പ്രശ്നോത്തരി 12, ഭഷാ വ്യാകരണം, മലയാള സാഹിത്യം
മലയാള ഭാഷ, സാഹിത്യം, സംസ്കാരം മുതലായവയൊക്കെ ബന്ധിപ്പിക്കപ്പെട്ട ചോദ്യാവലി തന്നെയാണ് ഇതും. മുൻ വർഷങ്ങളിൽ പി. എസ്. സി. പരീക്ഷയ്ക്ക് ചോദിച്ചവയൊക്കെ ശേഖരിച്ചുണ്ടാക്കിയതാണ് ഇവയെല്ലാം.
എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്; ഉത്തരങ്ങളും ചിലതിന്റെയൊക്കെ വിശദീകരണവും ഉത്തരങ്ങൾ റിപ്പോർട്ട് ചെയ്താൽ കിട്ടുന്നതാണ്. ഇനി താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാം.
എല്ലാ ഉത്തരവും മാർക്കു ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടതാണ്; ഉത്തരങ്ങളും ചിലതിന്റെയൊക്കെ വിശദീകരണവും ഉത്തരങ്ങൾ റിപ്പോർട്ട് ചെയ്താൽ കിട്ടുന്നതാണ്. ഇനി താഴെ കാണുന്ന start ബട്ടൺ ക്ലിക്ക് ചെയ്ത് പ്രശ്നോത്തരി ആരംഭിക്കാം.
Start
അഭിനന്ദനങ്ങൾ!!
പ്രശ്നോത്തരി 12, ഭഷാ വ്യാകരണം, മലയാള സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
പ്രശ്നോത്തരി 12, ഭഷാ വ്യാകരണം, മലയാള സാഹിത്യം എന്ന ചോദ്യാവലി താങ്കൾ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
താങ്കൾക്ക് %%TOTAL%% -ഇൽ %%SCORE%% മാർക്കാണുള്ളത്. %%RATING%%
Your answers are highlighted below.
Question 1 |
To leave no stone unturned - ഈ പ്രയോഗത്തിന്റെ സമാനമായ അർത്ഥം വരുന്നത് ഏതാണ്?
A | ഒപ്പമെത്തുക |
B | സന്ദർഭാനുസരണം പ്രവർത്തിക്കുക |
C | ഒരുവിധം കഴിച്ചുകൂട്ടുക |
D | സമഗ്രമായി അന്വേഷിക്കുക |
Question 2 |
പാട്ടബാക്കി രചിച്ചത് ആരാണ്?
A | എം. ടി. |
B | തോപ്പില് ഭാസി |
C | കെ. ദാമോദരന് |
D | മുട്ടത്തുവര്ക്കി |
Question 2 Explanation:
1937-ൽ പൊന്നാനി കർഷകസമ്മേളനത്തിൽ അവതരിപ്പിക്കാൻ കെ. ദാമോദരൻ രചിച്ച നാടകമാണ് പാട്ടബാക്കി. 1938-ലാണ് ഇത് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ കർഷകസംഘപ്രവർത്തനങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയേയും ഈ നാടക അവതരണം സഹായിച്ചിട്ടുണ്ട്. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും പാട്ടബാക്കിയെ മലയാളത്തിന്റെ ഏറ്റവും വിജയകരമായ രാഷ്ട്രീയനാടകമാക്കിത്തീർത്തു എന്ന് സി. ജെ. തോമസ് അഭിപ്രായപ്പെട്ടു.
Question 3 |
He didn't carry out the promise എന്നത് എങ്ങനെ പരിഭാഷപ്പെടുത്താം?
A | അയാൾ ആ സ്വപ്നം നടപ്പാക്കിയില്ല |
B | അയാൾ തന്റെ ചുമതല നിറവേറ്റിയില്ല
|
C | അയാൾ ആ വാഗ്ദാനത്തില് നിന്നു പിന്മാറിയില്ല. |
D | അയാൾ ആ വാഗ്ദാനം നിറവേറ്റിയില്ല
|
Question 4 |
Carefully go over the document before you sign it എന്നതിന്റെ മലയാള പരിഭാഷ ഏത്?
A | ഒപ്പുവയ്ക്കുന്ന രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക |
B | ശ്രദ്ധയോടെ പരിശോധിച്ചിട്ടേ ഒപ്പു വയ്ക്കാവൂ |
C | ഒപ്പു വയ്ക്കുന്ന രേഖകൾ ശ്രദ്ധയോടെ പരിശോധിക്കുക |
D | ഒപ്പു വെക്കുന്നതിന് മുമ്പ് രേഖ ശ്രദ്ധാപൂർവ്വം പരിശോധിക്കുക |
Question 5 |
കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം ഏതാണ്?
A | കാരക്ക |
B | വീണ |
C | കാക്ക |
D | മണ്ണ് |
Question 6 |
താഴെ കൊടുത്തിരിക്കുന്നവയില് ആദേശ സന്ധിക്ക് ഉദാഹരണം ഏത്?
A | കണ്ടില്ല |
B | മയിൽപീലി |
C | നെന്മണി
|
D | ചാവുന്നു |
Question 6 Explanation:
സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നിന് സവർണ്ണനം വഴി മറ്റൊരു വർണ്ണം പകരംവരുന്നതാണ് ആദേശസന്ധി.
അവൻ + ഓടി = അവനോടി (/ൻ/ > /ന/)
വിൺ + തലം = വിണ്ടലം (/ത/ > /ട/)
നെൽ + മണി = നെന്മണി (/ല/ > /ന/)
അവൻ + ഓടി = അവനോടി (/ൻ/ > /ന/)
വിൺ + തലം = വിണ്ടലം (/ത/ > /ട/)
നെൽ + മണി = നെന്മണി (/ല/ > /ന/)
Question 7 |
I have been having fever for the last two days. ശരിയായ തർജ്ജമ എഴുതുക.
A | എനിക്ക് പനി തുടങ്ങിയാൽ രണ്ടു ദിവസം നീണ്ടുനിൽക്കും |
B | എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്.
|
C | എനിക്ക് രണ്ടു ദിവസം കൂടി പനി തുടരും
|
D | ഞാൻ പനിമൂലം രണ്ടു ദിവസം കിടന്നു |
Question 8 |
ശരിയായ തർജ്ജമ എഴുതുക Fruit of the forbidden tree given mortal taste:
A | അമൂല്യമായ കനികൾ സ്വാദുള്ളവയാണ് |
B | വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ് |
C | സ്വാദുള്ള കനികൾ വിലക്കപ്പെട്ടവയാണ് |
D | വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് |
Question 9 |
താഴെ തന്നിരിക്കുന്നതിൽ 'ആഗമസന്ധി’ക്ക് ഉദാഹരണം ഏത്?
A | കണ്ടില്ല |
B | തിരുവോണം
|
C | വിണ്ടലം
|
D | അക്കാലം
|
Question 9 Explanation:
സന്ധിക്കുന്ന വർണ്ണങ്ങൾക്കിടയിൽ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി. ആഗമിക്കുന്ന വർണ്ണത്തെയോ വർണ്ണസമൂഹത്തെയോ സന്ധായകവർണ്ണമെന്നോ ഇടനിലയെന്നോ വിളിക്കുന്നു.
സ്വരങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന വിവൃത്തി(hiatus) പരിഹരിക്കാൻ പല ഭാഷകളിലും യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു. സന്ധിക്കുന്ന സ്വരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണ് യകാരവകാരാദികൾ ആഗമിക്കുന്നത്.
Question 10 |
"എ മൈനസ് ബി" എന്ന കൃതി രചിച്ചത് ആരാണ്?
A | കോവിലന് |
B | ടി.പത്മനാഭന് |
C | വി.കെ.എന്.
|
D | അക്കിത്തം
|
Question 10 Explanation:
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2), . 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
Question 11 |
ശരിയായ തർജ്ജമ എഴുതുക:- You had better consult a doctor
A | ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്. |
B | ഡോക്ടറെ കണ്ടാൽ സ്ഥിതി മാറും.
|
C | ഡോക്ടറെ കാണുന്നതാണ് കൂടുതൽ അഭികാമ്യം.
|
D | ഡോക്ടറെ കണ്ടാൽ സ്ഥിതി മാറും. |
Question 12 |
'നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി ഏതാണ്?
A | കാലു തിരുമുക |
B | കാലു പിടിക്കുക
|
C | കാലു മാറുക |
D | കാലു വാരുക
|
Question 13 |
2009 -ല് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്ഡ് നേടിയ യു. എ. ഖാദറിന്റെ കൃതി ഏതാണ്?
A | മരുഭൂമികള് ഉണ്ടാകുന്നത് |
B | തൃക്കോട്ടൂര് നോവലുകൾ |
C | മഞ്ഞ് |
D | കേശവന്റെ വിലാപങ്ങള് |
Question 13 Explanation:
മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമാണ് യു.എ. ഖാദർ.പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്.പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന സവിശേഷമായ രചനാശൈലിയിലൂടെ ശ്രദ്ധേയനായി. 1935-ൽ പഴയ ബർമ്മയിലെ റംഗൂണിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ചു. മാതാവ് ബർമ്മാക്കാരിയായ മാമെദി. പിതാവ് കേരളീയനായ മൊയ്തീൻകുട്ടി ഹാജി. കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്ന് ഫൈനൽ എക്സാം പൂർത്തിയാക്കി.
Question 14 |
അമ്മ കുട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്?
A | പ്രതിഗ്രാഹിക |
B | പ്രയോജിക
|
C | സംയോജിക
|
D | ആധാരിക
|
Question 14 Explanation:
വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. വിഭക്തി എന്ന പദം വിഭക്തിപ്രത്യയങ്ങൾ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു. നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നതാണ് ആധാരികാ വിഭക്തി.
Question 15 |
മഹാഭാരതത്തിലെ പര്വ്വങ്ങള് എത്ര?
A | 10 |
B | 18 |
C | 14 |
D | 21 |
Question 15 Explanation:
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്. ഭാരതീയ വിശ്വാസമനുസരിച്ച് ആകെയുള്ള രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് ഇത്, മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത് നിലനിന്നിരുന്നു.
Question 16 |
രാജതരംഗിണിയുടെ രചയിതാവ് ആരാണ്?
A | സോമദേവന് |
B | കല്ഹണന് |
C | ജയദേവന് |
D | രാജശേഖരന് |
Question 16 Explanation:
പന്ത്രണ്ടാം നൂറ്റാണ്ടിൽ കശ്മീരിൽ ജീവിച്ചിരുന്ന സംസ്കൃത പണ്ഡിതനും കവിയുമായിരുന്നു കൽഹണൻ.രാജതരംഗിണി എന്ന ചരിത്രകാവ്യമായിരുന്നു കൽഹണന്റെ പ്രധാനകൃതി.കശ്മീരിന്റെ ക്രമാനുഗതമായ ചരിത്രത്തെക്കുറിച്ചുള്ള ഒരു നിദർശനം ഇതിന്റെ പ്രത്യേകതയാണ്.1148 ൽ ആണ് ഈ കൃതി രചിയ്ക്കപ്പെട്ടതെന്നു കരുതുന്നു. എട്ടു തരംഗങ്ങളിലായി അശോകചക്രവർത്തിയുടെ കാലം മുതൽക്കുള്ള ചരിത്രം ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്.
Question 17 |
താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത്?
A | വാരിധി |
B | ക്ഷോണി |
C | ക്ഷിതി |
D | ധര |
Question 18 |
ഏത് കൃതിയെ മുന്നിര്ത്തിയാണ് എസ്. കെ. പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്?
A | കാപ്പിരികളുടെ നാട്ടില് |
B | ഒരു ദേശത്തിന്റെ കഥ |
C | ഒരു തെരുവിന്റെ കഥ |
D | ബാലിദ്വീപ് |
Question 18 Explanation:
എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ് ഒരു ദേശത്തിന്റെ കഥ. ഈ കൃതിയ്കാണ് 1980-ൽ അദ്ദേഹത്തിന് ജ്ഞാനപീഠം പുരസ്കാരം നൽകപ്പെട്ടത്. ഈ കൃതി തന്നെ 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അർഹമായി[2]. ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാൾ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതുമാണ് പ്രമേയം.
Question 19 |
താഴെകൊടുത്തിട്ടുള്ള പദങ്ങളിൽ 'ആന'യുടെ പര്യായമല്ലാത്തത് ഏത്?
A | സിന്ധൂരം
|
B | കരി |
C | ഹരിണം |
D | കളഭം |
Question 20 |
മലയാളത്തില് ഏറ്റവും കൂടുതല് പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം ഏത്?
A | ശാകുന്തളം |
B | നിര്മ്മാല്യം |
C | അവകാശികള് |
D | നാലുകെട്ട്
|
Question 21 |
ആദ്യത്തെ വള്ളത്തോള് അവാര്ഡ് നേടിയത് ആരാണ്?
A | ശൂരനാട് കുഞ്ഞന്പിള്ള |
B | ലളിതാംബിക അന്തര്ജ്ജനം |
C | പാലാ നാരായണന് നായര് |
D | സുഗതകുമാരി |
Question 21 Explanation:
കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണൻ നായർ. കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത് ശ്രദ്ധേയനായിത്തീർന്നു ഇദ്ദേഹം. 1911 ഡിസംബർ 11ന് കീപ്പള്ളിൽ ശങ്കരൻ നായരുടേയും പുലിയന്നൂർ പുത്തൂർ വീട്ടിൽ പാർവതിയമ്മയുടേയും മകനായി അദ്ദേഹം കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു.
Question 22 |
വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ്?
A | ഏണിപ്പടികൾ |
B | അസുരവിത്ത് |
C | ഓടയിൽനിന്നു |
D | കടൽതീരത്ത് |
Question 23 |
കണ്ണിൽ പൊടിയിടുക എന്ന ശൈലിയുടെ അർഥം എന്താണ്?
A | വഞ്ചിക്കുക |
B | മാന്ത്രിക വിദ്യ കാണിക്കുക |
C | തോൽപ്പിക്കുക
|
D | ദാക്ഷിണ്യം കാണിക്കാതിരിക്കുക |
Question 24 |
ശരിയായ വാക്യം ഏത്?
A | കഥകളിയിൽ നൃത്തനൃത്യനാട്യരൂപങ്ങൾ ഉൾച്ചേർന്നുവെങ്കിലും പക്ഷേ, നൃത്യത്തിനാണ് പ്രാധാന്യം. |
B | എന്തായാലും താങ്കളുടെ അഭിമാനത്തിന് ഒരു ലോപവും വരില്ല. |
C | അങ്ങനെ പറയുന്നതും അങ്ങനെ ചെയ്യുന്നതും തമ്മിൽ വലിയ അന്തരവും വ്യത്യാസവും ഉണ്ട്. |
D | ഈ പ്രശ്നങ്ങളിൽ നൂറിനു തൊണ്ണൂറു ശതമാനവും അവർ സ്വയം ഉണ്ടാക്കുന്നതാണ്. |
Question 25 |
താഴെപ്പറയുന്നവയില് ഏതാണ് ദേശീയഫിലിം അവാര്ഡ് നേടിയ മലയാള സിനിമ ?
A | തുലാഭാരം |
B | നിര്മ്മാല്യം |
C | സ്നേഹസീമ |
D | ജീവിതനൗക |
Question 25 Explanation:
എം. ടി. വാസുദേവൻ നായർ തിരക്കഥയെഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണു് 1973-ൽ പുറത്തിറങ്ങിയ നിർമ്മാല്യം . 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം നിർമ്മാല്യത്തിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച നടനുള്ള ദേശീയപുരസ്ക്കാരം ഭരത് അവാർഡ് പി.ജെ. ആന്റണിക്ക് ഈ ചിത്രത്തിലെ അഭിനയത്തിനാണു് ലഭിച്ചതു്.
Question 26 |
കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച് സച്ചിദാനന്ദന്റെ നാടകം ഏതാണ്?
A | പുലിജന്മം |
B | ഗാന്ധി |
C | സമതലം |
D | അമരാവതി |
Question 26 Explanation:
ശക്തൻ തമ്പുരാൻ, ഗാന്ധി എന്നിവയാണു സച്ചിദാനന്ദന്റെ നാടകങ്ങൾ. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഗാന്ധിക്ക് തന്നെ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നിരസിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ വർഗ്ഗീയത ശക്തമായിട്ടും മോദിയുടെ കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്ന കാരണത്താലാണ് പ്രസ്തുത സ്ഥാനം രാജി വെച്ചത്.
Question 27 |
ശരിയായ പദം തെരഞ്ഞെടുത്തെഴുതുക.
A | (B) പീഠനം
|
B | (D) പീടനം |
C | (C) പീഡനം
|
D | പീഢനം
|
Question 28 |
'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി ഏത്?
A | സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട |
B | വിത്തുഗുണം പത്തുഗുണം |
C | മിന്നുന്നതെല്ലാം പൊന്നല്ല |
D | മടിയൻമല ചുമക്കും |
Question 29 |
താഴെ തന്നിരിക്കുന്നതിൽ 'കേവലക്രിയ’ ഏത്?
A | കാട്ടുന്നു
|
B | ഉറക്കുന്നു |
C | നടത്തുന്നു
|
D | എഴുതുന്നു |
Question 29 Explanation:
ഒരു ക്രിയയിൽ സ്വയം അർത്ഥം ഉണ്ടെങ്കിൽ അത്തരം ക്രിയകളെ കേവലക്രിയകൾ എന്ന് മലയാളവ്യാകരണത്തിൽ പറയുന്നു. ഇത്തരം ക്രിയകൾക്കുള്ള പ്രത്യേകത പരപ്രേരണയോടെ നടത്തുന്നവയല്ല, മറിച്ച് സ്വയം നടത്തുന്ന ക്രിയ എന്നുള്ളതാണ്. പരപ്രേരണയാൽ നടത്തപ്പെടുന്ന ക്രിയകളെയാണ് പ്രയോജകക്രിയ എന്നു പറയുന്നത്. പഠിക്കുന്നു, നടക്കുന്നു, കിടക്കുന്നു, ഉറങ്ങുന്നു, ഓടുന്നു, വളരുന്നു, ചാടുന്നു..
Question 30 |
വെള്ളം കുടിച്ചു - ഇതിൽ 'വെള്ളം' എന്ന പദം ഏത് വിഭക്തിയിൽ പെടും?
A | ഉദ്ദേശിക |
B | നിര്ദ്ദേശിക
|
C | സംബന്ധിക
|
D | പ്രതിഗ്രാഹിക |
Question 30 Explanation:
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നതാണ് പ്രധാനമായും പ്രതിഗ്രാഹിക വിഭക്തി.
Once you are finished, click the button below. Any items you have not completed will be marked incorrect.
Get Results
There are 30 questions to complete.
You have completed
questions
question
Your score is
Correct
Wrong
Partial-Credit
You have not finished your quiz. If you leave this page, your progress will be lost.
Correct Answer
You Selected
Not Attempted
Final Score on Quiz
Attempted Questions Correct
Attempted Questions Wrong
Questions Not Attempted
Total Questions on Quiz
Question Details
Results
Date
Score
Hint
Time allowed
minutes
seconds
Time used
Answer Choice(s) Selected
Question Text
All done
എന്തുപറ്റി? ഇങ്ങനെയല്ലല്ലോ പ്രതീക്ഷിച്ചിരുന്നത്. വിജ്ഞാനത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണു താങ്കൾ.
പോരാ, നല്ല വായനാശീൽലം വളർത്തിയെടുക്കുക! നന്നായി പരിശ്രമിക്കുക.
കുറച്ചുകൂടെ നന്നാക്കാമായിരുന്നു, പൊതുവിജ്ഞാനത്തിൽ അല്പം ശ്രദ്ധ കൂടുതൽ കൊടുത്തേ പറ്റൂ... വായന കുറയ്ക്കരുത്, വിജ്ഞാനപ്രദമായ കാര്യങ്ങൾ കാണുമ്പോൾ എവിടെയെങ്കിലും കുറിച്ചു വെയ്ക്കുന്നത് ഒരു ശീലമാക്കുക.
വളരെ നന്നായിട്ടുണ്ട്. പി എസ് സി പരീക്ഷ ഒന്നു പരീക്ഷിക്കരുതോ? 🙂
Perfect! ഇങ്ങനെ വേണം!! ഈ അറിവുകൾ മറ്റുള്ളവർക്ക് പങ്കുവെയ്ക്കാൻ കൂടി താങ്കൾക്കു കഴിയട്ടെ എന്നാശംസിക്കുന്നു.