Skip to main content

പച്ചക്കറികളിലെ കീടനാശിനി

നാം നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികള്‍ മിക്കതും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവ ആയതുകൊണ്ട് അവയില്‍ അടങ്ങിയിരിക്കുന്ന കീടനാശിനി വിഷാംശം എത്രയെന്ന്‌ കണ്ടുപിടിക്കാന്‍ പച്ചക്കറി കടകളില്‍ നിന്ന്‌ സാമ്പിള്‍ എടുത്തു പരിശോധന നടത്തുന്ന ഒരു പുതിയ പ്ലാന്‍ സ്‌കീം കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും ചേര്‍ന്ന്‌ ഈ വര്‍ഷം ആരംഭിച്ചു.

 

2013 ജനുവരിയില്‍ ആരംഭിച്ച പദ്‌ധതിയുടെ ഒന്നാമത്തെ റിപ്പോര്‍ട്ട്‌ (ജനുവരി-മാര്‍ച്ച്‌) ജൂണ്‍ 1-നു പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30, 2013 വരെ പരിശോധന നടത്തിയ സാമ്പിളിന്റെ ഫലങ്ങള്‍ ആണ്‌ രാമത്തെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടിക. ഓരോ മാസവും 50 മുതല്‍ 60 ഇനം പച്ചക്കറികളുടെ 200 ഓളം സാമ്പിളുകള്‍ വീതം വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങി വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബറട്ടറിയില്‍ എത്തിച്ചാണ്‌ പരിശോധന നടത്തുന്നത്‌. പരിശോധനക്കുള്ള എല്ലാ അത്യാധുനിക സൗകര്യങ്ങളും, കീടനാശിനി 100 കോടിയില്‍ ഒരു അംശം വരെ അളക്കുന്ന ഗ്യാസ്‌ ക്രാമറ്റോഗ്രാഫ്‌, ലിക്വിഡ്‌ ക്രാമറ്റോഗ്രാഫ്‌, മാസ്സ്‌ സ്‌പെക്ട്രാമീറ്റര്‍ എന്നീ ഉപകരണങ്ങളുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ക്കാര്‍ തലത്തിലെ ഒരേയൊരു അക്രഡിറ്റഡ്‌ ലാബറട്ടറി ആണിത്‌.

 

തിരുവനന്തപുരത്തെ പച്ചക്കറി കടകള്‍, സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ് പച്ചക്കറി ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ശേഖരിച്ച 58 ഇനം പച്ചക്കറികളെ വിഷാംശത്തിന്റെ തോത്‌ അനുസരിച്ച്‌ മൂന്നായി തിരിച്ച്‌ പട്ടികയില്‍ കൊടുത്തിരിക്കുന്നു. ആദ്യ റിപ്പോര്‍ട്ടില്‍ അപകട സാധ്യതയുള്ള അളവില്‍ വിഷാംശം കണ്ടെതെിയ കോവക്ക, നെല്ലിക്ക, ചുവന്നുള്ളി, തക്കാളി, കോളിഫ്‌ളവര്‍, കാബേജ്‌ (വെള്ള, വയലെറ്റ്‌), പയര്‍, കാപ്‌സിക്കം (മഞ്ഞ, ചുവപ്പ്‌) എന്നിവയുടെ സാമ്പിളുകള്‍ ഈ റിപ്പോര്‍ട്ടില്‍ അപകട സാധ്യത ഇല്ലാത്തതായിട്ടാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. വിവിധ പച്ചക്കറികളില്‍ കകീടനാശിനികളുടെ വിഷാംശം സംബന്ധിച്ചുള്ള വിശദ കണക്കുകള്‍ കാര്‍ഷിക സര്‍വകലാശാല, കൃഷി വകുപ്പ്‌ എന്നിവയുടെ വെബ്‌സൈറ്റിലും കൊടുക്കുന്നതാണ്‌. മൂന്ന്‌ മാസത്തില്‍ ഒരിക്കല്‍ ഈ പരിശോധനാ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ഡോ. തോമസ്‌ ബിജു മാത്യു (പ്രാഫസ്സര്‍),
പെസ്റ്റിസൈഡ്‌ റെസിഡ്യു ലാബ്,
(കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബറട്ടറി),
കാര്‍ഷിക കോളേജ്‌, വെള്ളായണി പി.ഒ; തിരുവനന്തപുരം 695 522
ഫോണ്‍ നമ്പര്‍: 0471-2388167
ഇ-മെയില്‍: biju.mathew@kau.in, biju2358@yahoo.co.in

പച്ചക്കറികളിലെ കീടനാശിനി
Production and Marketing of Safe to Eat (Pesticide free) vegetables for sale through government outlets

FSSAI:- Food safety & Standard Authority of India (foodsafety.kerala.gov.in)
EU:– European union (ec.europa.eu/sanco.pesticides)

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights