Skip to main content

വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ വക നാടകം – ജനവഞ്ചകര്‍!

തിരുവനന്തപുരം കോര്‍പ്പറേഷനും കേരളസര്‍ക്കാറും കൂടെ വിളപ്പില്‍ശാല ജനങ്ങളെ സമര്‍ത്ഥമായി വഞ്ചിച്ചിരിക്കുന്നു. ഗവണ്മെന്റിനെ മുഖവിലയ്ക്കെടുത്ത് മന്ത്രിമാരുടെ വാക്കുകള്‍ വിശ്വസിച്ച ജനങ്ങളെ പറ്റിച്ച് നാടകീയമായ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നു.രണ്ടുമണിയോടെ വിളപ്പില്‍ശാലയിലേക്കുള്ള വൈദ്യുതി ബന്ധം വിശ്ചേദിച്ചശേഷമായിരുന്നു ഈ നാടകം! വിളപ്പിന്‍ശാലയിലെ പ്രതിഷേധം മറികടന്ന് പ്ലാന്റ് നിര്‍മ്മിക്കാനുള്ള സാധനസാമഗ്രികള്‍ വിളപ്പില്‍ ശാലയില്‍ എത്തിച്ചു. അതീവ രഹസ്യമായി പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ഇതൊക്കെ അവിടെ എത്തിച്ചത്. മഴയുള്ളതിനാല്‍ സമരപന്തലില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. നൂറിലേറെ പൊലീസിന്റെ അകമ്പടിയോടെയാണ്‌ നീക്കം. മാലിന്യ പ്ലാന്റിന്റെ പൂട്ടുതകര്‍ത്താണ് പ്ലാന്റ് സാധനസാമഗ്രികള്‍ വിളപ്പില്‍ശാലയില്‍ എത്തിച്ചത്. ഒമ്പതുമാസം മുമ്പ് സര്‍ക്കാര്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ ജനങ്ങള്‍ തടങ്ങിരുന്നു. പ്ലാന്റിനാവശ്യമായ ഇലക്ട്രോണിക് സാധനങ്ങളാണ്‌ വിളപ്പില്‍ ശാലയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ഒന്നരമാസമായി വിളപ്പില്‍ശാല പൊലീസ്സ്റ്റേഷനില്‍ ഉണ്ടായിരുന്ന സാധനങ്ങളായിരുന്നു ഇത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തെ ജനങ്ങളുടെ സമരത്തിനു പുല്ലുവിലകൊടുത്ത് കള്ളന്മാര്‍ ചെയ്യുന്നതുപോലെ ഇങ്ങനെ ഒളിച്ചുകടത്തിയത് കടുത്ത ജനവഞ്ചനയാണ്‌. ജനങ്ങളുമായി സഹകരിച്ച് സമവായത്തിലൂടെ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോവുകയുള്ളൂ എന്ന് മന്ത്രിതല സമ്മേളനത്തിനു ശേഷം മുഖ്യമന്ത്രിയും വകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയും മിനിയാന്ന് പറഞ്ഞുവെച്ചതേയുള്ളൂ. അത്തരമൊരു സാഹചര്യത്തില്‍ ഈ കള്ളത്തരം കാണിച്ചതിലൂടെ ജനങ്ങളുടെ സമരങ്ങള്‍ക്ക് യാതൊരു വിലയും ഗവണ്മെന്റ് കൊടുക്കുന്നില്ല എന്നതു തന്നെയാണ്‌ ഇതിലൂടെ തെളിയുന്നത്.

ഇപ്പോള്‍ എത്തിച്ച സാധനങ്ങള്‍ കൊണ്ടുമാത്രം വിളപ്പില്‍ശാല പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാവില്ല; കൂടുതല്‍ സാധങ്ങള്‍ എത്തേണ്ടതുണ്ട്. അതുകൊണ്ടു മാത്രമായില്ല, ജനങ്ങളുടെ സഹകരണമില്ലാതെ അവിടെ ഒരു പ്ലാന്റ് കാലാകാലം പ്രവര്‍ത്തിപ്പിക്കുക എന്നത് ഒരു വ്യാമോഹം മാത്രമല്ലേ! എന്നാല്‍ സാധങ്ങള്‍ അവിടെ എത്തിച്ച ഗവണ്മെന്റിന്‌ അതവിടെ പ്രവര്‍ത്തിപ്പിക്കാനും അറിയാം; ജനങ്ങളല്ലല്ലോ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണു മേയര്‍ ഇക്കാര്യത്തോട് പ്രതികരിച്ചത്!

എന്തു തന്നെയായാലും ഈ പരിപാടി തികഞ്ഞ കാടത്തമായിപ്പോയി. സര്‍ക്കാറിനെ ഇനി ഏതുതരത്തിലഅണു വിശ്വാസത്തിലെടുക്കുക? വിളപ്പില്‍ശാലയിലെ ജനങ്ങളോടൊപ്പം കേരളത്തിലെ മുഴുവന്‍ ജനങ്ങളും നില്‍ക്കേണ്ട സമയമാണിത്. വിളപ്പില്‍ശാലയില്‍ ഇന്നു ഹര്‍ത്താല്‍!

പുല്ലാണേ പുല്ലേണേ പൊലീസ് ഞങ്ങൾക്ക് പുല്ലാണേ!!

സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ മുമ്പ് തലസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ചിത്രങ്ങൾ മംഗളം പ്രസിദ്ധീകരിച്ചത് ഇന്നു കാണാനിടയായി!. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ സമരക്കാര്‍ നടത്തിയ കല്ലേറില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി ജോളി ചെറിയാനടക്കം കുറേ പൊലീസുകാർക്കും പരിക്കു പറ്റിയിരുന്നു. എന്തായാലും സഖാക്കൾ കൊള്ളാം, കൈയൂക്കിനു കുറവൊന്നും വന്നിട്ടില്ല…

തലസ്ഥാനത്ത് എസ്.എഫ്.ഐ പ്രവർത്തകർ അഴിഞ്ഞാടി അഴിയാതെ ആടി എന്നൊക്കെ മൂരാച്ചിപത്രങ്ങൾ എഴുതിക്കണ്ടപ്പോൾ ഇങ്ങനെ അച്ഛന്റെ പ്രായമുള്ള പൊലീസിന്റെ കഴുതുപിടിച്ചും കരണത്തടിച്ചും ഒക്കെയായിരുന്നു വീര്യം കാട്ടിയിരുന്നത് എന്നറിഞ്ഞില്ല…

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights