Skip to main content

വിക്കികോൺഫറൻസ് ഇന്ത്യാ – മുബൈ

അങ്ങനെ അതു കഴിഞ്ഞു… നവംബർ 18, 19, 20 ദിവസങ്ങളിൽ മുംബൈയിൽ വിക്കി കോൺഫറൻസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മനസ്സിൽ ശേഷിക്കുന്നത് ഇത്രമാത്രം

  • ഒരു ചെറിയ ഭാഗമാണെങ്കിലും ആദ്യമായി മുബൈ കണ്ടു… ഓട്ടോറിക്ഷകളില്ലാത്ത, ബൈക്കുകൾ പേരിനു മാത്രം ഓടുന്ന പൊടിയോ പുകയോ തിരക്കോ ഇല്ലാത്ത നഗരം, പഴയ കെട്ടിടങ്ങൾ കൗതുകങ്ങളായി…
  • സംഘാടകരുടെ വീഴ്ചകൾ പലയിടങ്ങളിലും മുഴച്ചുനിന്ന ഒരു വിക്കി ഒത്തുചേരൽ…
  • വിക്കന്മാരേക്കാൾ കൂടുതൽ വിക്കിപീഡിയയിൽ ഒരു എഡിറ്റിങ് പോലും ചെയ്യാത്തവരും മുബൈ  കറങ്ങാൻ വന്നവരും ആയിരുന്നു കൂടുതൽ…
  • എന്തെങ്കിലുമൊക്കെ പറഞ്ഞ് അവസാനം വിക്കിപീഡിയയിൽ കൊണ്ടുവന്നു കെട്ടുന്ന തരത്തിലുള്ള പേപ്പേർസ് ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
  • നന്നായി കസറിയ പല പ്രസന്റേഷനുകളും കേൾക്കാനും കാണാനും ആളില്ലാതെ പോയി, അതിലൊന്നായിരുന്നു രമേശന്റെ സർവവിജ്ഞാനകോശവും മലയാളം വിക്കിപീഡിയയും എന്ന പ്രസന്റേഷൻ…
  • ഹാളിലൊരിടത്തും ഇന്റർനെറ്റോ ലാപ്‌ടോപ്പ് ചാർജു ചെയ്യാൻ പവർ പോയിന്റുകളോ ഉണ്ടായിരുന്നില്ല…
  • ഭക്ഷണം ആദ്യ ദിവസം ഒഴികെ ബാക്കിയെല്ലാം തീരെ മോശമായി തോന്നി.
  • ഡിന്നർ എന്നും പറഞ്ഞ്, കൈയിൽ കുറ്റവാളികൾക്കെന്നപോലെ വിരിനിർത്തി ചാപ്പകുത്തി പബിൽ കേറ്റിയതിൽ കടുത്ത പ്രതിഷേധം തോന്നി…
  • അച്ചുവിലൂടെയും അശ്വനിലൂടെയും മലയാളത്തിൽ നല്ല വാർത്താപ്രാധാന്യം ഉണ്ടാക്കിയെടുക്കാനായി.
  • ശിവസേനക്കാർ ഭൂപടപ്രശ്നം ഏറ്റുപിടിച്ച് ധർണനടത്താൻ ഒത്തുകൂടിയത് അവസാന നിമിഷം ചീറ്റിപ്പോയെതു കഷ്ടമായിപ്പോയി…
  • വിശ്വോപീഡിയ എന്നു പറയാവുന്ന വിശ്വേട്ടനെ കാണാൻ സാധിച്ചു; കൂടാതെ നേരിൽ കണ്ടിട്ടില്ലാത്ത പല വിക്കന്മാരേയും കാണാൻ സാധിച്ചു…
  • മുബൈയാത്ര സുഖകരമായിരുന്നു, ട്രൈനിൽ പരിചയപ്പെട്ട ഒരു യാത്രക്കാരൻ തന്ന മുബൈചിത്രം ഒത്തിരി ഗുണം ചെയ്തു.
  • രണ്ടാം ദിവസം ഒരു മലയാളി വന്ന് നടത്തിയ പ്രശ്‌നോത്തരി സവിശേഷ ശ്രദ്ധയാകർഷിച്ചു; ആദ്യത്തെ ഉത്തരം പറഞ്ഞത് രമേശായിരുന്നുവെങ്കിലും പിന്നീട് വന്ന എല്ലാത്തിലും മലയാളം പ്രശ്‌നോത്തരിവീരന്മാർ മിഴിച്ചിരുന്നു പോയി…
  • സവിശേഷമായ പ്രതിഷേധപ്രകടനത്തിലൂടെ വിശ്വേട്ടൻ നടത്തിയ ഒറ്റയാൾ പോരാട്ടവും ശ്രദ്ധയാകർഷിച്ചു…
  • അവസാനദിവസം കാണാൻ പോയ Prince of Wales മ്യൂസിയത്തിലെ കാഴ്‌ചകൾ വിസ്‌മയാവഹമായി, പ്രത്യേകിച്ച് വിവിധ ജീവജാലങ്ങളെ സ്റ്റഫ് ചെയ്തു വെച്ചഭാഗം.

ആദ്യമായി നടത്തുന്ന കോൺഫറൻസ് എന്ന ന്യായം വെച്ച് നമുക്കിതിലെ വീഴ്‌ചകളെ മറക്കാം, അടുത്ത കോൺഫറൻസിൽ ഈ വീഴ്‌ചകളെ ഉൾക്കൊണ്ട് QRCode ഇല്ലാത്ത ഒരു രജിസ്‌ട്രേഷനിലൂടെ തന്നെ നമുക്ക് വിക്കികോൺഫറൻസ് നടത്താനാവണം.

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights