കണ്ണുകെട്ടിയ പ്രതിയമയും
അന്ധതയ്‌ക്കിന്നു പേരു ന്യായാസനം,
നാണയം തിന്നു ചീർത്ത കുടിലത
ഇന്നു നീയെന്റെ ദേശിയ സങ്കടം!!
|  |  | 
| കുറ്റം : മോഷണം, പൊതു ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു. | കുറ്റം : പൗരാവകാശം നിഷേധിച്ച ജഡ്‌ജിയെ വിമർശിച്ചു | 
| ശിക്ഷ : ഏഴുവർഷം തടവ് – അത് പിന്നീട് ഒരുവർഷമായി കുറച്ചു. | ശിക്ഷ : ഇന്ത്യയിൽ ഈ കുറ്റത്തിന് ഇതുവരെ ആരും നൽകാത്ത പരമാവധി ശിക്ഷ. | 
| അപ്പീൽ അനുവദിച്ചു | അപ്പീൽ അനുവദിച്ചില്ല | 
| ജയിലിൽ പ്രത്യേക ഭക്ഷണം | ജയിലിലെ പ്രത്യേക ഭക്ഷണം നിരസിച്ചു | 
| ജയിലിൽ എ. സി., കളർ ടിവി അടക്കമുള്ള സുഖ സൗകര്യങ്ങൾ | ഇത്തരം സുഖ സൗകര്യങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ടു | 
| ജയിൽ നിയമങ്ങൾ ലംഘിച്ചു – യഥേഷ്ടം ഫോൺ വിളികൾ നടത്തി | സ്വന്തം കണക്ഷൻ 6 മാസത്തേക്ക് റദ്ദാക്കാൻ BSNL മാനേജർക്ക് അപേക്ഷ നൽകി | 
| എട്ട് മാരക രോഗങ്ങൾ ഉണ്ടെന്നു നുണ പറഞ്ഞു. | പൂർണ ആരോഗ്യവാനെന്ന് മെഡിക്കൽ സംഘത്തോട് പറഞ്ഞു | 
| സിംഹഭാഗവും പഞ്ചനക്ഷത്ര ആശുപത്രിയിൽ കുടുംബസമേതം താമസിച്ചു | ജയിൽവാസം ജയിലിൽ തന്നെ | 
| 68 ദിവസം കഴിഞ്ഞ് പൊടിയും തട്ടി ഇറങ്ങിവന്നു. | നിയമാനുസൃതം കോടതിയിൽ അപ്പീൽ നൽക് | 


കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണ പിളള നാളെ ആശുപത്രി വിട്ടേക്കും. വൈകിട്ടു ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും. ആശുപത്രി വിട്ടാലും വിശ്രമത്തിലായിരിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഒന്നുറക്കെച്ചിരിക്കാനുള്ള ഇടവേളയില്ലാതെ തുടര്‍ന്നുള്ള വായന അസാധ്യം. “നിയമം”, “മൂല്യം”, “മാന്യത”, “വിശ്വാസ്യത” എന്നിങ്ങനെ എത്ര ഗുണങ്ങള്‍ ... അതും പത്രപ്രവര്ത്തകന്… മുടങ്ങാതെ പത്രം വായിക്കുന്നവരെയും വായിച്ച വാര്‍ത്തകള്‍ ഓര്‍മ്മയുള്ളവരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ന്യായം ഡിക്ലറേറ്റീവായി സ്ഥാപിച്ചശേഷമേ പിള്ളയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ടിവിയെയും അതിനെ അനുകൂലിക്കുന്നവരെയും ചൊറിയാനാവൂ എന്നു വരുന്നത് ഒരു ഗതികേടാണ്. വരദാചാരിയെ ഓര്‍മ്മയുള്ളവരുടെ മുന്നില്‍ത്തന്നെ വേണം പത്രപ്രവര്‍ത്തകന്റെ മൂല്യബോധത്തെയും മാന്യതയെയും കുറിച്ച് ഉപന്യസിക്കാന്‍… സോഴ്സിനെ ഒറ്റിക്കൊടുക്കരുത് എന്ന, പത്രലോകം അലിഖിതമായി പിന്തുടരുന്ന ഒരു കീഴ്വഴക്കത്തിന്മേലാണല്ലോ പ്രശ്നവിചാരം. വാര്‍ത്താ ഉറവിടത്തിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ പത്രലേഖകനു ബാധ്യതയുമുണ്ട്. പക്ഷേ, ബാലകൃഷ്ണപിള്ള – റിപ്പോര്‍ട്ടര്‍ പ്രശ്നത്തില്‍ ഈ ന്യായവുമായി രംഗത്തിറങ്ങുന്നവരെ വിഡ്ഢികള്‍ എന്നുപോലും വിളിക്കാനാവില്ല.