Skip to main content

2013 ഒക്ടോബർ 9 – PSC LD Clerk പരീക്ഷ ഭാഗം രണ്ട്!

2013 നവംബർ 19 നു കാസർഗോഡ് ജില്ലയിൽ നടന്ന PSC, LDC പരീക്ഷയിൽ ചോദിച്ച ഏതാനും ചോദ്യങ്ങൾ. ആദ്യത്തെ 30 ചോദ്യങ്ങളുടെ ഒരു സെറ്റ് ഇന്നലെ പബ്ലിഷ് ചെയ്തിരുന്നു. ഈ സെറ്റിലും 30 ചോദ്യങ്ങൾ ഉണ്ട്.  ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. ശരിയായ ഉത്തരങ്ങൾ കമന്റായി പോസ്റ്റ് ചെയ്താൽ മറ്റുള്ളവർക്കും ഉപകാരപ്പെടും.

ചോദ്യം 01) വെളുത്ത പശു പച്ചപ്പുല്ലു വേഗത്തിൽ തിന്നുന്നു. ക്രിയാവിശേഷണം ഏത്?
1) വെളുത്ത
2) പശു
3) വേഗത്തിൽ
4) തിന്നുന്നു

ചോദ്യം 02) ദിത്വസന്ധിക്ക് ഉദാഹരണം ഏത്?
1) കാറ്റുണ്ട്
2) തിരുവോണം
3) കടൽത്തീരം
4) വാഴയില

ചോദ്യം 03) പകൽ വന്നു പോയി. രാത്രി വന്നു പോയി, അവൾ ഉറങ്ങിയില്ല.
ഒറ്റപ്പദമാക്കുമ്പോൾ:
1) പകൽ വന്നു പോയിട്ടും രാത്രി വന്നു പോയിട്ടും അവൾ ഉറങ്ങിയില്ല
2)പകലും വന്നു പോയി രാത്രിഉം വന്നു  പോയി അവൾ ഉറങ്ങിയതേയില്ല
3)പകലും രാത്രിയും വന്നു  പോയിട്ടും അവൾ ഉറങ്ങിയതേയില്ല
4)പകലും രാത്രിയും വന്നുപോയിട്ടും അവൾ ഉറങ്ങിയില്ല

ചോദ്യം 04) ശരിയായ പദമേത്?
1) അപോഴപോൾ
2) അപ്പൊഴപ്പോൾ
3) അപ്പോഴപ്പോൾ
4) അപ്പോഴപോൾ

ചോദ്യം 05) ദൗഹിത്രി – അർത്ഥമെന്ത്?
1) മകളുടെ മകൾ
2) മകന്റെ മകൻ
3) മകന്റെ മകൾ
4) മകളുടെ മകൻ

ചോദ്യം 06) 2012 – ഇൻ സച്ചിദാനന്ദനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്?
1) ഒരു കുരുവിയുടെ പതനം’
2) മരുഭൂമികൾ ഉണ്ടാവുന്നത്’
3)മറന്നുവെച്ച വസ്തുക്കൾ
4) കണ്ണുനീർത്തുള്ളി

ചോദ്യം 07) കുഞ്ഞനന്തൻ നായരുടെ തൂലികാനാമം എന്ത്?
1) ഉറുബ്
2) മാലി
3) തിക്കോടിയൻ
4) ശ്രീ

ചോദ്യം 08) രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി ഏത്?
1) ഹോം കമിങ്ങ്
2) ഗീതാഞ്ജലി
3) കാബൂളിവാല
4) പുഷ്പാഞ്ജലി

ചോദ്യം 09) Best Seller – അർത്ഥമാക്കുന്നത്?
1) ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം
2) നല്ല കച്ചവടക്കാരൻ
3) മെച്ചമായ സ്ഥിതി
4) പരമാവധി ശ്രമിക്കുക

ചോദ്യം 10) Storm in a tea cup : ശരിയായ മലയാളം ഏത്?
1) ചായക്കോപ്പയിലെ കാറ്റ്
2) ചായക്കോപ്പയിലെ കൊടുങ്കാറ്റ്
3) ചായക്കോപ്പകളിലെ കാറ്റ്
4) ചായക്കോപ്പകളിലെ കൊടുങ്കാറ്റ്

ചോദ്യം 11) 32124 എന്ന സംഖ്യയെ 9999 എന്ന സംഖ്യ കൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും?
1) 321207875
2) 321207876
3) 321207856
4) 321207866

ചോദ്യം 12) 3x + 8 : 2x + 3 = 5:3 എങ്കിൽ x – ന്റെ വില എന്ത്?
1) 11
2) 5
3) 8
4) 9

ചോദ്യം 13) ഒരു പരീക്ഷയിൽ മീനുവിന് 383 മാർക്കും സീമയ്ക്ക് 343 മാർക്കും ലഭിച്ചു. സീമയ്ക്ക് 62% മാർക്കാണ് ലഭിച്ചത് എങ്കിൽ എത്ര മീനുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു?
1) 38%
2) 39%
3) 49%
4) 48%

ചോദ്യം 14) ഒരാൾ 150 രൂപക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടമുണ്ടായി. 30% ലാഭം കിട്ടണമെങ്കിൽ അത് അയാൾ എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?
1) 260
2) 160
3) 180
4) 205

ചോദ്യം 15) ഒരാൾ A – യിൽ നിന്നും B-യിലേക്ക് സ്കൂട്ടറിൽ 40 കി. മി./ മണിക്കൂർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർ കൊണ്ട് B യിൽ എത്തിച്ചേർന്നു. എങ്കിൽ A -ഇൽ നിന്നും B-യിലേക്കുള്ള ദൂരം എത്ര?
1) 15 കി. മി.
2) 20 കി. മി.
3) 30 കി. മി.
4) 40 കി. മി.

ചോദ്യം 16) കൂട്ടു പലിശ കണക്കാക്കുന്ന ബാങ്കിൽ 8000 രൂപ നിക്ഷേപിച്ചു.  2 വർഷം കൊണ്ട് 9680 രൂപ ആയാൽ പലിശ നിരക്ക് എത്ര?
1) 5%
2) 6%
3) 8%
4) 10%

ചോദ്യം 17) 35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി. ഗ്രാം.ഒരു അദ്ധ്യാപികയുടെ ഭാരം കൂടി ചേർന്നപ്പോൾ ശരാശരി 500 ഗ്രാം കൂടുതലായി. എങ്കിൽ അദ്ധ്യാപികയുടെ ഭാരം എത്ര?
1) 60.5 കി. ഗ്രാം
2) 68.5 കി. ഗ്രാം
3) 65.5 കി. ഗ്രാം
4) 64.5 കി. ഗ്രാം

ചോദ്യം 18) 41, 50, 59,……… എന്ന ശ്രേണിയിലെ എത്രാമത്തെ പദമാണ് 230?
1) 22
2) 21
3) 20
4) 23

ചോദ്യം 19) ഒരു ഗോളത്തിന്റെ വ്യാസം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാവും?
1) 2
2) 4
3) 6
4) 8

ചോദ്യം 20) പൂരിപ്പിക്കുക. 199, 195, 186, 170, …………………….
1) 144
2) 145
3) 146
4) 150

ചോദ്യം 21) 32 x 48 = 8423, 54 x 23 = 3245, 29 x 46 = 6492 ഇങ്ങനെ തുടർന്നാൽ 45 x 28 എത്ര?
1) 5248
2) 5482
3) 8254
4) 4852

ചോദ്യം 22) ഒറ്റയാനെ കണ്ടെത്തുക. 68, 77, 78, 86
1) 68
2) 77
3) 78
4) 86

ചോദ്യം 23)
+ ഗുണനത്തേയും
– ഹരണത്തേയും
x സങ്കലനത്തേയും
÷ വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ
[(35×20) + (25 ÷ 15)] – 5 എത്ര?
1) 110
2) 220
3) 330
4) 550

ചോദ്യം 24) B യുടെ മകനാണ്  A.  C – യുടെ അമ്മയാണു B.  D ഉടെ മകളാണ് C.  A -യുടെ ആരാണ് D?
1) അമ്മ
2) മകൾ
3) മകൻ
4) അച്ഛൻ

ചോദ്യം 25) സമചതുരം : സമചതുരക്കട്ട : വൃത്തം: ………………….
1) രേഖ
2) ഗോളം
3) വട്ടം
4) ത്രികോണം

ചോദ്യം 26) S. Narayanan 59298. ഇതിന്റെ പല രൂപങ്ങൾ തന്നിരിക്കുന്നു. ശരിയായതു മാത്രം എഴുതുക.
1) S. Narayenan 59298
2) S. Narayanen 59298
3) S. Narayanan 59298
4) S. Narayanan 59928

ചോദ്യം 27) 1991 ജൂൺ 1 ശനിയാഴ്ച ആയാൽ ജൂലൈ 1 ഏതു ദിവസമാണ്?
1) തിങ്കൾ
2) ശനി
3) ചൊവ്വ
4) വെള്ളി

ചോദ്യം 28) ക്ലോക്കിലെ സമാം രണ്ടര മണിആവുമ്പോൾ സൂചികൾക്കിടയിലുള്ള കോണളവ് എത്ര?
1) 90 ഡിഗ്രി
2) 105 ഡിഗ്രി
3) 120 ഡിഗ്രി
4) 110 ഡിഗ്രി

 

ചോദ്യം 29) ഒരു ടൈം പീസിൽ 6 p.m. ആയപ്പോൾ മണിക്കൂർ സൂചി വടക്കു വരും വിധം താഴെ വെച്ചുവെങ്കിൽ  9:15 p.m. ആവുമ്പോൾ മിനിറ്റു സൂചി ഏതു ദിശയിലായിരിക്കും?

1) വടക്ക്

2) തെക്ക്

3) കിഴക്ക്

4) പടിഞ്ഞാറ്

 

ചോദ്യം 30) ഏതു രാജ്യങ്ങൾ തമ്മിലാണ് സിംല കരാർ ഉണ്ടാക്കുയത്?

1) ഇന്ത്യ – ചൈന

2) ഇന്ത്യ – പാക്കിസ്ഥാൻ

3) ഇന്ത്യ – നേപ്പാൾ

4) ഇന്ത്യ – ബംഗ്ലാദേശ്

 

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights