കേരള പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുടെ ഉപയോഗത്തിനായി ഐടി @ സ്കൂൾ പ്രോജക്റ്റ് തയ്യാറാക്കിയിട്ടുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഐടി @ സ്കൂൾ ഗ്നു ലിനക്സ് 12.04. ഉബുണ്ടു 12.04 എന്ന ഗ്നു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിനെ ആധാരമാക്കിയാണിത് തയ്യാറാക്കിയിരിക്കുന്നത്.
ഉബുണ്ടുവിന്റെ പാക്കേജുകളില്‍ മാറ്റം വരുത്തിയും ഡെബിയന്‍ ആര്‍ക്കൈവ്സുകളില്‍ നിന്നും മറ്റു PPA കളില്‍ നിന്നും ധാരാളം പാക്കേജുകള്‍ ഉൾപ്പെടുത്തിയുമാണിത് തയ്യാറാക്കിയിരിക്കുന്നത്. 32 ബിറ്റ്, 64 ബിറ്റ് ഹാർഡ്‌വെയറുകൾക്കായി പ്രത്യേകം പതിപ്പുകളിലായാണിത് പ്രസിദ്ധീകരിക്കുന്നത്. GNOME3 യെ അടിസ്ഥാനമാക്കി തയ്യാറാക്കിയതിനാൽ സിസ്റ്റം മെനുവിലും സോഫ്റ്റ്‌വെയർ പ്രവർത്തനത്തിലും ഐടി@സ്കൂളിന്റെ തന്നെ മുൻ വേർഷൻ ആയ Edubuntu 10.04 നെ അപേക്ഷിച്ച് ധാരാളം മാറ്റങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിൻഡോസിൽ നിന്നും ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ തന്നെ ഗ്നു/ലിനക്സിലേക്കു മാറ്റാൻ പറ്റിയ ഒരു പതിപ്പാണിത് എന്നു നിസംശയം പറയാം. വിൻഡോസ് ഉപയോക്താവിന് ലിനക്സ് ആദ്യമായി ഉപയോഗിക്കുമ്പോൾ കാണുന്ന ആ അപരിചത്വം നന്നായി തന്നെ ഈ ഓപ്പറേറ്റിങ് സിസ്റ്റം മാറ്റിയെടൂക്കുന്നുണ്ട്. വിൻഡോസിൽ നിന്നും ലിനക്സിലേക്ക് ഒരു ചുവടുമാറ്റം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇതൊരു സുവർണാവസരം തന്നെ!
സിഡിയിൽ ഈ മാറ്റങ്ങളെക്കുറിച്ച് വിവരിക്കുന്ന പിഡിഎഫ് ഡൊക്കുമെന്റ് അടക്കം ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും പിഡിഎഫ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഈ ഓപ്പറേറ്റിങ് സിസ്റ്റം ശരിയായ രീതിയിൽ ഇൻസ്റ്റാൾ ഇൻസ്റ്റാൾ ചെയ്യാനാവശ്യമായ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ കൂടി പിഡിഎഫ് പറഞ്ഞുതരുന്നുണ്ട്. അതുകൊണ്ട്, ഇൻസ്റ്റാൾ ചെയ്യുന്നതിനു മുമ്പ് യൂസർ മാന്വൽ ഒന്ന് ഓടിച്ചു വായിക്കുന്നത് നല്ലതായിരിക്കും. കേരളത്തിലെ വിദ്യാലയങ്ങൾക്കെന്ന പോലെ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഏതൊരു സാധാരനക്കാരനും വിലമതിക്കാനാവാത്ത ഒരു മുതൽക്കൂടാണ് ഈ സോഫ്റ്റ്‌വെയർൽ പാക്കേജ്. ആയിരക്കണക്കിനു രൂപയുടെ സോഫ്റ്റ്‌വെയറുകൾ അഭുമാനപൂർവം ഉപയോഗിക്കാൻ വഴിയൊരുക്കിയ ഐടി@സ്കൂൾ പ്രത്യേക അഭിനന്ദനമർഹിക്കുന്നു.
ഈ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടൊരു കാര്യം, ഇൻസ്റ്റാൾ ചെയ്യുന്ന അവസരത്തിൽ ഇന്റെർനെറ്റ് വഴി അപ്ഡേഷൻ ഒന്നും നടത്താതിരിക്കുക എന്നതാണ്. ഒന്നുരണ്ടു പ്രോഗ്രാമുകൾക്ക് ഈ അപ്ഡേഷൻസ് ബുദ്ധിമുണ്ടാക്കുമെന്ന് യൂസർമാന്വലിൽ പറഞ്ഞിട്ടുമുണ്ട്. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞ ശേഷം വേണമെങ്കിൽ മാന്വലിൽ പറഞ്ഞിരിക്കുന്നതു പ്രകാരം അപ്ഡേഷൻ നടത്താവുന്നതാണ്.
കെല്‍ട്രോണ്‍ വഴി ഐ.ടി.@സ്കൂള്‍ ഈ വര്‍ഷം വിതരണം ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ക്കു വേണ്ടി തയ്യാറാക്കിയ ഈ സിഡികൾ ഉടനെ തന്നെ കേരളത്തിലെ എല്ലാ സ്കൂളുകളിലും ലഭ്യമാവും. നിലവില്‍ മുമ്പത്തെ വേർഷൻ ആയ edubuntu 10.04 സപ്പോര്‍ട്ട് ചെയ്യാത്ത ഹാര്‍ഡ്‌വെയറുകള്‍ക്ക് വേണ്ടി മാത്രമേ സ്കൂളുകളില്‍ ഇത് ഇപ്പോള്‍ suggest ചെയ്യുന്നുള്ളൂ എന്നാണറിയാൻ കഴിഞ്ഞത്. സിഡി ആവശ്യമുള്ളവർക്ക് കേരള പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളിൽ ഒരു ബ്ലാങ്ക് ഡിവിഡിയുമായി നേരിട്ട് ചെന്ന് ഈ ഓപ്പറേറ്റിങ് സിസ്റ്റം പകർത്തി എടുക്കാവുന്നതാണ്. പ്രീ-ഇൻസ്റ്റാൾഡ് ആയിട്ടുള്ള അനവധി സോഫ്റ്റ്‌വെയറുകളാൽ സമ്പന്നമാണിത്. പിന്നീട് ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യേണ്ട നൂലാമാലകളെ ഒട്ടൊന്നുമല്ല ഇത് ദൂരീകരിക്കുന്നത്.
എന്തായാലും നിരവിധി പുതുമകൾ അടങ്ങിയ ഈ ഓപ്പറേറ്റിങ് സിസറ്റം കേവലം ഒരു ഡിവിഡിയുടെ വിലയ്ക്ക് നിങ്ങളുടെ കൈയിൽ എത്തുന്നു. ആയിരക്കണക്കിനു രൂപയുടെ മൂല്യമുള്ള സോഫ്റ്റ്‌വെയറുകൾ അഭിമാനത്തോടെ ഉപയോഗിക്കാൻ സാധിക്കുന്നു എന്നതുതന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമല്ലേ…
സിഡി ലഭിക്കാനുള്ള വഴികൾ
കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിലും സിഡി ലഭ്യമാണ്. ഒരു ബ്ലാങ്ക് ഡിവിഡിയുമായി ചെന്നാൽ സ്കൂളിൽ നിന്നും തികച്ചും സൗജന്യമായി ഈ ഓപ്പറേറ്റിങ് സിസ്റ്റം പകർത്തിയെടുക്കാവുന്നതാണ്.
ടോറന്റ് ഡൗൺലോഡിങ്
ഐടി@സ്കൂൾ തയ്യാറാക്കിയ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ടോറന്റ് ഫയൽ ലഭ്യമാണ്.
32 ബിറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ടോറന്റ്:
http://northkerala.com/software/cd/it-at-school-ubundu-os-32bits.torrent.
64 ബിറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ടോറന്റ്:
http://northkerala.com/software/cd/it-at-school-ubundu-os-64bits.torrent.
ടോറന്റ് ഡൗൺലോഡിങിനെ പറ്റി അറിയാത്തവർക്കായി ഇതിനെ പറ്റി വിശദമാക്കുന്ന ഒരു ലേഖനം കഴിഞ്ഞ തവണ കൊടുത്തിരിക്കുന്നതു കാണുക. കൂടുതൽ സൈസുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യേണ്ടിവരുന്ന ഇത്തരം അവസരങ്ങളിൽ ലോകത്തിലെല്ലാവരും ഉപയോഗിക്കുന്ന പ്രോട്ടോക്കോളാണ് ടോറന്റ് പ്രോട്ടോക്കോൾ. ടോറന്റ് ഡൗൺലോഡിങ് ചെയ്തുതന്നെ നിങ്ങൾക്കു വേണ്ട ഓപ്പറേറ്റിങ് സിസ്റ്റം ഡൗൺലോഡ് ചെയ്തെടുക്കുവാൻ താല്പര്യപ്പെടുന്നു. കാരണം കൂടുതൽ ആളുകൾ ടോറന്റ് ഡൗൺലോഡിങ് രീതി ഉപയോഗിച്ച് ചെയ്യുമ്പോൾ പെട്ടന്ന് ഡൗൺലോഡിങ് നടക്കുന്നു എന്നൊരു ഗുണം കൂടിയുണ്ട്.
ഡയറക്റ്റ് ഡൗൺലോഡിങ്
ഓരോ ഓപ്പറേറ്റിങ് സിസ്റ്റവും ഏകദേശം 4 GB യോളം വരും. ഇത്രയധികം ഡാറ്റ ഡയറക്റ്റ് ഡൗൺലോഡ് ചെയ്യുക എന്നത് സാധ്യമാണെന്നു തോന്നുന്നില്ല. ഇടയ്ക്ക് ഡിസ്കണക്റ്റായേക്കാം. എങ്കിലും ഏതെങ്കിലും ഡൗൺലോഡ് മാനേജർ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ അവർക്കായി ഡയറക്റ്റ് ഡൗൺലോഡിങ് ലിങ്ക് നൽകുന്നു.
32 ബിറ്റ് ഓപ്പറേറ്റിങ് സിസ്റ്റം: http://northkerala.com/software/cd/it-at-school-ubundu-os-32bits.iso.
64 ബിറ്റ് ഓപ്പറേറ്റിങ് സിസ്റ്റം: http://northkerala.com/software/cd/it-at-school-ubundu-os-64bits.iso.
ഈയൊരു പ്രോജക്റ്റിന്റെ പിന്നിൽ നിരവധി സ്വതന്ത്ര്യസോഫ്റ്റ്‌വെയർ പ്രേമികളുടെയും അദ്ധ്യാപകരുടേയും അക്ഷീണപ്രയത്നമുണ്ട്. ഈ അദ്ധ്യാപകദിനത്തിൽ അവർക്കുള്ള സമർപ്പണമായി കരുതി; അവരെ നന്ദിയോടെ സ്മരിച്ചുകൊണ്ട് നമുക്കീ സിഡി ഉപയോഗിച്ചു തുടങ്ങാം.
വാൽകഷ്ണം:
ടോറന്റിനെ പറ്റി കഴിഞ്ഞ ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. ടോറന്റ് നിയമവിരുദ്ധമാണെന്ന രീതിയിൽ ചിലരൊക്കെ വന്നു പറയുകയുണ്ടായി. കേരളത്തിലത് നിരോധിച്ചതല്ലേ എന്നൊരാൾ ചോദിച്ചപ്പോൾ തെല്ലൊന്ന് അത്ഭുതപ്പെട്ടുപോയി! ടോറന്റ് അല്ല നിയമവിരുദ്ധം; ടോറന്റ് എന്നത് നമ്മൾ സാധാരണ വെബ്പേജുകൾ ഇന്റെർനെറ്റിൽ കാണാൽ ഉപയോഗിക്കുന്ന HTTP പോലെയോ ഫയൽ കൈമാറ്റത്തിനുതന്നെ ഉപയോഗിച്ചുവരുന്ന FTP പോലെയോ ഉള്ള ഒരു പ്രോട്ടോക്കോൾ മാത്രമാണ്. അതു വെച്ച് എന്ത് ഡൗൺലോഡ് ചെയ്തെടുക്കുന്നു എന്നതിനെ അനുസരിച്ചാണ് അത് നിയമാനുസൃതമെന്നോ നിയമ വിരുദ്ധമെന്നോ വേർതിരിക്കുന്നത്. കോപ്പിറൈറ്റിനാൽ സംരക്ഷിച്ചു വെച്ചിരിക്കുന്ന സിനിമകൾ, സോഫ്റ്റ്‌വെയറുകൾ, ചിത്രങ്ങൾ, സംഗീതങ്ങൾ എന്നിവയൊക്കെ ഇതുവഴി ഡൗൺലോഡു ചെയ്യുന്നത് ശിക്ഷയർഹിക്കുന്ന കുറ്റം തന്നെയാണ്. എന്നാൽ ഉബുണ്ടുവിനെ മാറ്റങ്ങൾ ചെയ്തെടുക്കുന്ന ഏതൊരു ഉല്പന്നവും അതേ ലൈസൻസിൽ തന്നെ ഇറക്കേണ്ടതുണ്ട്. ഉബുണ്ടുവിന്റെ ലൈസൻസിങ് പോളീസിയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ കാണുക. അധികവായനയ്ക്ക് ഈ പേജും കൂടി വിസിറ്റ് ചെയ്യുക.
എന്റെ ലാപ്ടോപില്‍ ഒരു പാർടിഷ്യന്‍ മാത്രമേ ഉള്ളു അതില്‍ രണ്ടു OS ഇന്‍സ്റോള്‍ ചെയ്യാമോ?
ഫിലിപ്പ് എം എം
ഫിലിപ്പ്, താങ്കളുടെ ഹര്‍ഡ് ഡിസ്കിലെ നിലവിലുള്ള നിലവിലുള്ള പാർടിഷ്യനുശേഷം മതിയായ ഫ്രീ സ്പേസ് ഉണ്ടെങ്കില്‍ അവിടെ പുതിയ പാർടിഷ്യന്‍ സൃഷ്ടിച്ച ശേഷം ഉബണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാം. അല്ലെങ്കിൽ നിലവിലെ പാർടിഷ്യന്റെ വലുപ്പം കുറച്ച് ഫ്രീ സ്പേസ് ഉണ്ടാക്കുകയോ നിലവിലെ പാർടിഷ്യന്‍ മായ്ച്ച് കളഞ്ഞ് പുതിയ പാർടിഷ്യനുകള്‍ സൃഷ്ടികുകയോ ചെയ്യാം . നിലവിലെ പാർടിഷ്യന്റെ വലുപ്പം കുറക്കുന്നതിന് കൂടുതൽ സമയം എടുക്കും. ഈ കാര്യങ്ങള്‍ക്കായി ഉബണ്ടു ലൈവ് സിഡിയിലെ GParted ( Gnome Partition Editor ) എന്ന അപ്ലിക്കേഷന്‍ ഉപയോഗിക്കാം. അതിനുമുന്‍പ് നിലവിലെ ഡാറ്റ Backup ചെയ്യാൻ മറക്കരുത്. GParted നെ കുറിച്ച് കൂടുതല്‍ അറിയാന്‍ http://gparted.sourceforge.net/ സന്ദര്‍ശ്ശിക്കുക.