Skip to main content

പന്തങ്ങൾ – ചോര തുടിക്കും ചെറുകയ്യുകളേ

chora thudikkum cheru kayyukale peruka vannee - panthangal

കവിത കേൾക്കുക

[ca_audio url=”https://chayilyam.com/stories/poem/panthangal.mp3″ width=”290″ height=”27″ css_class=”codeart-google-mp3-player” autoplay=”false”]

മറ്റു കവിതകൾ കാണുക

ചോര തുടിക്കും ചെറുകയ്യുകളേ
പേറുക വന്നീ പന്തങ്ങൾ
ഏറിയ തലമുറയേന്തിയ പാരിൻ
വാരൊളി മംഗള കന്ദങ്ങൾ

പണ്ടു പിതാമഹർ കാട്ടിൻ നടുവിൽ ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും വാളു കണക്കൊരു തീനാളം

സഞ്ചിതമാകുമിരുട്ടുകളെല്ലാം സംഭ്രമമാർന്നോരന്നേരം
മാനവർ കണ്ടാരഗ്നിസ്മിതമതിൽ മന്നിലെ വിണ്ണിൻ വാഗ്ദാനം

ആയിരമായിരമാത്തീ ചുംബിച്ചാളി വിടർന്നൊരു പന്തങ്ങൾ
പാണിയിലേന്തി പാടിപ്പാടിപ്പാരിലെ യുവജന വൃന്ദങ്ങൾ

കാലപ്പെരുവഴിയൂടെ പോന്നിതു കാണെക്കാണെ കമനീയം
കാടും പടലും വെണ്ണീറാക്കി കനകക്കതിരിനു വളമേകി

കഠിന മിരുമ്പു കുഴമ്പാക്കിപ്പല കരുനിര വാർത്തു പണിക്കേകി
അറിവിൻ തിരികൾ കൊളുത്തിക്കലകൾക്കാവേശത്തിൻ ചൂടേകി

മാലോടിഴയും മർത്ത്യാത്മാവിനു മേലോട്ടുയരാൻ ചിറകുതകി
പാരിൽ മനുഷ്യ പുരോഗമനക്കൊടി പാറിച്ചവയീ പന്തങ്ങൾ

മെത്തിടു മിരുളിലിതിലെത്ര ചമച്ചു പുത്തൻ പുലരിച്ചന്തങ്ങൾ
ധൃഷ്ടത കൂടുമധർമ്മ ശതത്തിൻ പട്ടട തീർത്തു പന്തങ്ങൾ

പാവനമംഗളഭാവി പഥത്തിൽ പട്ടു വിരിച്ചു പന്തങ്ങൾ
മർത്ത്യ ചരിത്രം മിന്നലിലെഴുതീയിത്തുടു നാരാചന്തങ്ങൾ

പോയ്മറവാർന്നവർ ഞങ്ങൾക്കേകി കൈമുതലായീപ്പന്തങ്ങൾ
ഹൃദയനിണത്താൽ തൈലം നൽകി പ്രാണമരുത്താൽ തെളിവേകി

മാനികൾ ഞങ്ങളെടുത്തു നടന്നു വാനിനെ മുകരും പന്തങ്ങൾ
ഉച്ചലമാക്കീയൂഴിയെ, ഞങ്ങടെയുജ്ജ്വല ഹൃദയസ്പന്ദങ്ങൾ

അടിമച്ചങ്ങല നീറ്റിയുടപ്പാൻ അഭിനവ ലോകം നിർമ്മിപ്പാൻ
ആശയ്ക്കൊത്തു തുണച്ചു ഞങ്ങളെ ആളിക്കത്തും പന്തങ്ങൾ

കൂരിരുളിൻ വിരിമാറു പിളർത്തീച്ചോരകുടിയ്ക്കും ദന്തങ്ങൾ
വാങ്ങുകയായി ഞങ്ങൾ, കരുത്തൊടു വാങ്ങുക വന്നീപ്പന്തങ്ങൾ

എരിയും ചൂട്ടുകളേന്തിത്താരകൾ വരിയായ്‌ മുകളിൽ പോകുമ്പോൾ
ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീപ്പന്തങ്ങൾ

എണ്ണീടാത്തൊരു പുരുഷായുസ്സുകൾ വെണ്ണീറാകാം പുകയാകാം
പൊലിമയൊടെന്നും പൊങ്ങുക പുത്തൻ തലമുറയേന്തും പന്തങ്ങൾ

കത്തിന വിരലാൽ ചൂണ്ടുന്നുണ്ടവ മർത്ത്യ പുരോഗതി മാർഗ്ഗങ്ങൾ
ഗൂഢതടത്തിൽ മൃഗീയത മരുവും കാടുകളുണ്ടവ, കരിയട്ടെ

വാരുറ്റോരു നവീനയുഗത്തിൻ വാകത്തോപ്പുകൾ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീയഗ്നി വീടർത്തും സ്ക്കന്ദങ്ങൾ

ആകെയുടച്ചീടട്ടേ മന്നിലെ നാകപുരത്തിൻ ബന്ധങ്ങൾ
ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീപ്പന്തങ്ങൾ…

മലയാള കാവ്യലോകത്ത് സഹ്യന്റെ തലയെടുപ്പോടെ നിറഞ്ഞുനിന്ന ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയ കവിത.

4 1 vote
Article Rating
Subscribe
Notify of
guest

13 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
sreejith nair
sreejith nair
11 years ago

download option kittiyal nannayirunnu

Haritha
Haritha
8 years ago

I want to download this poem

Rajesh Odayanchal
Admin
8 years ago
Reply to  Haritha

ഉടനേ ഇത് അയച്ചുതരാം. mp3 എന്റെ കൈയ്യിൽ ഉണ്ട്.

irfan
irfan
8 years ago

pls anikkum venammm.tharumoo..pls

Rajesh Odayanchal
Admin
8 years ago
Reply to  irfan

മെയിലയച്ചുതരാം…

cksadikalick@gmail.com
cksadikalick@gmail.com
7 years ago

ഇതു എഴിത രാഷ്ടീയ പശ്ചാതലം വല്ലതും ലഭ്യമാണൊ

Rajesh Odayanchal
Admin
7 years ago

വൈലോപ്പീള്ളിയുടെ കവിതകൾ അന്നത്തെ സാമൂഹികവീക്ഷണത്തിന്റെ സര്‍ഗാത്‌മകമായ ബിംബങ്ങളാണ്. കവിതയിലൂടെ പൌരുഷത്തിന്റെ മൂപ്പും മുഴക്കവുമുള്ള ശബ്‌ദം കേൾപ്പിച്ച് ജനതതിയെ ഉണർത്താൻ ശ്രമിച്ചൊരു കവിയാണദ്ദേഹം.മുഖാവരണം ഒന്നും എടുത്തണിയാതെ, മനസ്സിന്റെ ഉള്ളറകള്‍ തുറന്നുകാണിക്കുന്ന കവിതകളാണവയൊക്കെയും. കാല്പനികത മായം കലർത്തിയ ഇടപ്പള്ളിയുടേയും ചങ്ങമ്പുഴയുടേയും അല്ല നിൽപ്പ്, കടുത്ത യാഥാർത്ഥ്യത്തിലാണ്… അങ്ങനെയുള്ളൊരു കവിതയാണു പന്തങ്ങൾ.ഒരു ഉണർത്തുപാട്ടുപോലെ ആൾകൾ അന്നത് ഏറ്റെടുത്തിരുന്നു. ഇതൊക്കെ പണ്ട് വായിച്ചറിഞ്ഞ കാര്യങ്ങളാ… അല്ലാതെ എനിക്കൊന്നും വ്യക്തമായി അറിയുകയില്ല.

Jophy
6 years ago

I need to download….

Pls send it to my mail
Kaipuzhakaran@gmail.com

Rajesh Odayanchal
Admin
6 years ago
Reply to  Jophy

അയച്ചു തരാം…

Smiley
Smiley
5 years ago

Panthanghal poem review

shabeek
shabeek
4 years ago

can u send me also

Rajesh Odayanchal
Admin
4 years ago
Reply to  shabeek

നിങ്ങൾക്ക് പിഡിഎഫായി ഡൗൺലോഡ് ചെയ്യാമല്ലോ. സൈറ്റിന്റെ വർക്ക് പൂർത്തിയായിട്ടില്ല, ഞാൻ മെയിൽ അയക്കാം പോസ്റ്റ്


13
0
Would love your thoughts, please comment.x
()
x
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights