ഇന്നു മറ്റൊരു ആവശ്യത്തിനു വേണ്ടി ഗൂഗിൾ അനലിറ്റിക്സിൽ കേറിനോക്കിയതാ, ചായില്യത്തിലെ ഓജോബോർഡ് റീലോഡഡ് എന്ന ലേഖനം 23 ആൾക്കാർ ഇന്നു വായിച്ചിരിക്കുന്നതായി കണ്ടു! ഇത്തരം കഥകൾക്ക് എക്കാലത്തും നല്ല മാർക്കറ്റാണ്, വെറുതേ പെണ്ണിനേം പെടക്കോഴിയേം പിടിച്ച് ചായില്യത്തിലിട്ട് വെടക്കാക്കി 🙁
ആ കഥയിൽ നിന്നും:
ഓജോബോര്‍ഡ് റീലോഡഡ്!
ഞങ്ങളെല്ലാവരും മേശയ്‌ക്കു ചുറ്റുമിരുന്നു. മെഴുകുതിരി കത്തിച്ചു ഒരുരൂപാനാണയത്തില്‍ ഉറപ്പിച്ചു. ഈശ്വരചൈതന്യത്തിന്റെ പ്രതിരൂപമായ ആ വെളിച്ചത്തെ ഒരു ഗ്ലാസുകൊണ്ടു മൂടി എല്ലാവരും കറുത്ത ശക്തിയെ ആവാഹിക്കാന്‍ തയ്യറായി.
പെട്ടന്ന് ഒരു മണിശബ്ദം കേട്ടതുപോലെ! ആദ്യം കേട്ടത് വീട്ടുടമസ്ഥന്റെ മകന്‍ തന്നെ. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടും കേട്ടു… സംഗതി സത്യമാണ്. ഗ്ലാസിനുള്ളിലെ നാണയം ഗ്ലാസില്‍ വന്നിടിക്കുന്ന ശബ്ദമാണത്. ഗ്ലാസ് ഒന്നനങ്ങിയോ..? അതേ! ഗ്ലാസ് മെല്ലെ ചലിക്കുന്നു!! എല്ലാവരുടെയും മുഖത്ത് അത്ഭുതം! ഗ്ലാസ് മെല്ലെ നീങ്ങി ബോര്‍ഡിനു പുറത്തു വന്നു നിന്നു. എംഎസ്സിക്കരന്റെ മുഖം ഒരു മന്ത്രവാദിയുടേതുപോലെ ഭീകരമായി. കടുത്ത സ്വരത്തില്‍ അവന്‍ ചോദിച്ചു: “who are you?”