Skip to main content

ചങ്ങായം ചോദിക്കൽ

വടക്കേ മലബാറിൽ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പൂരക്കളിയും ചങ്ങായം ചോദിക്കലുംപൂരം, മീനഭരണി എന്നൊക്കെ കേട്ടാൽ ആദ്യം ഓർമ്മയിൽ എത്തുക തൃശ്ശൂർപൂരവും കൊടുങ്ങല്ലൂർ ഭരണിയും ഒക്കെയാവും. കാരണം മലയാളികൾക്കിടയിൽ അത്രകണ്ട് പബ്ലിസിറ്റി ഈ പരിപാടികൾക്ക് വന്നുചേർന്നിട്ടുണ്ട് എന്നതുതന്നെ. എന്നാൽ വടക്കേ മലബാറിൽ നിലേശ്വരം ചെറുവത്തൂർ ഭാഗങ്ങളിൽ ഇന്നും തനിമയോടെ കൊണ്ടാടുന്ന (more…)

ഈ കണ്ടകശനി ആളെങ്ങനെയാ!!

ഇതെന്നേയും കൊണ്ടേ പോവൂ… 🙁 ശരിക്കും ഈ കണ്ടകശനി ആളെങ്ങനെയാ!!

(അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ഭാഗവും):
തുലാമാസം കഴിഞ്ഞ് വൃശ്ചികമാസം പിറക്കുന്ന ആയാഴ്ച മേടക്കൂറുകാര്‍ക്കു പൊതുവെ എല്ലാ രംഗത്തും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. സൂര്യന്‍ അഷ്ടമഭാവത്തിലേക്കു കടക്കുന്നതിനാല്‍ വൃശ്ചികമാസം പിറക്കുന്ന വ്യാഴാഴ്ചയ്ക്കു ശേഷം ശരീരസുഖം കുറയും. നവംബര്‍ 15 മുതല്‍ കണ്ടകശ്ശനി തുടങ്ങുന്നതിനാല്‍ ജോലി കാര്യങ്ങളില്‍ ചെറിയ തോതില്‍ മന്ദത അനുഭവപ്പെടാനും സാധ്യതയുണ്ട്. ദൈവാനുഗ്രഹത്തിനായുള്ള പ്രത്യേക പ്രാര്‍ഥനകളുമായി മുന്നോട്ടുപോയാല്‍ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.
മുകളിലെ ജ്യോതിഷഫലം മനോരമയിൽ നിന്നും…

നവംബർ പതിനഞ്ച് നാളെയല്ലേ!!!
പഴയതിന്റെ ഹാങോവർ മാറീയില്ലല്ലോ ഭഗവാനേ!! ഉടനേ തന്നെ അടുത്ത പണിയും വരുന്നെന്നോ!!
ശരിക്കും ഈ കണ്ടകശനി ആളെങ്ങനെയാ 🙁

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights