Skip to main content

പഴയ ഒരു ഇന്റർവ്യൂ കഥ

മൈക്രോസോഫ്റ്റ് കോർപ്പറേഷന് പുതിയൊരു ചെയർമാനെ കണ്ടെത്താനായി ബിൽ ഗേറ്റ്സ് ഒരിക്കൽ ഒരു ഇന്റർവ്യൂ സംഘടിപ്പിക്കുകയുണ്ടായി. 5000 ഉദ്യോഗാർത്ഥികൾ ഒരു വലിയ റൂമിൽ അങ്ങനെ ഒന്നിച്ചു ചേർന്നു.

അതിൽ ഒരാൾ കേരളത്തിൽ നിന്നുള്ള സുഗീഷ് ആയിരുന്നു

ബിൽ ഗേറ്റ്സ്: Thank you for coming. Those who do not know JAVA may leave.

കേട്ടപാടെ ജാവ അറിയാത്ത 2000 ആൾക്കാർ സ്ഥലം കാലിയാക്കി.

സുഗീഷ് മനസ്സിൽ പറഞ്ഞു, ‘ജാവയോ? അത് എന്തര് സാധനം?, ങാ, എന്തര് ആയാലെന്ത്; തനിക്കൊന്നും നഷ്ടപ്പെടാനില്ലല്ല്… ഇവിടെതന്നെ നിന്നേക്കാം’

ബിൽ ഗേറ്റ്സ്: Candidates who never had experience of managing more than 100 people may leave.

വീണ്ടും രണ്ടായിരം ആൾക്കാർ സ്ഥലം വിട്ടു.
സുഗീഷ് മനസ്സിലോർത്തു: “ജീവിതത്തില് ഒരുത്തമ്മാരേം നമ്മള് മാനേജു ചെയ്തിട്ടില്ല. വയസ്സുകളും മറ്റും ഇത്രേമായിട്ടും ഒര് പെണ്ണിനെപ്പോലും കെട്ടിയില്ല. എങ്കിലെന്തര്? നമ്മക്കെന്ത് നഷ്ടങ്ങളും മറ്റും വരാനക്കൊണ്ട്. ഇവിടെത്തന്നെ നിക്കാം.”

ബിൽ ഗേറ്റ്സ്: Candidates who do not have management diplomas may leave.

ശേഷിച്ചവരിൽ അഞ്ഞൂറുപേർ കൂടി ആ റൂമിൽ നിന്നും ഇറങ്ങിപ്പോയി..

സുഗീഷ് തന്റെ കോളേജ് ജീവിതം ഓർത്ത് മനസ്സിൽ ഒന്നു ചിരിച്ചു, തള്ളേ, കലിപ്പ് തന്നെ!! എന്തായാലും അവൻ ആ റൂം വിട്ട് പോവാൻ കൂട്ടാക്കിയില്ല.

അവസാനമായി ബിൽ ഗേറ്റ്സ് Serbo-Croat എന്ന ഭാഷ സംസാരിക്കാനറിയാത്തവരൊക്കെ പൊയ്ക്കോളൂ എന്നു പറഞ്ഞു. ശേഷിച്ചവരിൽ 498 പേർ അതു കേട്ടിട്ട് തിരിച്ചു പോയി; അവരാരും തന്നെ ജീവിതത്തിൽ കേട്ടിട്ടുപോലുമില്ലാത്ത ഒരു ഭാഷയായിരുന്നു അത്.

സുഗീഷ് ഓർത്തു: “നേരെചൊവ്വേ ഇംഗ്ലീഷും മറ്റും സംസാരിക്കാനറിയില്ല. പിന്നെയാ അവന്റെ കുഞ്ഞമ്മേഡേ Serbo-Croat കള്. എന്തരായാലും ഇവിടെത്തന്നെ നിക്കാം.” സുഗീഷ് ചുറ്റും നോക്കിയപ്പോൾ ബിൽഗേറ്റ്സിനെ കൂടാതെ വേറൊരുത്തൻ കൂടി അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നതു കണ്ടു!!

ബിൽഗേറ്റ്സിനു സന്തോഷമായി രണ്ടുപേരെ കിട്ടിയല്ലോ! അദ്ദേഹം പറഞ്ഞു ‘Apparently you are the only two candidates who speak Serbo-Croat, so I’d now like to hear you have a conversation together in that language.’

കേൾക്കേണ്ട താമസം സുഗീഷ് തിരിഞ്ഞ് മറ്റവനോട് ചോദിച്ച്: “നാട്ടിൽ എവടരെ അപ്പീ വീടുകള്.”
മറ്റയാൾ: “അങ്ങ് വടക്ക് കാസ്രോഡാണ്, ഒടയഞ്ചാൽ എന്നു പറയും.”

×

Hello!

താഴെ കാണുന്ന വാട്സാപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുകയോ ഈ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കുകയോ ചെയ്യുക.

രാജേഷ് ഒടയഞ്ചാൽ

×
Verified by MonsterInsights