Skip to main content

ഈമെയിൽ ഫിഷിങ് | email phishing

ഇതാണ് ഈ മെയിൽ ഫിഷിങ് എന്നു പറയുന്നത്. എന്റെ ഒരു കൂട്ടുകാരനു കിട്ടിയ മെയിൽ ആണിത്.

ഇതിൽ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ പോകുന്നത് മറ്റൊരു സൈറ്റിലേക്കാണ്, ( ആ ലിങ്ക് ഇവിടെ കൊടുക്കുന്നില്ല) അവിടെ നമുക്ക് നമ്മുടെ ബാങ്ക് സെലക്റ്റ് ചെയ്യാനാവും, SBI, HDFC, ICICI, HSBC, CITY BANK എന്നിങ്ങനെ ഒട്ടുമിക്ക ബാങ്കുകളും അവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഏതെങ്കിലും ഒരു ബാങ്കിൽ ക്ലിക്ക് ചെയ്താലാവട്ടെ, അതാത് ബാങ്കിന്റെ തന്നെ ഓൺലൈൻ ലോഗിൻ ഫോം എന്നു തോന്നിപ്പിക്കുന്ന ഒരു പേജിൽ എത്തുന്നു. ഫോമിന്റെ സെറ്റ് അപ്പ് കണ്ട് മറ്റൊന്നും നോക്കാതെ ലോഗിൻ ചെയ്യാനായി യൂസർ നേയിമും പാസ്‌വേഡും കൊടുത്തുകഴിഞ്ഞാൽ പിന്നെ ബാക്കി വിവരങ്ങൾ ചോദിച്ചുകൊണ്ട് മറ്റൊരു വിൻഡോ വരും… അവിടെ ചിലപ്പോൾ നമുക്ക് സംശയം തോന്നുകയും ഫിൽ ചെയ്യാതെ വിട്ട് വരികയോ, ചിലപ്പോൾ അതുകൂടി ഫിൽ ചെയ്യുകയോ ചെയ്യുന്നു… രണ്ടായാലും നിങ്ങളുടെ ബാങ്ക് അകൗണ്ടിന്റെ പാസ്‌വേഡ് അവർക്ക് കിട്ടികഴിഞ്ഞിരിക്കുന്നു!!!

തട്ടിപ്പാണോ എന്നറിയാൻ ഇത്തരം സന്ദർഭങ്ങളിൽ ബ്രൗസറിന്റെ അഡ്രസ് ബാറിലെ url ശ്രദ്ധയോടെ നോക്കുക. തട്ടിപ്പാണെങ്കിൽ, അതിൽ പലപ്പോഴും ഒരു ip address ആയിരിക്കുമത്രേ സാധാരണയായി കണ്ടു വരുന്നത്. ഇനി അതല്ല url – ൽ ഡൊമൈൻ നേയിം ഉണ്ടെങ്കിൽ തന്നെ അത് എന്താണെന്ന് ഒന്ന് കോപ്പി എടുത്ത് ഗൂഗിൾ ചെയ്തു നോക്കുകയെങ്കിലും വേണം…

നമുക്ക് പരിചിതമല്ലാത്ത url – ആണെങ്കിൽ ഒരു വിവരവും ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

തട്ടിപ്പാണെന്നു തോന്നിയിആൽ ഉടനേ പാസ്‌വേഡ് മാറ്റുക, നമ്മുടെ ബാങ്കിന്റെ മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഫോണിലോ മെയിലിൽലോ ഒക്കെ സൂക്ഷിക്കുന്നത് നല്ലതായിരിക്കും

തട്ടിപ്പ് മനസ്സിലായാൽ അത് അതാത് ബാങ്കിനെ അറിയിക്കാൻ മറക്കരുത്

മെയിൽ ഫിഷിങ് ചെയ്യുന്നതിനായി അവർ ചെയ്യുന്നത് ബാങ്കുലളുടെ ലോഗിൻ പേജ് കോപ്പിയെടുത്ത് അതിനു പുറകിൽ അവരുടേതായ കോഡ് എഴുതി ചേർത്ത് എവിടെയെങ്കിലും പബ്ലിഷ് ചെയ്തിട്ടാണ്. വിഷ്വലി അത് കാണാൻ നമ്മുടെ ബാങ്കിന്റെ ലോഗിൻ പേജ് പോലെ തന്നെയിരിക്കും, പക്ഷേ പുറകിൽ  എഴുതിയിരിക്കുന്ന കോഡ്, നിങ്ങളുടെ യൂസർ നേയിമും പാസ്‌വേഡും എടുത്ത്  എത്തേണ്ട ഇടത്തേക്ക് പറന്നിരിക്കും.

നാളെ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം!!

ദിനംപ്രതി ഉയർന്നു പോകുന്ന പെട്രോൾ വില വർദ്ധന നാളെ നമ്മളെയൊക്കെ ഇവിടെ കൊണ്ടുവന്നെത്തിക്കുമെന്ന് തീർച്ച!! എന്തായാലും കരുതിയിരുന്നോ!! ഹോം ലോൺ, കാർ ലോൺ, ഗോൾഡ് ലോൺ തുടങ്ങിയവയുടെ പട്ടികയിലേക്ക് ഇനി മുതൽ പുതിയൊരു ലോൺ കൂടി പ്രതീക്ഷിക്കാം…
petrol Loan,  petrol price hike
×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights