ഇന്ന് ലോക ഹൃദയദിനം…
പ്രണയവും ഫ്രണ്ട്‌ഷിപ്പും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഞാനെന്റെ ഹൃദയത്തോടു ചോദിച്ചു.
മുഖം വീർപ്പിച്ച് ഹൃദയത്തിന്റെ മറുപടി: My job is to pump blood. So don’t ask me these kind of stupid questions!!
- നട്ടെല്ലുള്ള ജീവികളിൽ ആദ്യമുണ്ടാവുന്ന അവയവമാണു ഹൃദയം.
- ഒരു വശത്തേക്കു മാത്രം തുറക്കുന്ന വാല്വുകളാണു ഹൃദയത്തിനുള്ളത്.
- ഭ്രൂണാവസ്ഥയിൽ നാലാമത്തെ ആഴ്ചമുതൽ ഹൃദയമിടിപ്പ് തുടങ്ങുന്നു.
- 250 മുതൽ 350 ഗ്രാം വരെയാണു ഹൃദയത്തിന്റെ ഭാരം.
- സ്ത്രീഹൃദയത്തിനു ഭാരം കുറവാണ്.
- ആരോഗ്യമുള്ള പുരുഷഹൃദയം മിനിറ്റിൽ 72 പ്രാവശ്യം മിടിക്കും.
- സ്ത്രീഹൃദയം മിനിറ്റിൽ 78 തവണ മിടിക്കുന്നു.
- ആകെ രക്തത്തിന്റെ 5% ഹൃദയപ്രവർത്തനങ്ങൾക്കു തന്നെ ആവശ്യമാണ്.
- ഹൃദയത്തിന് രക്‌തം നൽകുന്നത് കൊറോണറി ആർട്ടറിയാണ്.
- ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് ഒരു മിനിട്ടിൽ ഏകദേശം 5 ലിറ്റർ.
- ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു.
- ഹൃദയമിടിപ്പിന്റെ തോതിലും താളത്തിലുമുള്ള പിഴവ് കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഇ.സി.ജി എന്ന ഇലക്ട്രോകാർഡിയോ ഗ്രാഫ്.
- ശരീരം മുഴുവൻ കറങ്ങി വരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തിലെ വലത് എട്റിയത്തിലാണ്.
- ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ “എപ്പിക്കാർഡിയം” എന്ന് പറയുന്നു. അതിനുള്ളിലെ സഞ്ചിയെ “പെരിക്കാർഡിയം” എന്നും അതിനുള്ളിലെ മാംസപേശിയെ “മയോ കാർഡിയം” എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളി “എൻഡൊകാർഡിയം” എന്ന് അറിയപ്പെടുന്നു.
- മനുഷ്യ ഹൃദയത്തിന് നാല് അറകളാണുള്ളത്. ഇവയിലെ മുകൾഭാഗത്തെ രണ്ട് അറകളെ ഏട്റിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെൻട്റിക്കിളുകൾ (ventricles)എന്നും വിളിക്കുന്നു. ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും, വെൻട്റിക്കിളുകൾക്ക് തടിച്ച ഭിത്തികളുമാണുള്ളത്.
- വലതുവശത്തേയും ഇടതുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല. എന്നാൽ ഗർഭസ്ഥശിശുവിന്റെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ നേരിട്ട് ബന്ധമുണ്ട്. പക്ഷേ പ്രസവിച്ചു കഴിഞ്ഞാൽ ഉടൻ ഈ ദ്വാരം അടഞ്ഞുപോകുന്നു.
മലയാളം വിക്കിപീഡിയ പറയുന്നതു കാണുക:
മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ് കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. മനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ് ഉള്ളത്.