എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു…
അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു…

ശാരദനിലാവില്‍ നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍…
ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ – ചാരുമുഖി ഞാന്‍ ഉറങ്ങിയുണര്‍ന്നേനെ…
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു…
എന്‍ മനോവാടിയില്‍ നീ നട്ട ചെമ്പക തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു…
ഇത്രമേല്‍ മണമുള്ള പൂവാണു നീയെന്ന് ആത്മസഖി ഞാന്‍ അറിയുവാന്‍ വൈകിയോ…