നമുക്കു പറയാനുള്ളത് പറയാന്‍ ഏറ്റവും പ്രചാരമുള്ള ഏകമാധ്യമമാണ് ഇന്റര്‍നെറ്റ്. ആ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്‌ക്കല്‍ തന്നെ കത്തി വെയ്ക്കുന്ന കരി നിയമങ്ങള്‍ രണ്ടെണ്ണം പസാക്കാന്‍ 2011 October 26 നു ഇന്റെര്‍നെന്റിന്റെ സിഹഭാഗവും നിയന്ത്രിക്കുന്ന അമേരിക്കയില്‍ തുടക്കമിട്ടു. സ്റ്റോപ് ഓൺലൈൻ പൈറസി ആക്ട് (SOPA), പ്രൊട്ടക്ട് ഇന്റലക്‍ച്വൽ പ്രോപ്പർട്ടി ആക്ട് (PIPA) എന്നിവയാണത്. സമ്മര്‍ദ്ദതന്ത്രം കൊണ്ട് മറ്റ് രാജ്യങ്ങളെ വരച്ച വഴിയേ നടത്തിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്ത അമേരിക്ക ഉടനേതന്നെ ആ നിയങ്ങള്‍ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.
ഇന്നു ഫ്രീയായി നമുക്കുകിട്ടുന്ന വിക്കീപീഡിയ അടക്കമുള്ള എല്ലാ ഓപ്പണ്‍ സോര്‍സ് വിവരകൈമാറ്റങ്ങള്‍ക്കും അതു വന്‍ ഭീഷണിയായിരിക്കും. ലക്ഷക്കണക്കിനാളുകള്‍ അവരുടെ അറിവും അദ്ധ്വാനവും സമയവും കളഞ്ഞു പടുത്തുയര്‍ത്തിയ ആ വിവരഗോപുരം ഒരു സുപ്രഭാതത്തില്‍ ഇല്ലാതാവുന്നത് ഒന്നോര്‍ത്തുനോക്കൂ!!
ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നിലവില്‍ വരുന്നതിലൂടെ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം എന്നെന്നേക്കുമായി ഇല്ലാതവും. 2G സ്പെക്‌ട്രം അഴിമതി കേസൊക്കെ വെളിച്ചം കാണാന്‍ ഏകകാരണം ബ്ലോഗിലൂടെ അതിനുവേണ്ടി പോരാടിയതാണെന്നു ഉറച്ചു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍.
ഇനി നമുക്കു ശബ്‌ദം നഷ്ടപ്പെടും…
ഒന്നുറക്കെ പരിതപിക്കാനുള്ള ശക്തി നഷ്ടപ്പെടും… അതിനിട വരരുത്!!
പോരാടാണം..
ഇന്നിത് അമേരിക്കയുടെ പ്രശ്നമെങ്കില്‍ നാളെ ഇതു നമ്മുടെയൊക്കെ പ്രശ്നമായി മാറും..
അതിനു മുമ്പേ ഉണരണം!!