ഇന്റർനെറ്റിലുടെ ഫയലുകൾ കൈമാറാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ടോറന്റ്. സാങ്കേതികമായി പറഞ്ഞാൽ വെബ്പേജുകൾ ഇന്റെർനെറ്റിൽ കാണാനുപയോഗിക്കുന്ന HTTP പോലെയോ, ഫയൽ കൈമാറ്റത്തിനുതന്നെ ഉപയോഗിക്കുന്ന FTP പോലെയോ ഉള്ള ഒരു പ്രോട്ടോക്കോൾ ആണിത്. കൈമാറ്റം ചെയ്യപ്പെടുന്ന ഫയലിനെ നിരവധി ചെറു പാക്കറ്റുകളായി വിഭജിച്ച്, അനേകം കമ്പ്യൂട്ടറുകൾ പരസ്പരം ഈ പാക്കറ്റുകൾ കൈമാറിയാണ് ഇതു സാധ്യമാകുന്നത്. സൈസ് കൂടിയ ഫയലുകൾ ഇന്റെർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന മാർഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു മാർഗമാണിത്. പരിമിതമായ വിതരണ ശേഷി (Bandwidth)യിൽ വലിയ ഫയലുകളെ വളരെയെളുപ്പത്തിലും വേഗത്തിലും കൈമാറാൻ ബിറ്റ് ടോറന്റ് വഴി സാധിക്കും. ഒരു ടോറന്റ് ക്ലയന്റ് സോഫ്റ്റ്വെയർ ഉപയോഗിച്ച് അധികം ചെലവില്ലാതെ തന്നെ ഫയലുകൾ കൈമാറ്റം ചെയ്യുന്നതു സാധ്യമാക്കുന്നു.
ബിറ്റ് ടോറന്റ് എന്ന ഓപ്പൺ പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് ടോറന്റുകൾ പ്രവർത്തിക്കുന്നത്. അമേരിക്കൻ പ്രോഗ്രാമറായ ബ്രാം കോഹനാണ് 2001 ജൂലൈയിൽ ബിറ്റ് ടോറന്റ് പ്രോട്ടൊക്കോൾ പുറത്തിറക്കിയത്. കോഹൻ കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യ ഇന്നു ലോകമെമ്പാടും ഫയലുകൾ കൈമാറ്റം ചെയ്യാനായി ഉപയോഗിച്ചു വരുന്നു. ഇന്റർനെറ്റ് ലോകത്തിൽ ഇന്ന് എറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്ന ഫയൽ ഷെയറിംങ് സാങ്കേതികവിദ്യകളിലൊന്നാണ് ബിറ്റ് ടോറന്റ് പ്രോട്ടോകോളുകൾ.
ഡൗൺലോഡിങ് സാധ്യമാക്കുന്നവർ അതിന്റെ ടോറന്റ് ഫയൽ ഇതിനായി ഷെയർ ചെയ്യേണ്ടതുണ്ട്. ടോറന്റ് ഫയലിന്റെ എക്സ്റ്റൻഷൻ .torrent എന്നായിരിക്കും. ബിറ്റ് ടോറന്റ് പ്രൊട്ടോക്കോള്‍ ഉപയോഗിച്ച്, ഫയലുകൾ പീർ റ്റു പീർ നെറ്റ്‌വർക്ക് (P2P) വഴിയാണ് ഡൗൺലോഡിങ്ങിനും ഫയൽ ഷെയറിങ്ങിനും സാധ്യമാക്കുന്നത്. അതായത് പരസ്പരം ബന്ധിതങ്ങളായ ഒരു കൂട്ടം കമ്പ്യൂട്ടറുകൾ (പീയർ കമ്പ്യൂട്ടറുകൾ) ഒരു ഫയലിന്റെ ഷെയറിങിൽ പങ്കാളികളാവുന്നു. ഒരു ടോറന്റ് ഫയലിൽ, അതിന്റെ ഒറിജിനൽ ഫയലിന്റെ പേര്, സൈസ്, എവിടെനിന്നു ലഭിക്കും എന്നിങ്ങനെയുള്ള നിരവധി വിവരങ്ങൾ ശേഖരിച്ചിരിച്ചു വെച്ചിരിക്കും. തീരെ സൈസ് കുറഞ്ഞൊരു ഫയലായിരിക്കും ടോറന്റ് ഫയൽ.
എങ്ങനെ ഡൗൺലോഡിങ് സാധ്യമാക്കുന്നു എന്നു പറയാം
ടോറന്റ് ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ഇവ സാധ്യമാക്കുന്ന സൈറ്റുകൾ, ലിങ്കുകൾ എന്നിവ കരുതിവെയ്ക്കുക. ഈ ടോറന്റ് ഫയൽ വഴി യഥാർത്ഥ ഫയലുകൾ ഡൗൺലോഡ് ചെയ്യണമെങ്കിൽ BitTorrent P2P client-പ്രോഗ്രാമുകൾ ആവശ്യമാണ്. നിരവധി ബിറ്റ് ടോറന്റ് ക്ലൈന്റുകൾ ഇന്റെർനെറ്റിൽ ലഭ്യമാണ്. ഈ ക്ലന്റുപ്രോഗ്രാമുകൾ വഴി നമുക്ക് യഥാർത്ഥ ഫയലുകളെ നമ്മുടെ സിറ്റത്തിൽ എത്തിക്കാനാവുന്നു. ടോറന്റ് ഉപയോഗിച്ച് സിനിമ, പാട്ടുകൾ, സിഡി ഇമേജുകൾ, ചിത്രങ്ങൾ എന്നിങ്ങനെ ഏതു തരത്തിൽ പെട്ട ഫയലുകളും നമുക്ക് ഡൗൺലോഡ് ചെയ്യാനാവും.
ചെയ്യേണ്ടത് ഇത്രമാത്രം
1) ഒരു ബിറ്റ്ടോറന്റ് ക്ലൈന്റ് നമ്മുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തു വെയ്ക്കുക. വളരെയധികം ടോറന്റ് ക്ലൈന്റുകൾ നെറ്റിൽ ലഭ്യമാണ്. ഏതൊരു സാധാരണ ഉപയോക്താവിനും ഇത് വളരെ എളുപ്പത്തിൽ ഉപയോഗിക്കാനും പറ്റുന്നു. ചില ടോറന്റ് ക്ലൈന്റുകൾ താഴെ കൊടുത്തിരിക്കുന്നതു കാണുക. ഇത് ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ മതിയാവും.
2) ഇനി നമുക്ക് ഡൗൺലോഡ് ചെയ്യേണ്ട ഫയലിന്റെ ടോറന്റ് ഫയൽ കണ്ടുപിടിച്ച് ഡൗൺലോഡ് ചെയ്യണം.
3) നമ്മളിപ്പോൾ ഡൗൺലോഡ് ചെയ്തെടുത്ത ടോറന്റ് ഫയൽ മുമ്പ് ഇൻസ്റ്റാൾ ചെയ്ത ബിറ്റ് ടോറന്റ് ക്ലൈന്റിൽ ഓപ്പൺ ചെയ്ത് നോക്കുക. ടോറന്റ് ക്ലൈന്റ് ഏതെങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഡീഫാൾട്ടായി ഡബിൾ ക്ലിക്ക് ചെയ്താൽ അത് ആ പ്രോഗ്രാമിൽ തന്നെ തുറന്നുവരുന്നതുകാണാം.
4) യഥാർത്ഥ ഫയലിപ്പോൾ നമ്മുടെ ഡൗൺലോഡ് ഫോൾഡറിലേക്ക് ഡൗൺലോഡായി തുടങ്ങിയിരിക്കും.
ടോറന്റ് ഡൗൺലോഡിങിന്റെ പ്രധാന ഗുണങ്ങൾ
ഇടയ്ക്ക് പവർ പോയി നെറ്റ് ഡിസ്കണക്റ്റായാലോ കമ്പ്യൂട്ടർ ഷട്ട്ഡൗൺ ചെയ്താലോ ഒന്നും ഡൗൺലോഡിങിനെ അതു ബാധിക്കില്ല 🙂 ആ സമയത്തും ഡൗൺലോഡിങ് നടക്കും എന്നല്ല പറഞ്ഞുവരുന്നത്. പിന്നീട് നെറ്റ് കണക്റ്റ് ചെയ്യുന്ന സമയത്ത് ടോറന്റ് ക്ലൈന്റ് ഓപ്പൺ ചെയ്താൽ മതി ഡൗൺലോഡിങ് പുനരാരംഭിച്ചുകൊള്ളും. വേണമെങ്കിൽ ഇടയ്ക്ക് അല്പസമയം നിർത്തിവെയ്ക്കാനോ, മുഴുവൻ ബാൻഡ് വിഡ്ത്തും ഇതു ഡൗൺലോഡ് ചെയ്യാനായി ഉപയോഗിക്കാനോ ഒക്കെ ടോറന്റ് ക്ലൈന്റു വഴി സാധിക്കുന്നു. ഇങ്ങനെ നിങ്ങൾ ഓൺലൈനിൽ ഇരിക്കുന്ന സമയത്തുമാത്രം ഡൗൺലോഡിങ് ചെയ്ത് ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഒരു വലിയ സൈസുള്ള ഫയൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ് എന്നതാണിതിന്റെ ഗുണം. രാത്രിയിലൊക്കെയാണെങ്കിൽ ഉറക്കമൊഴിഞ്ഞ് ഡൗൺലോഡ് കഴിയുന്നതും കാത്തിരിക്കണം എന്നില്ല; പകരം, ഡൗൺലോഡിങ് കഴിഞ്ഞാൽ സിസ്റ്റം തനിയേ ഷട്ഡൗൺ ആക്കാനുള്ള ഉപാധിയും എല്ലാ ടോറന്റ് ക്ലൈന്റ് പ്രോഗ്രാമുകളും നൽകുന്നുണ്ട്.
ടോറന്റിന്റെ പ്രവർത്തനം
ടോറന്റ് ഉപയോഗിച്ച് ഒരു ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ, ഒരു ഉപയോക്താവ് ഡൗൺലോഡ് ചെയ്തതിന്റെ ഒരു ഭാഗം അതേസമയത്തുതന്നെ മറ്റുള്ളവർക്കായി ഷെയർ ചെയ്യുന്നുമുണ്ട്. ഇതിന്റെ രണ്ടിന്റെയും അളവുകൾ നമുക്ക് ടോറന്റ് ക്ലൈന്റ് പ്രോഗ്രാം വഴി നികപ്പെടുത്താൻ സാധിക്കും. ഡൗൺലോഡ് ചെയ്യുവാൻ തുടങ്ങുമ്പോൾ, ടോറന്റ് പ്രോഗ്രാം ട്രാക്കർ (tracker) സെർവറുമായി ബന്ധപ്പെടുന്നു. ഈ ട്രാക്കറാണ് എല്ലാവരുടെയും തോറന്റ് ക്ലയ്ന്റ് അപ്ലിക്കേഷനെ നിയന്ത്രിക്കുന്നത്. ഒരു സെർവ്വർ പോലെ ഇത് പ്രവർത്തിക്കുന്നു. നമ്മുടെ ടോറന്റ് ക്ലൈന്റിന് എവിടെനിന്നാണ് ഫയൽ ലഭിക്കുന്നത്, മറ്റുള്ളവർ ഈ ഫയലിന്റെ ഏത് ഭാഗം ഡൗൺലോഡ് ചെയ്യുന്നു എന്നീ വിവരങ്ങൾ നിയന്തിക്കുന്നതും നിർദ്ദേശിക്കുന്നതും ഈ ട്രാക്കർ തന്നെ. നമ്മുടെ ക്ലയ്ന്റ് പ്രോഗ്രാമണ് ഫയലിന്റെ എത്ര ഭാഗം ഇതുവരെ ഡൗൺലോഡ് ചെയ്തു എന്നുള്ള വിവരം ട്രാക്കറിനു കൈമാറുന്നത്. അതുവഴിയാണ് നാം ഡൗൺലോഡ് ചെയ്തുവെച്ച ഭാഗം മറ്റൊരാൾക്ക് നമ്മുടെ കമ്പ്യൂട്ടറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത്. അതായത് ഒരു ഫയൽ ഡൗൺലോഡ് ചെയ്യുന്നവരുടെ കമ്പ്യൂട്ടറുകൾ എല്ലാം ഈ ഒരു ഫയലിനു വേണ്ടി പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തുന്നു എന്നർത്ഥം. അപ്പോൾ കൂടുതൽ ആളുകൾ(seeds) ഒരു ടോറന്റ് ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ വളരെ എളുപ്പം തന്നെ അത് ഡൗൺലോഡ് ചെയ്തു വരുന്നു എന്നർത്ഥം; ഡൗൺലോഡ് ചെയ്യുന്ന ആളുകളുടെ എണ്ണം കുറവാണെങ്കിൽ സമയം കൂടുതൽ എടുക്കുന്നു. ടോറന്റ് ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ ആ ഫയലിന്റെ സീഡ്സ്ന്റെ എണ്ണം എത്രയാനെന്നു നോക്കുക. കൂടുതൽ സീഡ്സ് ഉള്ളതായിരിക്കും പെട്ടന്ന് ഡൗൺലോഡായി വരിക.
ഇങ്ങനെ ഡൗൺലോഡ് ചെയ്യുന്നത് നിയമവിരുദ്ധമാണോ?
ടോറന്റ് നിയമവിരുദ്ധമല്ല, എന്താണ് ഡൗൺലോഡ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ നിയമപ്രശ്നങ്ങൾ. പിയര്‍ ടൂ പിയര്‍ ടെക്നോളജി ഉപയോഗിച്ചു കോപ്പി റൈറ്റ് പ്രോട്ടക്ടഡായ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് അതാതു രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചായിരിക്കണം. അല്ലാതെ ഒരാളുടെ ഉടമസ്ഥതയിൽ ഉള്ള വസ്തുക്കൾ സിനിമയാവട്ടെ സോഫ്റ്റ്‌വെയറാവട്ടെ സംഗീതമാവട്ടെ ചെറിയൊരു ചിത്രമാവട്ടെ അത് ഡൗൺലോഡ് ചെയ്തെടുക്കുന്നത് കുറ്റകരം തന്നെ. എന്നാല്‍ കോപ്പിറൈറ്റ് ഫ്രീ ആയ ഫയലുകള്‍ക്ക് ഇത് ബാധകമല്ല. ഫയൽസൈസ്സുകൂടിയ സോഫ്റ്റ്‌വെയറുകൾ ഒക്കെ ഡൗൺലോഡ് ചെയ്തെടുക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്.
വയറുസുകൾ പെട്ടന്നു കടന്നുവന്നേക്കാം
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വയറസ്സിനെയാണ്. നല്ല ഒരു ആന്റി-വയറസ് സിസ്റ്റത്തിൽ ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും. അവിടുന്നുമിവിടുന്നുമൊക്കെ കിട്ടുന്ന ടോറന്റ് ഫയലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ കമ്പ്യൂട്ടറിലേക്ക് വയറസ് കടന്നുവരാൻ സാധ്യതയുണ്ട്. ഈ സങ്കേതം ഉപയോഗിച്ച് നിരവധി വയറസ് പ്രോഗ്രാമുകൾ രംഗത്തുണ്ട് എന്നോർക്കണം. റ്റോറന്റ് ഫയൽ എന്നരീതിയിൽ തെറ്റിദ്ധരിപ്പിച്ച് .exe ഫയൽ, .rar ഫയൽ, .zip ഫയലുകൾ എന്നിവയൊക്കെ ഡൗൺലോഡായി വന്നേക്കാം. എന്നാൽ വിശ്വാസ്യയോഗ്യമായ ടോറന്റുകൾക്ക് ഈ പ്രശ്നമത്രകണ്ട് ഇല്ലാ എന്നുതന്നെ പറയാം.
ടോറന്റുമായി ബന്ധപ്പെട്ട ചില വാക്കുകൾ:
Seed: എന്നു പറഞ്ഞാൽ ഇപ്പോൾ ഒരു ഫയൽ ഡൗൺലോഡ് ചെയ്ത് അതു ഷെയർ ചെയ്യാൻ തയ്യാറായിരിക്കുന്ന കമ്പ്യൂട്ടർ എന്നർത്ഥം. ഫയൽ മുഴുവൻ ഡൗൺലോഡ് ചെയ്യുകയും, അത് മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയും ചെയ്യുന്ന കമ്പ്യൂട്ടറിനേയും സീഡ് എന്നു പറയുന്നു.
Peer: എന്നാൽ ഇപ്പോൾ ഫയൽ ഡൗൺലോഡ് ചെയ്ത്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ ആണ്. അതായത് മുഴുവനായും ഡൗൺലോഡ് ചെയ്ത് തീരാത്തവർ. ഡൗൺലോഡ് മുഴുവനായാൽ ഈ കമ്പ്യൂട്ടറും ഒരു Seed ആവും.
UD ratio: എന്നാൽ നിങ്ങൾ സ്വീകരിക്കുന്നതും കൊടുക്കുന്നതുമായ ഡാറ്റയുടെ അനുപാതമാണ്.
Leech: എന്നാൽ ശരിക്കും ഒരു Seed തന്നെയാണ്. ചിലപ്പോളിത് വളരെ ചെറിയ UD ratio യിലുള്ള Peer-ന്റെ പേരായി മാറും.
Tracker: എന്നാൽ എല്ലാ ഉപയോക്താക്കളെയും കൂട്ടിച്ചേർക്കുന്ന സെർവറിനെ പറയുന്ന പേരാണ്.
Swarm: എന്നാൽ എല്ലാ Seed-കളുടെയും peer-കളുടെയും അകെത്തുകയാണ്. (ട്രാക്കറുമായി ബന്ധമുള്ള എല്ലാവരും ചേർന്ന് ഒരു swarm ആവുന്നു എന്നു പറയാം.)
ചില പ്രധാന ടോറന്റ് ക്ലൈന്റുകൾ
.torrent എക്സ്റ്റൻഷൻ ഉള്ള ഫയലുകൾ ഉപയോകിച്ച് യഥാർത്ഥ ഫയലിനെ ഡൗൺലോഡ് ചെയ്യിക്കാൻ ടോറന്റ് ക്ലൈന്റുകൾ വേണമെന്നു പറഞ്ഞല്ലോ. താഴെ ചില ടോറന്റു ക്ലൈന്റുകളുടെ പേരുകൾ കൊടുത്തിരിക്കുന്നു. അവ ലിങ്കിൽ പോയി ഡൗൺലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്.
1) uTorrent
2) Azureus
3) BitSpirit
4) Free Download Manager
ടോറന്റ് സാധ്യമാക്കുന്ന ചില മികച്ച വെബ്സൈറ്റുകൾ
01) The pirate bay
2001 ഇൽ പ്രവർത്തനം തുടങ്ങിയ ഈ വെബ് സൈറ്റ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചു വരുന്നു. പലവിധ നിയമക്കുരുക്കുകളിൽ ഇതിന്റെ പിന്നണിപ്രവർത്തകർ വീഴേണ്ടി വന്നിട്ടുണ്ട്.
02) Kickass torrents
2009 ല്‍ സേവനം തുടങ്ങിയ സൈറ്റാണിത്. അമേരിക്കൻ സർക്കാർ ഇവരുടെ .കോം ഡൊമൈൻ പിടിച്ചെടുത്തതുകാരണം .ph ഡൊമൈനിലാണിപ്പോൾ പ്രവർത്തനം.യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഈ സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.
03) Torrentz
ഇതൊരു ടോറന്റ് സേർച്ച് എഞ്ചിൻ സൈറ്റാണ്. ആവശ്യമുള്ള ടോറന്റിന്റെ പേരു കൊടുത്ത് സേർച്ച് ചെയ്യുകയാണെങ്കിൽ അതുള്ള വെബ്സൈറ്റുകളുടെ ലിസ്റ്റ് ഇത് കൊണ്ടുവരുന്നു.
04) Extratorrent
.കോം ഡൊമൈൻ സർക്കാർ പിടിച്ചെടുത്തതിനാൽ .cc ഡൊമൈനിലേക്ക് മാറ്റപ്പെട്ട മറ്റൊരു മികച്ച വെബ്സൈറ്റാണിത്.
05) Yify-Torrents
HD Quality സിനിമകൾ ഡൗണൢഓഡ് ചെയ്യാൻ പ്രസിദ്ധിയാർജിച്ച ടോറന്റ് വെബ്സൈറ്റാണിത്.
06) EzTv
ടിവി പ്രോഗ്രാമുകൾക്ക് പേരുകേട്ട ടോറന്റ് സൈറ്റാണിത്.
07) 1337x
ഒരു പരസ്യ വിമുക്ത ടോറെന്റ് വെബ്സൈറ്റാണിത്.
08) IsoHunt
2013 ഇൽ തുടങ്ങി പ്രചുരപ്രചാരം നേടിയ ഒരു ടോറന്റ് സൈറ്റാണിത്. ഒക്ടോബറിലാണ് isoHunt.to പ്രവര്‍ത്തനം തുടങ്ങിയത്. isoHunt.com അമേരിക്കന്‍ ഫെഡറല്‍ കോടതി നിര്‍ത്തലാക്കി രണ്ട് ആഴ്ചക്കുള്ളില്‍ isoHunt.to സേവനം തുടങ്ങി.
09) BitSnoop
ഏറ്റവും കൂടുതല്‍ ടോറെന്റ് ഫയലുകള്‍ ഇന്‍ഡക്സ് ചെയ്തിട്ടുണ്ടെന്നു അവകാശപെടുന്ന ഒരു ടോറന്റ് വെബ്സൈറ്റാണിത്.
10) Rarbg
യൂറോപ്പിലെ ഏറ്റവും വലിയ ടോറെന്റ് ട്രാക്കറാണ് ഈ ബള്‍ഗേറിയന്‍ വെബ്സൈറ്റ്.
ടോറന്റ് ടെക്നോളജിയെ പറ്റി വിശദമായി അറിയാൻ താല്പര്യമുള്ളവർ മലയാളം വിക്കിപീഡീയയിലേക്ക് പോവുക…
ഫ്രീ ഡൌണ്‍ലോഡ് മാനേജർ സ്വതന്ത്ര അനുമതി പത്ര പ്രകാരമുള്ള മികച്ച ഒരു ടോറന്റ് ക്ലയന്റ് ആണ്
ഓക്കെ, Free Download Manager – ന്റെ ഡൗൺലോഡ് ലിങ്കുകൂടി കൊടുത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
FREE TORRENT DOWNLOAD WITH IDM HIGH SPEED TORRENT DOWNLOAD 10GB
Hello sir,
Greeting for the Day
Your blog is really good and I want to suggest you our site which is for Free Torrent Downloading
GetMyTorrent.COM
This site is for free torrent downloading that allows its users Superfast torrent downloading experience without any seeders and leechers limitations. And many other features compare to any premium torrent downloader without any restriction on user.
Following are the Features of GetMyTorrent:
Ø 10 GB Torrent Storage
Ø No Speed Limitations
Ø Resume capability
Ø Archiving before download
Ø Simultaneous downloads: Unlimited
Ø Downloaded files available for 7 days
Ø Unlimited bandwidth
Specific User Capability:
For Unregistered users:
o Torrent size limit : 2GB
o File available for download : 2 Days
o Resume Capability : Yes
o Speed limit : No
For Registered users:
o Torrent size limit : 5GB
o File available for download : 7 Days
o Resume Capability : Yes
o Speed limit : No
For Registered + Referral users:
o Torrent size limit : 10GB (512Mb per reference)
o File available for downloading : 7 Days
o Resume Capability : Yes
o Speed limit : No
o Maximum referral Limit : 10
We really appreciate your effort, if you would like to write about us on your blog and forum. We will be really grateful if you do.
Yours faithfully
GetMyTorrent Team
ആൻഡ്രോയിഡ് ഫോണിൽ എങ്ങനെ ടോറന്റ് ഫയൽ ഡൌൺലോഡ് ചെയ്യും?
ലീബ്രേ ടൊറന്റി (LibreTorrent) നെപ്പറ്റി നല്ല അഭിപ്രായങ്ങള്‍ കേട്ടിട്ടുണ്ടു്. ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല. ട്രൈ ചെയ്യാവുന്നതാണു്.
അടിപൊളി
നല്ലൊരു സൈറ്റ്. കാണാൻ വൈകിപ്പോയി. വിജ്ഞാനപ്രദവും ഗുണകരവുമായ ഒത്തിരികാര്യങ്ങൾ കാണാൻ പറ്റി. ഗുഡ് ലക്ക്… നല്ല കാര്യങ്ങൾ ഒത്തിരി എഴുതാൻ ദൈവം സഹായിക്കട്ടെ.
Thank you for the wonderful post