ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ

പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കയാണ് നമ്മള്‍ ഇനിയും പിറക്കാത്ത ജന്മങ്ങളില്‍

പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍

ഈ ബന്ധം എന്നും അനശ്വരമല്ലയോ അകലുകയില്ലിനി നമ്മള്‍
ഈ ബന്ധം എന്നും അനശ്വരമല്ലയോ അകലുകയില്ലിനി നമ്മള്‍
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം ഇണ പിരിയാതെ അലഞ്ഞു
തമ്മില്‍ വേര്‍പിരിയാതെ അലഞ്ഞു നമ്മള്‍ വേര്‍പിരിയാതെ അലഞ്ഞു

ഏത് വിഷാദം മഞ്ഞായ്‌ മൂടുന്നു കാതരം ഒരു കാറ്റായ് ഞാനില്ലേ
ഏത് വിഷാദം മഞ്ഞായ്‌ മൂടുന്നു കാതരം ഒരു കാറ്റായ് ഞാനില്ലേ

ആശകള്‍ പൂത്ത മനസ്സിലിന്നും ഞാന്‍ നിനക്കായ് തീര്‍ക്കാം മഞ്ചം
എന്നും നിനക്കായ് തീര്‍ക്കാം മലര്‍ മഞ്ചം
നമ്മള്‍ നമുക്കായ് തീര്‍ക്കും മണി മഞ്ചം

ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ…
ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ…
പ്രണയം -പ്രണയിക്കാൻ മാത്രമുള്ളതാണ്

മുടിപ്പൂക്കൾ വാടിയാലെന്തോമനേ നിൻ…

പ്രിഡിഗ്രി പഠിക്കുന്ന കാലത്ത് അന്നത്തെ കാമുകി എന്നെ ഉദ്ദേശിച്ച് ഒരു പാട്ടു പാടുന്നു എന്ന പബ്ലിസിറ്റിയോടെ കോളേജ് ഡേയ്‌ക്ക് സ്റ്റേജിൽ കേറിനിന്ന് പാടി നാണം കെടുത്തിയ പാട്ടാണിത്!!
ഹോ  വല്ലാത്ത നൊസ്റ്റി!!
ആ കുട്ടി എവിടെ ഉണ്ടോ എന്തോ!!

ഹാപ്പി ബാച്ചിലേഴ്‌സിന്റെ ബസ്സിലേക്ക്…

മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ നിന്റെ
ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…
മുഖമൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ
മനം മാത്രം മാഴ്‌കരുതെന്നോമനേ…

കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ
കൊഞ്ചലിന്‍ വളകിലുക്കം പോരുമേ
കുണുങ്ങുന്ന കൊലുസ്സെന്തിന്നോമനേ നിന്റെ
പരിഭവക്കിണുക്കങ്ങള്‍ പോരുമേ…

കനകത്തിന്‍ ഭാരമെന്തിന്നോമനേ എന്റെ
പ്രണയം നിന്‍ ആഭരണമല്ലയോ
നിലയ്‌ക്കാത്ത ധനമെന്തിന്നോമനേ നിന്റെ
മടിയിലെന്‍ കണ്മണികളില്ലയോ…