പ്രശ്നോത്തരി 03, മലയാളവ്യാകരണം, മലയാളസാഹിത്യം, കേരളാ പി എസ് സി
മലയാളഭാഷാ വ്യാകരണവും അതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രണ്ടാമത്തെ പ്രശ്നോത്തരിയാണിത്.
കേരളാ പി എസ് സി 2011 ജൂൺ 25 ആം തീയതിയിൽ പാലക്കാട് ജില്ലയിൽ വെച്ച് നടത്തിയ എൽ. ഡി. ക്ലർക്ക് പർക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ, 2011 ജൂൺ 11 നു കോട്ടയം ജില്ലയിൽ വെച്ച് നടത്തിയ എൽ. ഡി. ക്ലർക്ക് പർക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ, 2007 -ഇൽ നടന്ന എറണാകുളം ജില്ല എൽ. ഡി. ക്ലർക്ക് പർക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ എന്നിവ ചേർത്താണ് ഈ ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
പ്രശ്നോത്തരി തുടങ്ങാൻ താഴെ കാണുന്ന start ബട്ടൻ ക്ലിക്ക് ചെയ്യുക.
കേരളാ പി എസ് സി 2011 ജൂൺ 25 ആം തീയതിയിൽ പാലക്കാട് ജില്ലയിൽ വെച്ച് നടത്തിയ എൽ. ഡി. ക്ലർക്ക് പർക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ, 2011 ജൂൺ 11 നു കോട്ടയം ജില്ലയിൽ വെച്ച് നടത്തിയ എൽ. ഡി. ക്ലർക്ക് പർക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ, 2007 -ഇൽ നടന്ന എറണാകുളം ജില്ല എൽ. ഡി. ക്ലർക്ക് പർക്ഷയിൽ ചോദിച്ച ചോദ്യങ്ങൾ എന്നിവ ചേർത്താണ് ഈ ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
പ്രശ്നോത്തരി തുടങ്ങാൻ താഴെ കാണുന്ന start ബട്ടൻ ക്ലിക്ക് ചെയ്യുക.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 03, മലയാളവ്യാകരണം, മലയാളസാഹിത്യം, കേരളാ പി എസ് സി എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
പ്രശ്നോത്തരി 03, മലയാളവ്യാകരണം, മലയാളസാഹിത്യം, കേരളാ പി എസ് സി എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.
Question 1 |
അനുനാസികാക്ഷരം തിരഞ്ഞെടുക്കുക
A | ണ |
B | ല |
C | ച |
D | ത |
Question 1 Explanation:
ഉച്ചരിക്കുന്നതിന് മൂക്കിന്റെ സഹായം ആവശ്യമുള്ള വർണ്ണമാണ് അനുനാസികം. മലയാളത്തിലെ 5 അനുനാസികങ്ങൾ ങ, ഞ, ണ, ന, മ എന്നിവയാണ്.
http://ml.wikipedia.org/wiki/Malayalam_script
Question 2 |
Apple in one's eye - ഈ ശൈലിയുടെ മലയാള പരിഭാഷ ഏത്?
A | മനസ്വിനി |
B | പ്രിയന് |
C | പ്രേയസി |
D | കണ്മണി |
Question 3 |
ഒന്നേ എനിക്കു പറയാനുള്ളു: വല്ലതും തരുന്നുണ്ടെങ്കില്‍ അതിപ്പോള്‍ തരണം. ഇവിടെ വാക്യമധ്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിഹ്നം ഏത്?
A | ഭിത്തിക |
B | രോധിനി |
C | അര്‍ദ്ധവിരാമം |
D | അല്പവിരാമം |
Question 3 Explanation:
ഒരു വാക്യത്തിന്റെയോ വാചകത്തെത്തിന്റെയോ സമനിലയിലുള്ള രണ്ട് ഭാഗങ്ങളെ വേർപെടുത്താൻ ഒരു ഇടഭിത്തി പോലെ ഉപയോഗിക്കുന്ന ചിഹ്നമാണ് ഭിത്തിക (:) അഥവാ അപൂർണ്ണവിരാമം (Colon).
കൂടുതൽ വിവരങ്ങൾ : http://ml.wikipedia.org/wiki/Colon
Question 4 |
ശരിയായ പദമേത്?
A | നിഘണ്ടു |
B | നിഖണ്ടു |
C | നിഖണ്ഡു |
D | നിഘണ്ഡു |
Question 4 Explanation:
ഒരു ഭാഷയിലെ വാക്കുകൾ അക്ഷരമാലാക്രമത്തിലോ വർണമാലാക്രമത്തിലോ അടുക്കി അവയുടെ അർഥവും ഉച്ചാരണവും നിർവചനങ്ങളും പ്രയോഗങ്ങളും മറ്റു വിവരങ്ങളും അതേ ഭാഷയിലോ മറ്റു് ഭാഷകളിലോ നൽകുന്ന അവലംബഗ്രന്ഥമാണ് നിഘണ്ടു അഥവാ ശബ്ദകോശം.
http://ml.wikipedia.org/wiki/Dictionary
Question 5 |
താഴെ തന്നിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രയോഗമേത്?
A | വര്‍ഷം തോറും ഇടവപ്പാതിക്ക് മഴ പെയ്യുന്നു |
B | വര്‍ഷം തോറും വേനലവധിക്ക് രണ്ടുമാസം സ്കൂള്‍ അടയ്ക്കുന്നു |
C | വൃശ്ചികമാസത്തിലെ കാര്ത്തികക്കാണ് കാര്‍ത്തിക ദീപം തെളിയുന്നത് |
D | മറ്റു ഗത്യന്തരമില്ലാതെ അയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു |
Question 6 |
തണുപ്പുണ്ട് - സന്ധി ഏത് ?
A | ലോപ സന്ധി |
B | ആഗമ സന്ധി |
C | ദിത്വ സന്ധി |
D | ആദേശ സന്ധി |
Question 7 |
He who follows two hares catches neither - ഉചിതമായ പരിഭാഷ ഏത്?
A | മുയലുകളെ പിന്തുടര്ന്നു പിടിക്കരുത് |
B | രണ്ടു മുയലുകളെ പിന്തുടരുന്നയാള് ഒന്നിനെ പിടിക്കുന്നു |
C | ആരാണോ രണ്ടു മുയലുകളെ പിന്തുടരുന്നത് അയാള്‍ പിടിക്കപ്പെടുന്നില്ല |
D | രണ്ടു മുയലുകളെ പിന്തുടരുന്നയാള് ഒന്നിനെയും പിടിക്കുന്നില്ല |
Question 8 |
പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ?
A | പ്രത്യു + ഉപകാരം |
B | പ്രത്യുത് + ഉപകാരം |
C | പ്രത് + ഉപകാരം |
D | പ്രതി + ഉപകാരം |
Question 8 Explanation:
വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാവുന്ന മാറ്റമാണു വ്യാകരണത്തിൽ സന്ധി എന്നു പറയുന്നത്. സന്ധികളെ കുറിച്ച് കൂടുതൽ ഇവിടെ: http://ml.wikipedia.org/wiki/Sandhi
Question 9 |
ശരിയായ തര്‍ജമ തെരഞ്ഞെടുക്കുക: History is the essence of innumerable biographies.
A | അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം |
B | അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം |
C | അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം |
D | അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം |
Question 10 |
ശരിയായ പദം ഏത്?
A | ഭ്രഷ്ഠ് |
B | ഭൃഷ്ഠ് |
C | ഭൃഷ്ട് |
D | ഭ്രഷ്ട് |
Question 10 Explanation:
വിക്കി ഡിക്ഷ്ണറിയിൽ: http://goo.gl/Qs7Wq
Question 11 |
എപ്പോഴും എന്നര്‍ത്ഥം വരുന്ന പദം ഏത്?
A | സര്‍വഥാ |
B | സര്‍വ്വദാ |
C | സര്‍വ്വസ്വം |
D | സര്‍വ്വത്ര |
Question 12 |
ശരിയായ വാക്യരൂപം ഏത്?
A | പ്രഭാതത്തില്‍ കിഴക്ക് ദിക്ക് സിന്ധൂരമണിയിച്ച് പൂക്കള്‍ വിടരുകയും ചെയ്തു |
B | പ്രഭാതം കിഴക്കു ദിക്കിനെ സിന്ദൂരമണിയിച്ച് പൂക്കളെ വിടര്‍ത്തുകയും ചെയ്തു |
C | പ്രഭാതം കിഴക്കുദിക്കില്‍ സിന്ധൂരമണിയിച്ച് പൂക്കള്‍ വിടര്‍ത്തുകയും ചെയ്തു |
D | പ്രഭാതത്തില്‍ കിഴക്കുദിക്ക് സിന്ധൂരമണിയുകയും പൂക്കള്‍ വിടരുകയും ചെയ്തു |
Question 13 |
ഉണര്‍ന്നിരിക്കുന്ന അവസ്ഥ - ഇതിന്റെ ഒറ്റ വാക്ക് ഏത്?
A | ജാഗരം |
B | സ്തോഭം |
C | കുശലത |
D | സഹാസം |
Question 14 |
മനീഷ എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?
A | മനസ്സ് |
B | ശക്തി |
C | ബുദ്ധി |
D | അമൃത് |
Question 14 Explanation:
ബുദ്ധി: കൂടുതൽ പര്യായപദങ്ങൾ ഉപലബ്ധി
ചിത്ത്, ചേതന, ജ്ഞപ്തി, ധിഷണ, ധീ, പ്രജഞ, പ്രതിപത്ത്, പ്രേക്ഷ, മതി, ശെമുഷി, സംവിത്ത്. http://goo.gl/OyoS7
Question 15 |
കേരള ഇബ്സന് എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന് ആര്?
A | സി.വി. രാമന്‍പിള്ള |
B | ജോര്‍ജ്ജ് വര്‍ഗ്ഗീസ് |
C | പി. സച്ചിദാനന്ദന് |
D | എന്‍. കൃഷ്ണപിള്ള |
Question 15 Explanation:
എൻ. കൃഷ്ണപ്പിള്ളയെ കുറിച്ച് കൂടുതൽ:
http://ml.wikipedia.org/wiki/N._Krishna_Pillai
Question 16 |
മൂപ്പന് എന്ന പദം താഴെ പറയുന്നവയില്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു?
A | ഘടകം |
B | കാരകം |
C | തദ്ധിതം |
D | കൃത്ത് |
Question 16 Explanation:
നാമങ്ങളിൽ നിന്നോ ഭേദകങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമശബ്ദങ്ങളാണ് തദ്ധിതം. തദ്ധിതത്തെ കുറിച്ച് വിശദമായി ഇവിടെ കൊടുത്തിരിക്കുന്നു: http://goo.gl/fni2C
Question 17 |
ശരിയായ തര്‍ജമ തെരഞ്ഞെടുക്കുക : When I saw him, he was sleeping.
A | ഞാന്‍ അവനെ കണ്ടപ്പോള്‍ അവന് ഉറങ്ങുകയായിരുന്നു |
B | ഞാന്‍ അവനെകണ്ടതും അവന് ഉറക്കമായി |
C | ഞാന്‍ കാണുമ്പോള്‍ അവന് ഉറങ്ങിപ്പോയി |
D | ഞാന്‍ അവനെ ഉറക്കത്തില്‍ കണ്ടു |
Question 18 |
ആനന്ദ് എന്ന തൂലിഗകാനാമത്തില് അറിയപ്പെടുന്ന സാഹിത്യകാരന് ആരാണ്?
A | പി.സി. ഗോപാലന് |
B | ആനന്ദക്കുട്ടന് |
C | പി. സച്ചിദാനന്ദന് |
D | കെ. ശ്രീകുമാര്‍ |
Question 18 Explanation:
നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ് എന്ന പി. സച്ചിദാനന്ദൻ. 1936 -ൽ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്.
http://ml.wikipedia.org/wiki/Anand_%28writer%29
Question 19 |
ശരിയായ തര്‍ജമ തെരഞ്ഞെടുക്കുക: Let me go to dinner.
A | എന്നെ വിരുന്നുണ്ണാന്‍ അനുവദിക്കുക |
B | എനിക്ക് വിരുന്നിന് പോകണം |
C | എന്നെ വിരുന്നിനു പോകാന്‍ അനുവദിക്കുക |
D | എന്നെ വിരുന്നിനു പോകാന്‍ സമ്മതിക്കുക |
Question 20 |
2010-ലെ എഴുത്തച്ഛന് അവാര്‍ഡ് നേടിയത് ആര്?
A | എം. ലീലാവതി |
B | വിഷ്ണു നാരായണന് നമ്പൂതിരി |
C | സുഗതകുമാരി |
D | എം. തോമസ് മാത്യു |
Question 20 Explanation:
സാഹിത്യനിരൂപിക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് . 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി അർഹയായിട്ടുണ്ട്.
http://ml.wikipedia.org/wiki/M._Leelavathy
Question 21 |
താഴെ തന്നിരിക്കുന്നവയിൽ ഭാവികാല ക്രിയ ഏത് ?
A | പോകും |
B | പോക്ക് |
C | പോയി |
D | പോകുന്നു |
Question 21 Explanation:
ക്രിയ നടക്കുന്ന സമയത്തെ കാലം എന്ന് പറയുന്നു. മൂന്നു കാലങ്ങളാണ് വ്യാകരണത്തിലുള്ളത്.
ഭൂതകാലം - മുൻപ് കഴിഞ്ഞു പോയ ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
വർത്തമാനകാലം - ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
ഭാവികാലം - ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ക്രിയയെ സൂചിപ്പിക്കാനുപയോഗിക്കുന്നു.
http://ml.wikipedia.org/wiki/Grammatical_tense
Question 22 |
താഴെ തന്നിരിക്കുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം ഏത്?
A | പെങ്ങള് |
B | പടിപ്പുര |
C | പെറ്റമ്മ |
D | പലയിനം |
Question 23 |
ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി ഏത്?
A | ഇനി ഞാനുറങ്ങട്ടെ |
B | ഇവനെന്റെ പ്രിയ സിജെ |
C | അഗ്നിസാക്ഷി |
D | കയര്‍ |
Question 23 Explanation:
ലളിതാംബിക അന്തർജ്ജനം രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് അഗ്നിസാക്ഷി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നോവൽ ഖണ്ഡഃശ ആദ്യം പ്രസിദ്ധീകരിച്ചു. 1977ൽ പുസ്തക രൂപത്തിൽ പുറത്ത് വന്നു. ഈ നോവലിന് ആദ്യത്തെ വയലാർ അവാർഡ് , കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചു. http://ml.wikipedia.org/wiki/Agnisakshi
Question 24 |
താഴെ തന്നിരിക്കുന്നവയിൽ സകര്‍മ്മകക്രിയ ഏത്?
A | കുളിയ്ക്കുക |
B | ഉണ്ണുക |
C | ഉറങ്ങുക |
D | നില്ക്കുക |
Question 24 Explanation:
ഒരു വാക്യത്തിൽ അർത്ഥം പൂർണ്ണമാകുവാൻ കർമ്മത്തിന്റെ സഹായം ആവശ്യമുണ്ടെങ്കിൽ അത്തരം ക്രിയകളെ സകർമ്മക ക്രിയ എന്ന് പറയുന്നു. അതായത് ആരെ, അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമുള്ള ക്രിയകളാണ് സകർമ്മകക്രിയ എന്ന് പറയുന്നത്.
http://ml.wikipedia.org/wiki/Transitivity_%28grammar%29
Question 25 |
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ... - ആരുടെ വരികള്‍ ?
A | രാമപുരത്തു വാരിയര്‍ |
B | എഴുത്തച്ഛന് |
C | പൂന്താനം |
D | കുഞ്ചന്‍ നമ്പ്യാര്‍ |
Question 25 Explanation:
പൂന്താനം: കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ജ്ഞാനപ്പാനയിലേതാണു വരികൾ:
http://ml.wikisource.org/wiki/Jhanappana
Question 26 |
അരങ്ങു കാണാത്ത നടന് എന്ന കൃതിയുടെ കര്‍ത്താവ് ആരാണ്?
A | മുരളി |
B | തിക്കോടിയന് |
C | കെ.ടി. മുഹമ്മദ് |
D | അടൂര്‍ ഗോപാലകൃഷ്ണന് |
Question 26 Explanation:
മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പൊതുവെ അറിയപ്പെടുന്ന പി. കുഞ്ഞനന്തൻ നായർ(1916 – ജനുവരി 28, 2001). കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് അദ്ദേഹം ജനിച്ചത്. തിക്കോടിയന്റെ ആത്മകഥയാണിത്.
http://ml.wikipedia.org/wiki/Thikkodiyan
Question 27 |
ആധാരികാ വിഭക്തിയുടെ പ്രത്യയം ഏത്?
A | ഇല് |
B | ക്ക് |
C | ന്റെ |
D | ഉടെ |
Question 27 Explanation:
ആധാരിക (Locative), നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.
http://ml.wikipedia.org/wiki/Grammatical_case
Question 28 |
No one writes to Colonel എന്നതിന്റെ ശരിയായ തര്‍ജ്ജമ ഏതാണ്?
A | കേണല്‍ ആര്‍ക്കും എഴുതുന്നില്ല |
B | കേണലിനെക്കുറിച്ച് ആരും എഴുതുന്നില്ല |
C | കേണല്‍ ആരെക്കുറിച്ചും എഴുതുന്നില്ല |
D | കേണലിന് ആരും എഴുതുന്നില്ല |
Question 29 |
Familiarity breeds contempt - ഇതിനു സമാനമായ പഴഞ്ചൊല്ല് ഏത്?
A | ഇക്കരെ നിന്നാലക്കര പച്ച |
B | പൊന്നിന് കുടത്തിനു പൊട്ടു വേണ്ട |
C | നിറംകുടം തുളുമ്പില്ല |
D | മുറ്റത്തെ മുല്ലക്ക് മണമില്ല |
Question 30 |
ശരിയായ വാക്യമേത്?
A | നാളെയോ അഥവാ മറ്റന്നാളോ നമുക്കു കാണാം |
B | നാളെയോ അഥവാ മറ്റന്നാളോ നമുക്കു തമ്മില്‍ കാണാം |
C | നാളെയോ മറ്റന്നാളോ നമുക്കു തമ്മില്‍ കാണാം |
D | നാളെയോ മറ്റന്നാളോ നമുക്കു തമ്മില്‍ പരസ്പരം കാണാം |
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
കഷ്ടം! പരിശ്രമം തീരെ ഇല്ല എന്നു പറയേണ്ടതില്ലല്ലോ. നന്നായി പരിശ്രമിക്കുക.
തീരെ പോരാ. ഇനിയും നന്നായി പരിശ്രമിക്കേണ്ടതുണ്ട്.
കുഴപ്പമില്ല, താങ്കൾക്ക് ഇതിലും നന്നായി ചെയ്യാൻ പറ്റും. ശ്രമിക്കുക.
കൊള്ളാം! നന്നായിരിക്കുന്നു.
അത്ഭുതം!! താങ്കളുടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ കൂടി തയ്യാറാവുമല്ലോ!
Good Luck!!!
Qus 10 Explain cheyyamo??
തണുപ്പ് + ഉണ്ട് = തണുപ്പുണ്ട്
(ത്+അ+ണ്+ഉ+പ്+പ്) + (ഉ+ണ്+ട്) = ത്+അ+ണ്+ഉ+പ്+പ്+ഉ+ണ്+ട്
ഏതു വർണമാണ് ലോപിക്കുന്നതെന്ന് വ്യക്തമാക്കുമോ..????
sorry, Ques 19 aanu udheshichath.
തണുപ്പ് എന്ന വാക്കിലെ സംവൃതോകാരം (് ) തണുപ്പുണ്ട് എന്നതിലേക്ക് എത്തുമ്പോൾ മാറിയില്ലേ. അത് വിവൃതോകാരമായി എന്നുവേണമെങ്കിൽ പറയാം. ഉണ്ട് എന്ന വാക്കിൽ ഉ ഉണ്ട്. അപ്പോൾ ശരിക്കും സംവൃതോകാരം ലോപിച്ചില്ലേ…