പ്രശ്നോത്തരി 11, ഭഷാ വ്യാകരണം, മലയാള സാഹിത്യം
മലയാള ഭാഷാ ജ്ഞാനവും ഭാഷാ സാഹിത്യവിവരങ്ങളും അളക്കാനുള്ള ചോദ്യങ്ങളാണ് ഈ ചോദ്യാവലിയിൽ തയ്യാറാക്കിയിരിക്കുന്നത്.
മുപ്പത് ചോദ്യങ്ങളാണ് ഈ സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാവുന്നതാണ്.
മുപ്പത് ചോദ്യങ്ങളാണ് ഈ സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏതെങ്കിലും ചോദ്യം, ഉത്തരം അടയാളപ്പെടുത്താതെ വിട്ടുകളഞ്ഞാൽ അത് തെറ്റുത്തരം രേഖപ്പെടുത്തിയതായി കണക്കാക്കുന്നതാണ്.
അതുകൊണ്ട് എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്.
താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാവുന്നതാണ്.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 11, ഭഷാ വ്യാകരണം, മലയാള സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.
Question 1 |
കെ. ആർ. മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ്?
A | ആരാച്ചാർ |
B | ദൈവത്തിന്റെ വികൃതികൾ |
C | കാലഭൈരവൻ |
D | മനുഷ്യനൊരാമുഖം |
Question 1 Explanation:
മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ് കെ. ആർ . മീര. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Question 2 |
What a dirty city! എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്?
A | എങ്ങനെ വൃത്തികെട്ട നഗരം |
B | എന്തൊരു വൃത്തികെട്ട നഗരം |
C | എത്ര വൃത്തികെട്ട നഗരം |
D | എന്തു വൃത്തികെട്ട നഗരം |
Question 3 |
സംഘകാലഘട്ടത്തില് രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്?
A | അകനാനൂറ് |
B | ചിലപ്പതികാരം |
C | എട്ടുതോകൈ |
D | പുറനാനൂറ് |
Question 3 Explanation:
തമിഴിലെ സംഘകൃതികളിൽ ഒരു വിഭാഗമാണ് അകംകൃതികൾ. സംഘം കൃതി കളെ അകം, പുറം എന്ന് രണ്ടായി തിരിക്കാം. അകം കൃതികൾ ആത്മപരങ്ങളും പുറം കൃതികൾ വസ്തുപരങ്ങളും ആണ്. 13 മുതൽ 31 വരെ വരികളുള്ള 400 പാട്ടുകളുടെ സമാഹാരമാണിത്. ഇതിനു 'നെടുന്തൊകൈ' എന്നും പേരുണ്ട്. ഉപ്പൂരികുടികിഴാർമകൻ ഉരുത്തിര ചൻമൻ ആണ് സമാഹർത്താവ്; സമാഹരിപ്പിച്ചത് ഉക്കിരപ്പെരുവഴുതി എന്ന പാണ്ഡ്യരാജാവും. ഇതിൽ ആദ്യത്തെ 120 പാട്ടുകളെ 'കളിറ്റിയാനൈ നിരൈ' എന്നും 121 മുതൽ 300 വരെയുള്ള പാട്ടുകളെ 'മണിമിടൈ പവളം' എന്നും അവസാനത്തെ 100 പാട്ടുകളെ 'നിത്തിലക്കോവൈ' എന്നും പറയുന്നു.
Question 4 |
തന്നിരിക്കുന്ന വാക്കുകളിൽ ശരിയായ രൂപമേതാണ്?
A | വൃച്ഛിഗം |
B | വൃശ്ചിഗം |
C | വൃശ്ചികം |
D | വൃച്ഛികം |
Question 5 |
ഭാഷാ വ്യാകരണത്തിൽ ജാതി, വ്യക്തി ഭേദമില്ലാത്ത നാമം എങ്ങനെ അറിയപ്പെടുന്നു?
A | മേയനാമം |
B | സർവനാമം |
C | സാമാന്യനാമം |
D | ക്രിയാനാമം |
Question 5 Explanation:
ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കാനാവാത്തതാണ് മേയനാമം. ഉദാ. വെയിൽ, മഴ, ഇരുട്ട്.
Question 6 |
2012-ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടിയ നോവൽ ഏതാണ്?
A | അന്ധകാരനഴി |
B | ഉപ്പന്റെ കൂവൽ വരയ്ക്കുന്നു |
C | കുട്ടിപട്ടാളത്തിന്റെ കേരള പര്യടനം |
D | ശ്യാമമേഘം |
Question 6 Explanation:
ഇ. സന്തോഷ് കുമാർ എഴുതി 2011-ൽ പുറത്തിറങ്ങിയ മലയാള നോവൽ ആണ് അന്ധകാരനഴി (ISBN : 978-81-8265-093-0). മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഈ കൃതി മാതൃഭൂമി ബുക്സ് തന്നെയാണ് പുറത്തിറക്കിയത്. അന്ധകാരനഴി കെ.ഷെറിഫിന്റെ വർണചിത്രങ്ങളോടെയാണ് നോവൽ പുറത്തിറക്കിയിട്ടുള്ളത് . 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ നോവലിനുള്ള പുരസ്കാരം ലഭിച്ചു.
കേരളത്തിലെ തീവ്രമായ ഇടതുപക്ഷ രാഷ്ട്രീയ ഗതിമാറ്റങ്ങളെയും അതിൽപ്പെട്ടുലഞ്ഞ ജീവിതങ്ങളേയുമാണ് നോവലിൽ പ്രമേയമാക്കിയിരിക്കുന്നത്. മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഈ നോവൽ കേരളത്തിന്റെ കഴിഞ്ഞ ദശകങ്ങളുടെ ചരിത്രപരവും രാഷ്ട്രീയവുമായ വിശകലനമാണ്.
Question 7 |
ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവർ എപ്പോഴും സജ്ജനങ്ങളുടെ കുറവുകൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഇത് ഏതുതരം വാക്യമാണ്?
A | സങ്കീർണ്ണവാക്യം |
B | കേവലവാക്യം |
C | മഹാവാക്യം |
D | നിർദ്ദേശകവാക്യം |
Question 8 |
ശരിയായ തർജമ എഴുതുക:- World is under the fear of nuclear weapon.
A | ലോകം ആണവായുധത്തിന്റെ ഭീതിയിലാണ്. |
B | ലോകം ആണവായുധത്തിന്റെ പിടിയിലമരുന്നു. |
C | ലോകം ആണവായുധ ഭീഷണിയിൽ ഞെരുങ്ങുന്നു. |
D | ലോകം ആണവായുധത്തെ നോക്കി വിറക്കൊള്ളുന്നു. |
Question 9 |
ആരാണ് കേരളാ ഹെമിംഗ്വെ എന്ന് അറിയപ്പെടുന്നത്?
A | തകഴി |
B | എം. ടി. വാസുദേവന് നായര് |
C | എസ്. കെ. പൊറ്റക്കാട് |
D | വെണ്ണിക്കുളം ഗോപാലക്കുറുപ്പ് |
Question 9 Explanation:
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായർ (ജനനം: 1933 ജൂലൈ 15). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപർ, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Question 10 |
Best Seller -എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?
A | പരമാവധി ശ്രമിക്കുക |
B | നല്ല കച്ചവടക്കാരൻ |
C | ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം |
D | മെച്ചമായ സ്ഥിതി |
Question 11 |
മുൻവിനയെച്ചത്തിന് ഉദാഹരണം ഏത്?
A | പോയാൽ കാണാം. |
B | പോകവേ കണ്ടു |
C | പോകെ കണ്ടു |
D | പോയിക്കണ്ടു |
Question 12 |
‘Necessity is the mother of invention’ - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക
A | സൃഷ്ടിയാണ് ആവശ്യത്തിന്റെ മാതാവ് |
B | അമ്മ സൃഷ്ടിയുടെ പ്രതീകം |
C | ആവശ്യം അമ്മയാണ് |
D | ആവശ്യം സൃഷ്ടിയുടെ മാതാവ് |
Question 13 |
One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം ഏതാണ്?
A | ഗതികെട്ടവൻ |
B | മിടുക്കൻ |
C | ഓടിപ്പോയവൻ |
D | ഓടിച്ചവൻ |
Question 14 |
'സിനിക്' എന്നത് ആരുടെ തൂലികാനാമമാണ്?
A | എം. ടി. വാസുദേവൻ നായർ
|
B | പി. സി. കുട്ടികൃഷ്ണൻ |
C | എ അയ്യപ്പൻ |
D | ഒ. വി. വിജയൻ |
Question 14 Explanation:
സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
1957-ൽ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ’പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
Question 15 |
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദമേതാണ്?
A | അപോഴപോൾ |
B | അപ്പോഴപ്പോൾ |
C | അപ്പോഴപോൾ |
D | അപ്പൊഴപ്പോൾ |
Question 16 |
"മുറിവൈദ്യൻ ആളെക്കൊല്ലി"-എന്ന ചൊല്ലിന്റെ ആശയവുമായി താഴെ തന്നിരിക്കുന്നവയിൽ ബന്ധമുള്ളത് ഏതിനാണ്?
A | ഐക്യമത്യം മഹാബലം |
B | അല്പജ്ഞാനം ആപത്ത് |
C | ആധിതന്നെ വ്യാധി |
D | അത്താഴം അരവയർ |
Question 17 |
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരംമായ സരസ്വതീസമ്മാനം മലയാളത്തില് ആദ്യമായി ലഭിച്ചത് ആര്ക്കാണ്?
A | ഒ.വി വിജയന്
|
B | ബാലാമണിയമ്മ |
C | അയ്യപ്പപണിക്കര് |
D | സുഗതകുമാരി |
Question 17 Explanation:
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്നു ബാലാമണിയമ്മ (ജൂലൈ 19, 1909 - സെപ്റ്റംബർ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവർ അറിയപ്പെട്ടത്. ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. . മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്.
Question 18 |
ആരുടെ ആത്മകഥയാണ് 'തുടിക്കുന്ന താളുകൾ ' എന്ന കൃതി?
A | ചങ്ങമ്പുഴ
|
B | തോപ്പിൽ ഭാസി
|
C | എ.കെ. ഗോപാലൻ
|
D | എൻ. എൻ. പിള്ള
|
Question 18 Explanation:
മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന് ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ് മാതാവ്. പിതാവ് തെക്കേടത്തു വീട്ടിൽ നാരായണമേനോനും. കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.
തന്റെ മറ്റു കൃതികളിൽ നിന്നു വ്യത്യസ്തമായി 'വാഴക്കുല'യിൽ സാമൂഹ്യ അസമത്വങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനം കാണാനാകും.
“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ ”
തന്റെ മറ്റു കൃതികളിൽ നിന്നു വ്യത്യസ്തമായി 'വാഴക്കുല'യിൽ സാമൂഹ്യ അസമത്വങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനം കാണാനാകും.
“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ ”
Question 19 |
തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത് ഏതാണ്?
A | പച്ചത്തത്ത |
B | നെന്മണി |
C | തിരുവോണം |
D | കാടെരിഞ്ഞു |
Question 19 Explanation:
സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.
സ്വരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാൻ പല ഭാഷകളിലും യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു. സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ് യകാരവകാരാദികൾ ആഗമിക്കുന്നത്.
തിരു + അനന്തപുരം = തിരുവനന്തപുരം
പന + ഓല = പനയോല
തിരു + അനന്തപുരം = തിരുവനന്തപുരം
പന + ഓല = പനയോല
Question 20 |
തന്നിരിക്കുന്നവയിൽ വനം എന്നർത്ഥം വരാത്തപദം ഏതാണ്?
A | വിപനം |
B | ചത്വരം |
C | അടവി |
D | ഗഹനം |
Question 20 Explanation:
ചത്വരത്തിന്റെ അർത്ഥം പതുരശ്രമായ തറ, മുറ്റം, പലവഴികള് കൂടിച്ചേരുന്നസ്ഥലം, യാഗത്തിനുവേണ്ടി വൃത്തിയാക്കി മെഴുകി തയ്യാറാക്കിയ വേദി, നാലുരഥങ്ങളുടെ കൂട്ടം, ഒരു വിഷ്ണുതീര്ത്ഥം എന്നൊക്കെയാണ് - വനമല്ല.
Question 21 |
"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ വരും?
A | മനഃ + സാക്ഷി |
B | മനം + സാക്ഷി |
C | മനസ്സ്+ സാക്ഷി |
D | മന + സാക്ഷി |
Question 22 |
രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അർഥം എന്താണ്?
A | ദുർബല ന്യായം
|
B | തക്ക പ്രതിവിധി
|
C | മുഴുപ്പട്ടിണി
|
D | പൂർത്തിയാകാത്ത കാര്യം |
Question 23 |
താഴെ കൊടുത്തിരിക്കുന്നതിൽ സകർമ്മകക്രിയ ഏതാണ്?
A | കുഴങ്ങി |
B | മുഴങ്ങി |
C | പുഴുങ്ങി |
D | മുടങ്ങി |
Question 23 Explanation:
ഒരു വാക്യത്തിൽ അർത്ഥം പൂർണ്ണമാകുവാൻ കർമ്മത്തിന്റെ സഹായം ആവശ്യമുണ്ടെങ്കിൽ അത്തരം ക്രിയകളെ സകർമ്മക ക്രിയ എന്ന് പറയുന്നു. അതായത് ആരെ, അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമുള്ള ക്രിയകളാണ് സകർമ്മകക്രിയ എന്ന് പറയുന്നത്.
ഉദാഹരണം: രാമൻ പശുവിനെ അടിച്ചു.
ഈ വാക്യത്തിൽ അടിച്ചു എന്ന ക്രിയ പൂർണ്ണമാകുന്നത് പശുവിനെ എന്ന കർമ്മം ഉള്ളതുകൊണ്ടാണ്. ഇങ്ങനെയുള്ള ക്രിയകളാണ് സകർമ്മക ക്രിയകൾ.
ഉദാഹരണം: രാമൻ പശുവിനെ അടിച്ചു.
ഈ വാക്യത്തിൽ അടിച്ചു എന്ന ക്രിയ പൂർണ്ണമാകുന്നത് പശുവിനെ എന്ന കർമ്മം ഉള്ളതുകൊണ്ടാണ്. ഇങ്ങനെയുള്ള ക്രിയകളാണ് സകർമ്മക ക്രിയകൾ.
Question 24 |
പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം ഏതാണ്?
A | smoking is bad for health |
B | smoking is good for health |
C | smoking is injurious to health |
D | smoking is not good for health |
Question 25 |
സുന്ദരികളും സുന്ദരന്മാരും എന്ന കൃതി ആരുടേതാണ്?
A | വൈക്കം മുഹമ്മദ് ബഷീർ |
B | എം. ടി. വാസുദേവൻ നായർ |
C | തകഴി |
D | ഉറൂബ് |
Question 25 Explanation:
മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി. സി. കുട്ടികൃഷ്ണൻ (1915 ജൂൺ 8 – 1979 ജൂലൈ 10). കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.
പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.
Question 26 |
ശരിയായ പദം തിരഞ്ഞെടുത്തെഴുതുക...
A | അതിഥി |
B | അഥിതി |
C | അതിധി |
D | അധിദി |
Question 27 |
കവിയുടെ കാൽപാടുകൾ ആരുടെ ആത്മകഥയാണ് ?
A | ചങ്ങമ്പുഴ |
B | കുമാരനാശാൻ |
C | വൈലോപ്പിള്ളി |
D | പി. കുഞ്ഞിരാമൻ നായർ |
Question 27 Explanation:
പി. കുഞ്ഞിരാമൻ നായർ ([ഒക്ടോബർ 4, 1905 - മേയ് 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക് പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ് പിയുടെ കവിത.
Question 28 |
വടി + ഉടെ = വടിയുടെ , ഇതിലുള്ള സന്ധിയേത്?
A | ആദേശസന്ധി
|
B | ലോപസന്ധി |
C | ദിത്വസന്ധി
|
D | ആഗമസന്ധി
|
Question 28 Explanation:
വർണ്ണങ്ങൾ വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയെയാണ് വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്. സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.
Question 29 |
‘Token strike’ എന്നാൽ എന്താണ് ?
A | സൂചനാപണിമുടക്ക് |
B | ഊഴമനുസരിച്ചുള്ള സമരം |
C | പണിമുടക്കിക്കാത്തിരിപ്പ് |
D | രാപ്പകൽ സമരം |
Question 30 |
പാദം മുതൽ ശിരസ്സുവരെ എന്നതിനു താഴെ തന്നിരിക്കുന്നവയിൽ തുല്യമായത് ഏതാണ്?
A | ആചന്ദ്രതാരം |
B | സമസ്തം |
C | ആമൂലാഗ്രം |
D | ആപാദചൂഡം |
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
തീരെ പോരാട്ടോ! പൊതുവിജ്ഞാനത്തിൽ താങ്കൾ വളരെ പിന്നിലാണന്നു മനസ്സിലായില്ലേ. നന്നായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.
പോരാ, പൊതുവിജ്ഞാനം കുറവാണ്, പത്രം വായനയൊക്കെ വളരേ കുറവാണല്ലേ! നന്നായി പരിശ്രമിക്കുക.
കുഴപ്പമില്ല, നന്നായിട്ട് ചെയ്യാനൊക്കെ പറ്റും. മടി കളഞ്ഞ് അറിവിന്റെ കാര്യത്തിൽ കുറച്ചുകൂടെ ശ്രദ്ധകൊടുക്കുക.
വളരെ നന്നായിട്ടുണ്ട്. വിജ്ഞാനത്തിന്റെ കാര്യത്തിൽ താങ്കൾ ഒരു പുലിയാണല്ലേ!
വൗ!! അത്ഭുതം!! ഈ അറിവുകൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കാൻ കൂടി താങ്കൾക്കു കഴിയട്ടെ എന്നാശംസിക്കുന്നു