പ്രശ്നോത്തരി 07, പൊതുവിജ്ഞാനം, കേരളം
പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യാവലിയാണ് ഇവിടെ.
30 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടേയും ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
ഇനി താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാം.
30 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടേയും ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
ഇനി താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാം.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 07, പൊതുവിജ്ഞാനം, കേരളം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
പ്രശ്നോത്തരി 07, പൊതുവിജ്ഞാനം, കേരളം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.
Question 1 |
പ്രയാഗില് വച്ച് അഞ്ച് വര്ഷത്തിലൊരിക്കല് മതസമ്മേളനം നടത്തിയിരുന്ന ഭരണാധികാരി ആര്?
A | കനിഷ്കന് |
B | അശോകന് |
C | ഹര്ഷവര്ദ്ധനന് |
D | ചന്ദ്രഗുപ്തന് |
Question 1 Explanation:
ഉത്തരേന്ത്യയെ നാല്പ്പതോളം വർഷം ഭരിച്ച ഒരു രാജാവായിരുന്നു ഹർഷൻ അഥവാ ഹർഷവർദ്ധനൻ. ഹർഷന്റെ സദസ്സിലെ പ്രമുഖനായിരുന്നു ബാണഭട്ടൻ. ഹർഷന്റെ ജീവചരിത്രമായ ഹർഷചരിതം രചിച്ചത് ഇദ്ദേഹമാണ്.
കൂടുതൽ വിവരങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും വായിക്കുക
Question 2 |
പോളിയോ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ തന്നെ ആദ്യത്തെ ജില്ല ഏതാണ്?
A | തൃശ്ശൂർ |
B | തിരുവനന്തപുരം |
C | പത്തനംതിട്ട |
D | കോഴിക്കോട് |
Question 2 Explanation:
പത്തനംതിട്ട ജില്ല
1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.
Question 3 |
മരുന്നറ, നിലപാടുതറ, മണിക്കിണർ, പട്ടിണിത്തറ. മധ്യകാല കേരളത്തിൽ നടന്നിരുന്ന ബൃഹത്തായ നദീതട ഉത്സവത്തിന്റെ ശേഷിപ്പുകളാണിവ. ഉത്സവം ഏത്?
A | മാമാങ്കം |
B | രേവതി പട്ടത്താനം |
C | വിശിഷ്ടാദ്വൈതം |
D | പ്രസ്ഥാനത്രയി |
Question 3 Explanation:
മാമാങ്കം
മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന ബൃഹത്തായ നദീതട ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറി തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്താണ് തിരുനാവായ സ്ഥിതി ചെയ്യുന്നത്.. മാഘ മാസത്തിലെ മകം നാളിലെ ഉത്സവം ആണ് മാമാങ്കം ആയത്.
മാമാങ്കത്തെ കുറിച്ച് വിശദമായി കൊടുത്തിരിക്കുന്നു...
Question 4 |
ഗാന്ധിജി അഞ്ചുതവണ കേരളം സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹം ആദ്യമായി കേരളത്തിൽ വന്നത് ഏതു വർഷമയിരുന്നു?
A | 1920 - ഇൽ |
B | 1925 - ഇൽ |
C | 1927 - ഇൽ |
D | 1934 - ഇൽ |
Question 4 Explanation:
1920 - ഇൽ
നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്. 1920 ഓഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു. അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു. 1924 മാർച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7 ന് സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കിയിരുന്നു.
ഗാന്ധിജിയുടെ കേരള സന്ദർശനങ്ങളെ പറ്റി കൂടുതൽ വിവരങ്ങൾ
Question 5 |
ഇന്ത്യയില് സമ്പൂര്ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല ഏതാണ്?
A | കോട്ടയം |
B | കോഴിക്കോട് |
C | തൃശ്ശൂർ |
D | എറണാകുളം |
Question 5 Explanation:
എറണാകുളം ജില്ല
കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് 1958 ഏപ്രിൽ ഒന്നിനാണ് എറണാകുളം ജില്ല രൂപീകൃതമായത്... തിരുവിതാംകൂർ രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ് പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത് . ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ് തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.
കൂടുതലറിയാൻ...
Question 6 |
നിരവധി പാവങ്ങൾക്ക് പ്രയോജനം ലഭിച്ച ഒരു പദ്ധതിയായിരുന്നു ലക്ഷം വീട് ഭവന പദ്ധതി ഇതിന്റെ ഉപജ്ഞാതാവ് ആരായിരുന്നു?
A | എം. എൻ. ഗോവിന്ദൻ നായർ |
B | കെ.ആർ. ഗൗരിയമ്മ |
C | മത്തായി മാഞ്ഞൂരാൻ |
D | ഇ. കെ. ഇമ്പിച്ചി ബാവ |
Question 6 Explanation:
എം. എൻ. ഗോവിന്ദൻ നായർ
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു എം എൻ എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന എം എൻ ഗോവിന്ദൻ നായർ(1910 - 1984). അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന എം.എൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്. ഗാന്ധിയനാകാൻ കേരളം വിട്ടുപോയ അദ്ദേഹം തിരിച്ചെത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ ആയിട്ടാണ്. കേരള ക്രുഷ്ചേവ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നേതാവാണ്.
എം. എൻ. ഗോവിന്ദൻ നായരെ കുറിച്ച് കൂടുതൽ വിവരങ്ങൾ...
Question 7 |
കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ഏതാണ്?
A | ഹോസ്ദുർഗ് താലൂക്ക് |
B | വൈത്തിരി താലൂക്ക് |
C | കൊച്ചി താലൂക്ക് |
D | ദേവികുളം താലൂക്ക് |
Question 7 Explanation:
കൊച്ചി താലൂക്ക്
കേരളത്തിലെ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഒന്നാണ് കൊച്ചി താലൂക്ക്. ഫോർട്ട് കൊച്ചിയിലാണ് ഈ താലൂക്കിന്റെ ആസ്ഥാനം. ആലുവ, കണയന്നൂർ, കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ, പറവൂർ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കൊച്ചി താലൂക്കിൽ 10 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്.
Question 8 |
താഴെ തന്നിരിക്കുന്നവയിൽ ഏതാണ് വയലാർ എഴുതിയ സഞ്ചാരസാഹിത്യ കൃതി?
A | രക്തം കലർന്ന മണ്ണ് |
B | പാദമുദ്രകൾ |
C | പുരുഷാന്തരങ്ങളിലൂടെ |
D | വെട്ടും തിരുത്തും |
Question 8 Explanation:
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്കാരിക സാഹിത്യ പ്രസ്ഥാനങ്ങളും ആയി ബന്ധപ്പെട്ടു പ്രവർത്തിച്ചു . സർഗസംഗീതം , മുളങ്കാട് , പാദമുദ്ര (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണു വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു . 1974-ൽ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി.
വയലാർ രാമവർമ്മയെ കുറിച്ച് കൂടുതൽ വിവരങ്ങൾ...
Question 9 |
കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് ഏതാണ്?
A | കോടോം - ബേളൂർ ഗ്രാമപഞ്ചായത്ത് |
B | വളപട്ടണം ഗ്രാമപഞ്ചായത്ത് |
C | വിഴിഞ്ഞം ഗ്രാമപഞ്ചായത്ത് |
D | തലവടി ഗ്രാമപഞ്ചായത്ത് |
Question 9 Explanation:
വളപട്ടണം ഗ്രാമപഞ്ചയത്ത്:
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ, കണ്ണൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വളപട്ടണം ഗ്രാമപഞ്ചായത്ത് . 2.04 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ചിറക്കൽ, അഴീക്കോട് ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് ചിറക്കൽ, പുഴാതി, പള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകൾ, തെക്ക് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് അഴീക്കോട് ഗ്രാമപഞ്ചായത്ത് എന്നിവയാണ്. കണ്ണൂർ പട്ടണത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ വടക്ക് മാറി വളപട്ടണം പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പഞ്ചായത്ത് വിസ്തൃതിയിൽ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്താണ്.
കൂടുതൽ വിവരങ്ങളറിയാൻ...
Question 10 |
മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര നാടകം ഏതാണ്?
A | കല്യാണി നാടകം |
B | ഒരു നരിയെ കൊന്ന വെടി |
C | വാസ്തുഹാര |
D | രാമചരിതമാനസം |
Question 11 |
കേരളത്തിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു?
A | കണ്ണൂർ |
B | ആലപ്പുഴ |
C | കോഴിക്കോട് |
D | എറണാകുളം |
Question 12 |
മലയാലത്തിലെ വിലാപകാവ്യമായ കണ്ണുനീർത്തുള്ളി എന്ന കൃതി എഴുതിയതാരാണ്?
A | ലളിതാംബിക അന്തർജ്ജനം |
B | മാധവിക്കുട്ടി |
C | നാലപ്പാട്ട് നാരായണ മേനോൻ |
D | ഇടശ്ശേരി ഗോവിന്ദൻ നായർ |
Question 12 Explanation:
നാലപ്പാട്ട് നാരായണ മേനോൻ
പൊന്നാനിക്കടുത്ത് വന്നേരിയിലാണ് 1887 ഒക്ടോബർ ഏഴിനാണ് നാലപ്പാട് നാരായണമേനോൻ ജനിച്ചത്. നാലപ്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി. 1954 ജൂൺ മൂന്നിന് അന്തരിച്ചു. പ്രശസ്തസാഹിത്യകാരി ബാലാമണിയമ്മ, ഇദ്ദേഹത്തിന്റെ അനന്തരവളാണ്.
ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ...
Question 13 |
1956 -ലെ ഇ.എം.എസ്. മന്ത്രിസഭയിൽ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായി ചുമതല ഏറ്റത് ആരായിരുന്നു?
A | ജോസഫ് മുണ്ടശ്ശേരി |
B | പി.പി. ഉമ്മർകോയ |
C | ഇ.ടി. മുഹമ്മദ് ബഷീർ |
D | സി.എച്ച്. മുഹമ്മദ്കോയ |
Question 13 Explanation:
ജോസഫ് മുണ്ടശ്ശേരി
ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു.
മുണ്ടശ്ശേരി മാസ്റ്ററെ കുറിച്ച് കൂടുതൽ വിവരങ്ങൾ...
Question 14 |
മലയാളത്തിലെ ആദ്യത്തെ സംഗീതനാടകം ഏതാണ്?
A | നികുംഭില |
B | മറക്കുടക്കുള്ളിലെ മഹാനരകം |
C | സദാരാമ |
D | സ്വാതിതിരുനാൾ |
Question 14 Explanation:
മഹാകവി കെ.സി. കേശവപിള്ള രചിച്ച മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമാണ് സദാരാമ. തമിഴിലെ സംഗീതനാടകങ്ങൾ കേരളത്തിൽ വിപുലമായി പ്രചാരം നേടിയതിനെത്തുടർന്ന് ആ രൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കേശവപിള്ള സദാരാമ രചിച്ചു. ഒരു തമിഴ്നാടകത്തിലെ കഥയെ ഉപജീവിച്ചെഴുതിയ നാടകമാണ് ഇത് . മുഖ്യകഥാപാത്രങ്ങൾക്ക് അരങ്ങത്തുനിന്ന് ശാസ്ത്രീയ ശൈലിയിൽ ആലപിക്കാവുന്ന ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയാറാക്കിയ ഈ കൃതി അക്കാലത്ത് കേരളീയരെ ആകർഷിച്ചു. അതിലൂടെ സംഗീതനാടകം നാട്ടിൽ പരക്കുകയും ചെയ്തു.
Question 15 |
ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായി 1907-ൽ സാമൂഹിക പരിഷ്കർത്താവായ അയ്യങ്കാളി തിരുവിതാകൂർ സർകാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടന ഏത്?
A | അഖില കേരള ചേരമർ ഹിന്ദു മഹാ സഭ |
B | സാധുജന പരിപാലന സംഘം |
C | ദളിത് ബുദ്ധമത പ്രസ്ഥാനം (നവായാന ) |
D | കേരള പുലയർ മഹാസഭ |
Question 15 Explanation:
സാധുജന പരിപാലന സംഘം
കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻകാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവായിമാറി.
അയ്യങ്കാളിയെ അറിയുക...
Question 16 |
1957 മാർച്ചിൽ നടന്ന കേരള സംസ്ഥനത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുകയും ചെയ്തു. എന്നാൽ ആരായിരുന്നു കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി?
A | ആർ. ശങ്കർ |
B | കെ. ചന്ദ്രശേഖരൻ |
C | പട്ടം താണുപിള്ള |
D | പി.പി. ഉമ്മർകോയ |
Question 16 Explanation:
പട്ടം താണുപിള്ള
പട്ടം താണുപിള്ള (ജൂലൈ-15, 1885 - ജൂലൈ-27, 1970) വരദരായന്റെയും ഈശ്വരി അമ്മയുടെയും മകനായി തിരുവനന്തപുരത്തെ പട്ടത്ത് ജനിച്ചു. അദ്ദേഹത്തിന്റെ ശരിയായ പേര് എ. താണുപിള്ള എന്നായിരുന്നെങ്കിലും പട്ടം എന്നാണ് അദ്ദേഹം ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടത്.
പട്ടം താണുപിള്ളയെ കുറിച്ച് കൂടുതൽ...
Question 17 |
ശ്രീ. വൈക്കം മുഹമ്മദ് ബഷീര് തിരക്കഥ എഴുതിയ ഏക സിനിമ ഏത്?
A | താരാ സ്പെഷ്യൽസ് |
B | മതിലുകൾ |
C | ഭാര്ഗവീനിലയം |
D | മുച്ചീട്ടുകളിക്കാരൻറെ മകൾ |
Question 17 Explanation:
ഭാര്ഗവീനിലയം
ബഷീർ ഒരു നാടകത്തിനും( കഥാബീജം) തിരക്കഥ എഴുതിയിട്ടുണ്ട്.
1908 ജനുവരി 19 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
ബഷീറിനെ കുറിച്ച് കൂടുതൽ വിക്കിപീഡീയയിൽ...
Question 18 |
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (K. S. R. T. C), കേരള സർക്കാർ നടത്തുന്ന ബസ് കമ്പനി ആണ്. ഇത് ഔദ്യോഗികമായി നിലവിൽ വന്ന വർഷം ഏത്?
A | 1949 |
B | 1960 |
C | 1965 |
D | 1968 |
Question 18 Explanation:
1965 മാർച്ച് 15 ന്
റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965-ൽ കെ.എസ്.ആർ.ടി.സി. നിയമങ്ങൾ (സെക്ഷൻ 44) നിർമ്മിച്ചു. ഈ വകുപ്പ് 1965 ഏപ്രിൽ 1-നു ഒരു സ്വയംഭരണ സ്ഥാപനമാക്കി. കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാർച്ച് 15-നു സ്ഥാപിതമായി.
കൂടുതൽ വിവരങ്ങൾ
Question 19 |
ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) ചന്ദ്രനിലേയ്ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ് ചന്ദ്രയാൻ. എന്നായിരുന്നു ആദ്യ ചന്ദ്രയാൻ പേടകം പുറപ്പെട്ടത്?
A | 2008 ഒക്ടോബർ 22ന് |
B | 2007 ഒക്ടോബർ 26ന് |
C | 2008 നവംബർ 23ന് |
D | 2007 ജനുവരി 26ന് |
Question 19 Explanation:
2008 ഒക്ടോബർ 22ന്
ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം 2008 ഒക്ടോബർ 22ന് കൃത്യം 6.22ന് ചന്ദ്രനിലേയ്ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ് ചന്ദ്രയാൻ. ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാൻ പേടകം ചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും.
ചന്ദ്രയാൻ ദൗത്യത്തെ കുറിച്ച് കൂടുതൽ അറിയാൻ...
Question 20 |
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ ആരായിരുന്നു?
A | കെ. കേളപ്പൻ |
B | എ. കെ. ജി. |
C | സുബ്രഹ്മണ്യൻ തിരുമുമ്പ് |
D | കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാർ |
Question 20 Explanation:
എ. കെ. ജി.
ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ), എന്ന എ.കെ.ജി. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. അവശതയനുഭവിക്കുന്ന ഒരു ജനതക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെ കണക്കിലെടുത്ത് കമ്മ്യൂണിസ്റ്റ് അനുയായികൾ ഇദ്ദേഹത്തെ ബഹുമാനപൂർവ്വം പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കുന്നു. എ.കെ.ജിയാണ് ഇന്ത്യൻ ലോക്സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം പാർട്ടി ഭരണത്തിൽ എത്തിയപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്. എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ് ഇന്നും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു.
എ. കെ. ജിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ട്...
Question 21 |
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല ഏതാണ്?
A | മലപ്പുറം |
B | കോട്ടയം |
C | തിരുവനന്തപുരം |
D | ഇടുക്കി |
Question 21 Explanation:
മലപ്പുറം
കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം. വടക്ക് കോഴിക്കോട്, വയനാട് ജില്ലകളും കിഴക്ക് കോയമ്പത്തൂർ തെക്ക് പാലക്കാട് തൃശൂർ ജില്ലകളുമാണ് അതിർത്തി ജില്ലകൾ. 90% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത് 2001-ലെ സെൻസസ് പ്രകാരം 3,629,640 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. മലപ്പുറം ആണ് ജില്ലാ ആസ്ഥാനം. 6 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ,നിലമ്പൂർ,കോട്ടക്കൽ എന്നിവയാണ് ജില്ലയിലെ 7 മുനിസിപ്പാലിറ്റികൾ.
കാലിക്കറ്റ് സർവ്വകലാശാല, കോഴിക്കോട് വിമാനത്താവളം എന്നിവ മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയെ കുറിച്ച് കൂടുതൽ...
Question 22 |
കേരളത്തിലെ ഏതു ജില്ലയിലാണ് ഏറ്റവും കൂടുതൽ പുഴകൾ ഉള്ളത്?
A | കാസർഗോഡ് |
B | കണ്ണൂർ |
C | ആലപ്പുഴ |
D | കോഴിക്കോട് |
Question 22 Explanation:
Question 23 |
എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജ എന്ന നോവലിലെ ഇതിവൃത്തം. ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് ഈ കഥ അരങ്ങേറുന്നത്?
A | സ്വാതിതിരുനാൾ ബാലരാമവർമ്മ |
B | കാർത്തിക തിരുനാൾ രാമവർമ്മ |
C | ആയില്ല്യം തിരുനാൾ രാമവർമ്മ |
D | മാർത്താണ്ഡവർമ്മ |
Question 23 Explanation:
1758 മുതൽ 1798 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായിരുന്നു ധർമ്മരാജാവ് എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുന്നാൾ രാമവർമ്മ (1733-1798) (കൊല്ലവർഷം 899-973). ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ് ഇദ്ദേഹം ഭരണമേറ്റെടുത്തത്. തന്റെ മുൻഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല, അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ
Question 24 |
മലയാളത്തിലെ ഏതു കവിയാണ് ആണ് സ്നേഹഗായകൻ എന്നറിയപ്പെടുന്നത്?
A | ചങ്ങമ്പുഴ കൃഷ്ണപ്പിള്ള |
B | ഇടപ്പിള്ളി രാഘവന് പിള്ള |
C | കുമാരനാശാൻ |
D | ചെമ്മനം ചാക്കോ |
Question 24 Explanation:
Question 25 |
കേരള കലാമണ്ഡലം സ്ഥാപിച്ചത് ഏതു വർഷം?
A | 1920 |
B | 1945 |
C | 1930 |
D | 1915 |
Question 25 Explanation:
1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. കലാമണ്ഡലം, വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
Question 26 |
മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം ഏതാണ്?
A | വാടകയ്ക്കൊരു ഹൃദയം |
B | ഉദയം കിഴക്കുതന്നെ |
C | ഇതാ ഇവിടെ വരെ |
D | തച്ചോളി അമ്പു |
Question 26 Explanation:
തച്ചോളി അമ്പു
ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമലഹാസൻ, രജനികാന്ത്, ജയഭാരതി തുടങ്ങിയ പ്രമുഖതാരങ്ങൾ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകി. സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു. തച്ചോളി അമ്പുവിന്റെ നിർമ്മാതാക്കളായ നവോദയ നിർമ്മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമാസ്കോപ്പിൽ ചിത്രീകരിച്ച ശേഷം സാങ്കേതികവിദ്യയുടെ സഹായത്താൽ 70mm-ലേക്ക് മാറ്റുകയായിരുന്നു.
Question 27 |
കേരള സർക്കസ്സിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി ആരാണ്?
A | കെ.പി. തോമസ് |
B | കീലേരി കുഞ്ഞിക്കണ്ണൻ |
C | പരിയാളി കണ്ണൻ |
D | എം.കെ. രാമൻ ചിറക്കര |
Question 27 Explanation:
കീലേരി കുഞ്ഞിക്കണ്ണൻ
തലശ്ശേരി ബി.ഇ.എം.പി. സ്കൂളിലെ ജിംനാസ്റ്റിക്സ് അദ്ധ്യാപകനായിരുന്നു. 1888-ൽ ഇന്ത്യയിലെ ആദ്യത്തെ സർക്കസ്സായ ഗ്രേറ്റ് ഇന്ത്യൻ സർക്കസ്സ് സന്ദർശിച്ചതോടെയാണ് അദ്ദേഹത്തിന് സർക്കസ്സിൽ താല്പര്യമുണ്ടായത്. സർക്കസ്സ് പരിശീലനത്തിനായി പുലമ്പിൽ എന്ന പ്രദേശത്ത് അദ്ദേഹം ഒരു കളരി ആരംഭിച്ചു. ഇവിടെ പരിശീലിക്കപ്പെടുന്നവർ ഗ്രേറ്റ് ഇന്ത്യൻ സർക്കസ്സിൽ ജോലിചെയ്യുമായിരുന്നു.
Question 28 |
സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധ പണ്ഡിതസദസ്സ് താഴെ കൊടുത്തവയിൽ ഏതാണ് ഏതാണ്?
A | സാഹിത്യ സാഹ്യം |
B | രേവതി പട്ടത്താനം |
C | കഴകം |
D | അക്ഷരവിദ്യ |
Question 28 Explanation:
രേവതി പട്ടത്താനം
കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളിൽ തുടങ്ങുന്നുവെന്നതിനാൽ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടർച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയതർക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനർഘരാഘവത്തിനു വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച മാനവിക്രമൻ (1466-1478) ആയിരുന്നു പട്ടത്താനത്തിൽ പ്രമുഖനായ സാമൂതിരി. രേവതി പട്ടത്താനം, തളിയിൽ താനം എന്നും അറിയപ്പെട്ടിരുന്നു. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ...
കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളിൽ തുടങ്ങുന്നുവെന്നതിനാൽ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടർച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയതർക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനർഘരാഘവത്തിനു വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച മാനവിക്രമൻ (1466-1478) ആയിരുന്നു പട്ടത്താനത്തിൽ പ്രമുഖനായ സാമൂതിരി. രേവതി പട്ടത്താനം, തളിയിൽ താനം എന്നും അറിയപ്പെട്ടിരുന്നു. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ...
Question 29 |
1980-ൽ എസ്. കെ. പൊറ്റക്കാടിന് ജ്ഞാനപീഠം പുരസ്കാരം നേടിക്കൊടുത്ത അദ്ദേഹത്തിന്റെ കൃതി ഏതാണ്?
A | ഒരു തെരുവിന്റെ കഥ |
B | ഒരു ദേശത്തിന്റെ കഥ |
C | കാപ്പിരികളുടെ നാട്ടിൽ |
D | യവനിക്കകു പിന്നിൽ |
Question 29 Explanation:
ഒരു ദേശത്തിന്റെ കഥ
എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ് ഒരു ദേശത്തിന്റെ കഥ. ഈ കൃതിയ്കാണ് 1980-ൽ അദ്ദേഹത്തിന് ജ്ഞാനപീഠം പുരസ്കാരം നൽകപ്പെട്ടത്[. ഈ കൃതി തന്നെ 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അർഹമായി. ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാൾ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതുമാണ് പ്രമേയം. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവൽ, എഴുത്തുകാരന്റെ ആത്മകഥാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് കരുതപ്പെടുന്നു.
എസ്. കെ. പൊറ്റക്കാടിനെ കുറിച്ച് കൂടുതൽ...
Question 30 |
ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുക. കേരളത്തിലെ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. 

A | ജോസഫ് മുണ്ടശ്ശേരി |
B | കെ. എസ്. നാരായണപിള്ള |
C | സി. പി. അച്യുതമേനോൻ |
D | സി. ജെ. തോമസ് |
Question 30 Explanation:
ജോസഫ് മുണ്ടശ്ശേരി
ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്.
മുണ്ടശ്ശേരിയെ കുറിച്ച് കൂടുതൽ...
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
കഷ്ടം! പൊതുവിജ്ഞാനത്തിൽ താങ്കൾ വളരെ പിന്നിലാണല്ലോ. നന്നായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.
പോരാ, നല്ല വായനാശീൽലം വളർത്തിയെടുക്കുക! നന്നായി പരിശ്രമിക്കുക. ഇടയ്ക്കൊക്കെ മലയാളം വിക്കിപീഡിയ എടുത്തുവെച്ചു വായിക്കുക.
കുറച്ചുകൂടെ നന്നാക്കാമായിരുന്നു, പൊതുവിജ്ഞാനത്തിൽ അല്പം ശ്രദ്ധ കൂടുതൽ കൊടുത്തേ പറ്റൂ... വായന കുറയ്ക്കരുത്, വിജ്ഞാനപ്രദമായ കാര്യങ്ങൾ കാണുമ്പോൾ എവിടെയെങ്കിലും കുറിച്ചു വെയ്ക്കുന്നത് ഒരു ശീലമാക്കുക.
വളരെ നന്നായിട്ടുണ്ട്. പി എസ് സി പരീക്ഷ ഒന്നു പരീക്ഷിക്കരുതോ?
Perfect! ഇങ്ങനെ വേണം!! ഈ അറിവുകൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കാൻ കൂടി താങ്കൾക്കു കഴിയട്ടെ എന്നാശംസിക്കുന്നു.
I want to study gk. So you should give the quiz quistions and answers
സൈറ്റ് ഒന്ന് അപ്ഡേറ്റ് ചെയ്യുകയാണ്. ഉടനേ തരാം…