മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ്???

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ് ഉണ്ടോ?
കേട്ടുകേൾവി പോലും ഇല്ലാത്ത രോഗങ്ങൾ ജയരാജനുണ്ടാവുമോ? 
കണ്ടറിയാം; വരും നാളുകളിൽ!!

കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ആറ് മാസം കഠിന തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.

ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. 

മാതൃഭൂമി വാർത്തയിലേക്ക്…

നാടകമേ ഉലകം…

കേരളനിയമസഭയിൽ നടക്കുന്ന കാര്യങ്ങൾ നല്ല ക്വാളിറ്റിയുള്ള വീഡിയോകളാക്കി തീയേറ്ററുകളിലൂടെ പ്രദർശിപ്പിച്ചിരുന്നെങ്കിൽ നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സിനിമാകൊട്ടകക്കാരെങ്കിലും ഗതിപിടിച്ചേനെ…

നിയമസഭയുടെ മേശപ്പുറത്തു ചാടിക്കയറാന്‍ ശ്രമിച്ച കൃഷി മന്ത്രി കെ പി മോഹനന്‍ രാജിവയ്‌ക്കേണ്ടിവരും. സഭയില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്യേണ്ട സാഹചര്യമാണുണ്ടാവുക. അങ്ങനെവന്നാല്‍ മന്ത്രിയായി തുടരാന്‍ ധാര്‍മികമായി തടസമുണ്ടാകും. ഇക്കാര്യം മുന്‍കൂട്ടി മനസിലാക്കി മന്ത്രിയുടെ പാര്‍ട്ടിയായ സോഷ്യലിസ്‌റ്റ്‌ ജനത ഡെമോക്രാറ്റ്‌(എസ്‌ജെഡി) നീക്കം തുടങ്ങി

വാർത്ത വായിക്കുക