Skip to main content

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല എപ്പോളോ നിന്നെയെനിക്കിഷ്ടമായി ഇഷ്ടമായി

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പോളോ നിന്നെയെനിക്കിഷ്ടമായി ഇഷ്ടമായി
എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി
എല്ലാം സ്വന്തമാക്കീ നീ സ്വന്തമാക്കി

ഇലകള്‍ കൊഴിയുമാ ശിശിരസന്ധ്യകളും
ഇന്നെന്റെ സ്വപ്നങ്ങളില്‍ വസന്തമായി
ഇതു വരെയില്ലാത്തൊരഭിനിവേശം ഇന്നെന്റെ
ചിന്തകളില്‍ നീയുണര്‍ത്തി
നീയെന്റെ പ്രിയസഖീ പോകരുതേ
ഒരു നാളും എന്നില്‍ നിന്നകലരുതേ

മിഴികളില്‍ ഈറനായ് നിറയുമെന്‍ മൗനവും
വാചാലമായിന്നു മാറി
അഞ്ജിതമാക്കിയെന്‍ അഭിലാഷങ്ങളെ
ഇന്നു നീ വീണ്ടും തൊട്ടുണര്‍ത്തീ
നീയെന്റെ പ്രിയസഖീ പോകരുതേ
ഒരു നാളും എന്നില്‍ നിന്നകലരുതേ

ഇഷ്ടപ്രാണേശ്വരീ നിന്റെ ഏദന്‍ തോട്ടം എനിക്കു വേണ്ടി

ഇഷ്ടപ്രാണേശ്വരീ നിന്റെ
ഏദന്‍ തോട്ടം എനിക്കു വേണ്ടി
ഏഴാം സ്വര്‍ഗ്ഗം എനിക്കു വേണ്ടി ഇഷ്ടപ്രാണേശ്വരീ..

കുന്തിരിക്കം പുകയുന്ന കുന്നിന്‍ ചെരുവിലെ
കുയില്‍ക്കിളീ ഇണ ക്കുയില്‍ക്കിളീ
നിങ്ങളുടെ ഇടയില്‍ ആണിനോ പെണ്ണിനോ
നിയന്ത്രിക്കാനാവാത്ത പ്രണയ ദാഹം ഒരിക്കലും
നിയന്ത്രിക്കാനാവാത്ത പ്രണയ ദാഹം
എന്നോടു പറയൂ നീ
എന്തെങ്കിലും ഒന്നു സമ്മതിക്കൂ

സ്വര്‍ണ്ണ മേഘതുകില്‍ കൊണ്ട് നാണം മറയ്ക്കുന്ന
സുധാംഗദേ സ്വര്‍ഗ്ഗ സുധാംഗദേ
ആ പ്രമദ വനത്തില്‍ ആദവും ഹവ്വയും
അരുതെന്നു വിലക്കിയ കനി തിന്നുവോ ഈശ്വരന്‍
അരുതെന്നു വിലക്കിയ കനി തിന്നുവോ
എന്നോടു പറയൂ നീ
എന്തെങ്കിലും ഒന്നു സമ്മതിക്കൂ

എന്തിനു വേറൊരു സൂര്യോദയം നീയെന്‍ പൊന്നുഷ സന്ധ്യയല്ലേ

എന്തിനു വേറൊരു സൂര്യോദയം
നീയെന്‍ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം
ഇന്നു നീയെന്നരികിലില്ലേ മലര്‍വനിയില്‍
വെറുതേ എന്തിനു വേറൊരു മധു വസന്തം

നിന്റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍
നിന്റെ സാന്ത്വന വേണുവില്‍ രാഗ ലോലമായ് ജീവിതം
നീയെന്റെയാനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ

ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളില്‍ ആര്‍ദ്രമായ് മാനസം
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ

അമ്മായിയപ്പനു പണമുണ്ടെങ്കില്‍ സംബന്ധം പരമാനന്ദം

അമ്മായിയപ്പനു പണമുണ്ടെങ്കില്‍
സംബന്ധം പരമാനന്ദം…
അമ്മായിയപ്പന്‍ പെഴയാണെങ്കില്‍
സംബന്ധം അസംബന്ധം…

തന്തക്കും തള്ളയ്ക്കും ഒരു മകളാകണം
ബന്ധത്തിലാണുങ്ങളില്ലാതെയാകണം
ചന്തം തികഞ്ഞൊരു പെണ്ണാകണം
എന്തിനും ഏതിനും ഒരുങ്ങിയിരിക്കണം

അളിയന്മാരുണ്ടെങ്കില്‍ അതു കുറെ കുഴപ്പം
അനിയന്മാരാണെങ്കിലതിലേറെ കടുപ്പം
തരകന്മാരുണ്ടെങ്കില്‍ ഇടയ്ക്കിടെ തര്‍ക്കം
ആരാനുമില്ലെങ്കില്‍ അതു താന്‍ സ്വര്‍ഗ്ഗം

തന്നതു കഴിക്കണം തിന്നതു ദഹിക്കണം
ഇന്നതു വേണമെന്നു ചൊല്ലാതിരിക്കണം
പെണ്ണിനെ നോക്കി ഇടയ്ക്കൊന്നു ചിരിയ്ക്കാണം
കണ്ണാടി മുറിക്കുള്ളില്‍ മിണ്ടാതിരിക്കണം

കളിത്തോഴൻ എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്കരൻ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി എ. എൽ. രാഘവൻ ആലപിച്ച ഗാനം

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി…

അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍
പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല…
പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍
പാലൊളി പുഞ്ചിരി മായും പാവാടക്കാരീ…
നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ …

അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ല
കണ്‍‌മുനയില്‍ ഇന്നു കാണും കവിതയില്ല…
പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി
പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ…
കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ…

അംഗനയെന്നാല്‍ വഞ്ചന തന്നുടെ മറ്റൊരു നാമം

അംഗനയെന്നാല്‍ വഞ്ചന തന്നുടെ
മറ്റൊരു നാമം
പാരില്‍ അംഗനയെന്നാല്‍
മഹാവിപത്തിന്‍ മറ്റൊരു രൂപം

നെഞ്ചിലിരിക്കും ഭാവം കപടം
പുഞ്ചിരി വെറുമൊരു മൂടുപടം
മലര്‍മിഴിമൂടും മായാ വലയം
മാറ്റുകിലവിടം മറ്റൊരു നരകം

നാരീമണികള്‍ നരജീവിതത്തില്‍
നരകം തീര്‍ക്കും വിഷപുഷ്പങ്ങള്‍
മദകരസൌരഭമേറ്റുമയങ്ങിയടുത്തോ
പൂര്‍ണ്ണവിനാശം തന്നേ…..

അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു

അന്നു നിന്നെ കണ്ടതില്‍ പിന്നെ
അനുരാഗമെന്തെന്നു ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു

അന്നു നമ്മള്‍ കണ്ടതില്‍പിന്നെ
ആത്മാവിലാനന്ദം ഞാനറിഞ്ഞു
ആശ തന്‍ ദാഹവും ഞാനറിഞ്ഞു

ഓര്‍മ്മകള്‍ തന്‍ തേന്മുള്ളുകള്‍
ഓരോ നിനവിലും മൂടിടുന്നു
ഓരോ നിമിഷവും നീറുന്നു ഞാന്‍
തീരാത്ത ചിന്തയില്‍ വേവുന്നു ഞാന്‍

കണ്ണുനീരിന്‍ പെരുമഴയാല്‍
കാണും കിനാവുകള്‍ മാഞ്ഞിടുന്നു
വീണയില്‍ ഗദ്ഗദം പൊന്തിടുന്നു
വിരഹത്തിന്‍ ഭാരം ചുമന്നിടുന്നു

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ്
നാമജപാമൃതമന്ത്രം ചുണ്ടില്‍ ക്ലാവുപിടിക്കും സന്ധ്യാനേരം..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

അഗ്നിയായ് കരള്‍ നീറവേ മോക്ഷമാര്‍ഗം നീട്ടുമോ..
ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു.. മണ്ണില്‍
ഒരു നിശാഗന്ധിയായ് കണ്‍ തുറന്നു

പിന്‍നിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ്
ആരോ ചുരന്ന നറും പാലിലെങ്ങോ
കരിനിഴല്‍ പാമ്പിഴഞ്ഞു
കാലം നിമിഷ ശലഭങ്ങളായ്
നൃത്ത ലോലം വലം വെച്ചു നിന്നൂ

സുസ്മിതയായവള്‍ നിന്നൂ..മൂക
നിഷ്പന്ദഗന്ധര്‍വ്വ ഗീതമുറഞ്ഞൊരാ
ശില്പത്തിന്‍ സൗന്ദര്യമായ് വിടര്‍ന്നൂ
സ്നേഹിച്ചു തീരാത്തൊരാത്മാവിന്‍ ഉല്‍ക്കട
ദാഹവുമായവള്‍ നിന്നൂ…

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി..

അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍
പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല…
പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍
പാലൊളി പുഞ്ചിരി മായും പാവാടക്കാരീ…
നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ …

അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ല
കണ്‍‌മുനയില്‍ ഇന്നു കാണും കവിതയില്ല..
പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി
പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ…
കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ…
…. …. ….
Lyricist: പി ഭാസ്ക്കരൻ
Music: എം എസ് ബാബുരാജ്
Singer: കെ ജെ യേശുദാസ്
Film: പരീക്ഷ

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights