
ആദ്യഘട്ടമായി ഉത്തരേന്ത്യയില്‍ സര്‍വീസ് നടത്തുന്ന 12 തീവണ്ടികളില്‍ ഈ സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു. ന്യൂഡല്‍ഹി-ഹൗറാ, ഹൗറാ-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, സിയാല്‍ദാ-ന്യൂഡല്‍ഹി, ന്യൂഡല്‍ഹി-സിയാല്‍ദാ രാജധാനി എക്‌സ്പ്രസ്, ന്യൂഡല്‍ഹി-മുംബൈ സെന്‍ട്രല്‍, മുംബൈ സെന്‍ട്രല്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, മുംബൈ സെന്‍ട്രല്‍-നിസാമുദ്ദീന്‍, നിസാമുദ്ദീന്‍-മുംബൈ സെന്‍ട്രല്‍ രാജധാനി എക്‌സ്പ്രസ് , ന്യൂഡല്‍ഹി-ലക്‌നൗ, ലക്‌നൗ-ന്യൂഡല്‍ഹി ശതാബ്ദി എക്‌സ്പ്രസ് എന്നീ തീവണ്ടികളുടെ സമയവിവരമാണ് ഇപ്പോള്‍ എസ്.എം.എസ് വഴി അറിയാനാവുക. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍നടന്ന സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി ദിനേശ് ദ്വിവേദി ആര്‍.ടി.ഐ.എസ് സംവിധാനം ഉദ്ഘാടനം ചെയ്തു.