“ജാതി ഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്”
കവിത കേൾക്കുക:[ca_audio url=”https://chayilyam.com/stories/poem/gurudeva-gurudeva.mp3″ width=”400″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]
ഗുരുദേവാ ഗുരുദേവാ
ശ്രീ നാരായണ ഗുരുദേവാ
ശിരസ്സിൽ ശ്രീപാദ പുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നൂ ഞങ്ങൾ
ഗുരുകുലം തേടി വരുന്നൂ
അദ്വൈതത്തിനെ പൂണൂലണിയിക്കും
ആര്യമതങ്ങൾ കേൾക്കേ അവരുടെ
ആയിരം ദൈവങ്ങൾ കേൾക്കേ
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു
തിരുക്കുറൽ പാടിയ ഗുരുദേവാ
നിൻ തിരുനാമം ജയിക്കട്ടെ
നിന്റെ വെളിച്ചം നയിക്കട്ടെ
പുലരട്ടെ പുലരട്ടെ
പുതിയൊരു ധർമ്മം പുലരട്ടെ
ഋഗ്വേദത്തിനു
പുണ്യാഹം തളിയ്ക്കും
ഇല്ലപ്പറമ്പുകൾ കേൾക്കേ അവരുടെ
അന്ധ വിശ്വാസങ്ങൾ കേൾക്കേ
മതമേതായാലും മനുഷ്യൻ നന്നാകാൻ
ഉപദേശം നൽകിയ ഗുരുദേവാ
നിൻ തിരുമൊഴികൾ ജയിക്കട്ടെ
നിന്റെ വെളിച്ചം നയിക്കട്ടേ
പുലരട്ടെ പുലരട്ടെ
പുതിയൊരു ധർമ്മം പുലരട്ടെ!!