി
അഞ്ജിതമാക്കിയെന്‍ അഭിലാഷങ്ങളെ
ഇന്നു നീ വീണ്ടും തൊട്ടുണര്‍ത്തീ
നീയെന്റെ പ്രിയസഖീ പോകരുതേ
ഒരു നാളും എന്നില്‍ നിന്നകലരുതേ

Verified by MonsterInsights