ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി

കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

മാന്തളിരധരം, കവിളുകളില്‍
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍
ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍
അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍‌ചുഴി പൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവനനീലിമയോ
പിന്നഴകോ മണിത്തംബുരുവോ
പൊന്‍‌താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീലദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരി.. നീ സുരസുന്ദരി…

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍…

സുന്ദരീ…ആ.. സുന്ദരീ… സുന്ദരീ….

നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാര ഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍

സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍
സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍

ഒരു സുഖ ശീതള ശാലീനതയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ
മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍
മൃഗാംഗ തരളിത വിണ്മയ കിരണം
മഴയായ്‌ തഴുകുമ്പോള്‍
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ..