Skip to main content

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻ



ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാൻ
ഒടുവില്‍ നീയെത്തുമ്പോൾ, ചൂടിക്കുവാൻ!
ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം,
ഒടുവില്‍ നീയെത്തുമ്പോൾ, ചെവിയില്‍ മൂളാൻ.
ഒരു മുറി മാത്രം, തുറക്കാതെ വയ്ക്കാം ഞാൻ,
അതിഗൂഡമെന്നുടെ ആരാമത്തിൽ!
സ്വപ്‌നങ്ങള്‍ കണ്ടു, നിനക്കുറങ്ങീടുവാൻ
പുഷ്പ്പത്തിന്‍ തല്പ്പമങ്ങു ഞാന്‍ വിരിയ്ക്കാം!
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയിൽ..
മലര്‍മണം മാഞ്ഞല്ലോ, മറ്റുള്ളോര്‍ പോയല്ലോ,
മമസഖി നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖി നീയെന്നു വന്നു ചേരും?
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയിൽ…

ഇതൊക്കെ പണ്ടേ വരേണ്ടതായിരുന്നു!!

ഇനി പത്താം ക്ലാസുവരെ പേടി കൂടാതെ പഠിക്കാം!!!
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍വശിക്ഷ അഭിയാൻ മുന്നോട്ടു വെച്ച പുതിയ ഭേദഗതിയാണിത്… ഒന്നു മുതൽ പത്താം ക്ലാസുവരെ എല്ലാ ക്ലാസുകളിലും ഓള്‍ പ്രൊമോഷന്‍ നല്‍കണമെന്ന് നിര്‍ദേശം. നമൊക്കൊന്നും ഈ ഭാഗ്യം ഇല്ലാതെ പോയി!! ഇതിനൊക്കെ മുൻകാലപ്രാബല്യമോ മറ്റോ ഉണ്ടോ എന്തോ 🙁 അല്ല, അല്ലെങ്കിലും പരീക്ഷയ്‌ക്ക് കുത്തിയിരുന്നു പഠിച്ച ചരിത്രമൊന്നും അവകാശപ്പെടാനില്ലായിരുന്നു. എന്നാലും…

മാതൃഭൂമി വാർത്ത

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights